പ്രാദേശിക വാസ്തുവിദ്യ
പ്രാദേശികമായ ആവശ്യങ്ങൾ കണക്കിലെടുത്ത്, പ്രാദേശികമായ് ലഭിക്കുന്ന നിർമാണ സാമഗ്രികളും നിർമാണവിദ്യയും ഉപയോഗിച്ച് കെടിടങ്ങൾ നിർമിക്കുന്ന വാസ്തുവിദ്യയെയാണ് പ്രാദേശിക വാസ്തുവിദ്യ(Vernacular architecture) അല്ലെങ്കിൽ തദ്ദേശീയ വാസ്തുവിദ്യ എന്ന് പറയുന്നത്. ഈ വാസ്തുവിദ്യ അതതുദേശങ്ങളുടെ പരമ്പരാഗത വാസ്തുശൈലി പിന്തുടരുന്നു. വാസ്തുവിദ്യയുടെ ഏറ്റവും ആദ്യത്തെ രൂപമാണ് ഇത്. ശാസ്ത്രസാങ്കേതിക വിദ്യകൾ അധികം വികാസം പ്രാപിക്കാത്ത ഘട്ടത്തിൽ, അവയുടെ അഭാവത്തിൽ തന്നെ മാനവർ ഭവനനിർമാണം നടത്തിയിരുന്നു.
ഉള്ളടക്കം |
പ്രാദേശിക വാസ്തുവിദ്യയെ സ്വാധീനിക്കുന്ന ഘടകങ്ങൾ[തിരുത്തുക]
മനുഷ്യന്റെ ശീലങ്ങൾ, പരിസ്ഥിതി എന്നുതുടങ്ങി വളരെയേറെ ഘടകങ്ങൾ പ്രാദേശിക വാസ്തുവിദ്യയെ സ്വാധീനിക്കുന്നു . ഇത് കെട്ടിടങ്ങളുടെ രൂപഭാവങ്ങളിൽ പ്രതിഫലിക്കുന്നതായ് കാണാം.
കാലാവസ്ഥ[തിരുത്തുക]
ഒരു നാട്ടിലെ പ്രാദേശിക വാസ്തുവിദ്യയെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമാണ് ആ നാട്ടിൽ അനുഭവപ്പെടുന്ന കാലാവസ്ഥ. തണുപ്പ് കൂടുതലുള്ള നാടുകളിൽ നിർമിക്കപ്പെടുന്ന വീടുകൾ തണുപ്പിൽ നിന്നും നിവാസികളെ സംരക്ഷിക്കാനുതകുന്നവിധത്തിൽ രൂപകല്പന ചെയ്തതായിരിക്കും. താപചാലകത കുറവായ, പ്രദേശികമായ് ലഭിക്കുന്ന സാമഗ്രികളാണ് ഇത്തരം ഭവനങ്ങളുടെ നിർമാണത്തിനുപയോഗിക്കുന്നത്. വീടിനകത്തെ താപനില പുറത്തേതിൽനിന്നും അധികമായ് നിലനിർത്താൻ ഇത് സഹായിക്കുന്നു.
കേരളത്തിലെ പരമ്പരാഗതശൈലിയിൽ തീർത്ത വീടുകൾക്ക് ചെരിഞ്ഞ മേൽക്കൂര ഉപയോഗിക്കുന്നതിനുകാരണം ഇവിടെ ലഭിക്കുന്ന ശക്തമായ മഴയാണ്. ഇപ്രകാരം കാലാവസ്ഥ കെടിടങ്ങളുടെ ആകൃതിയെയും സ്വാധീനിക്കുന്നു. മഴ അധികം ലഭിക്കുന്ന പ്രദേശങ്ങളിൽ സ്വാഭാവികമായ് പരന്നമേൽക്കൂരയുള്ള വീടുകൾ കുറവായിരിക്കും.
സംസ്കാരം[തിരുത്തുക]
നിവാസികളുടെ ജീവിതശൈലിയും അവർ വാസസ്ഥനത്തെ പ്രയോജനപ്പെടുത്തുന്ന രീതികളും കെടിടങ്ങളുടെ ആകൃതിയിൽ വളരെയധികം സ്വാധീനം ചൊലുത്തുന്നു. കേരളത്തിലെ പഴയ കൂട്ടുകുടുംബങ്ങളിലെ വലിയ അംഗസംഖ്യ വലിയ വീടുകളുടെ നിർമാണത്തിന് വഴിതുറന്നു. കുടുബാങ്ങളുടെ സമ്പർക്കരീതികളും കെട്ടിടത്തിന്റെ ആവശ്യകതകളിൽ മാറ്റം സൃഷ്ടിക്കുന്നു.
വീടുകളുടെ പുറംകാഴ്ചയെയും സംസ്കാരം സ്വാധീനിക്കുന്നു. പല നാടുകളിലും ആളുകൾ അവരുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും അനുസൃതമായ് വീട് അലങ്കരിക്കാറുണ്ട്
നിർമാണ സാമഗ്രികൾ[തിരുത്തുക]
പ്രാദേശികമായ് ധാരാളം ലഭ്യമായതും വില തുച്ഛമായതുമായ നിർമാണവസ്തുക്കളാണ് ആദ്യകാലം മുതൽക്കേ വീടുകളുടെ നിർമ്മാണത്തിന് ഉപയോഗിച്ചുവന്നിരുന്നത്. വൃക്ഷങ്ങൾ ധാരാളമായ് വളരുന്ന പ്രദേശങ്ങളിലെ പ്രധാന നിർമാണ സാമഗ്രി തടിയായിരിക്കും. ഒരു പ്രദേശത്തെ കളിമണ്ണിന്റെ അധിക ലഭ്യത ഇഷ്ടികയെ ആ പ്രദേശത്തെ പ്രധാന നിർമ്മാണവസ്തുവാക്കുന്നു. ഇപ്രകാരം പ്രദേശികമായ് ലഭിക്കുന്ന വസ്തുക്കൾ കെട്ടിടനിർമാണത്തിന് പ്രയോജനപ്പെടുത്തുന്നതിനാൽ പ്രാദേശിക വാസ്തുവിദ്യയെ പ്രകൃതി സൗഹൃദ വാസ്തുവിദ്യയായും, സുസ്ഥിരതയുള്ളതായും കണക്കാക്കുന്നു. സുസ്ഥിരമല്ലാത്ത കെടിടനിർമാണശൈലികളെ പ്രാദേശിക വാസ്തുവിദ്യയുടെ ഭാഗമായ് കണക്കാക്കാൻ സാധ്യമല്ല.
പ്രാദേശിക വാസ്തുവിദ്യ വിവിധ നാടുകളിൽ, ചിത്രങ്ങളിലൂടെ[തിരുത്തുക]
ആഫ്രിക്ക[തിരുത്തുക]
ഏഷ്യ[തിരുത്തുക]
ആസ്ട്രേലിയ[തിരുത്തുക]
-
മോസ്കോ വില്ലാ ഹട്, ആസ്ട്രേലിയ
യൂറോപ്പ്[തിരുത്തുക]
-
ആല്പ്സിന്റെ പൂർവതലത്തിൽ ഒരു വീട്, ഇറ്റലിയിൽനിന്നും
വടക്കേ അമേരിക്ക[തിരുത്തുക]
-
ലസോർസ്-ഡുറാന്റ് ഭവനം,മിസ്സൂറി.
-
കാലിഫോർണിയയിലെക്ക്വോൺസെറ്റ് കുടിലുകൾ, 1946ലെടുത്ത ഒരു ചിത്രം.
-
ഷാക്ക്ല്ഫോഡ്-വില്ല്യസ് ഭവനം,തെക്കേ കരോലിന
-
തെക്കേ കരോലിനയിൽ പണ്ട് അടിമകൾ ഉപയോഗിച്ചിരുന്നതരം വീടുകൾ
തെക്കേ അമേരിക്ക[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
സ്രോതസ്സുകളും കൂടുതൽ വായനക്കും[തിരുത്തുക]
- Bourgeois, Jean-Louis (1983). Spectacular vernacular: a new appreciation of traditional desert architecture. Salt Lake City: Peregrine Smith Books. ISBN 0-87905-144-2. Large format.
- Brunskill, R.W. (2006) [1985]. Traditional Buildings of Britain: An Introduction to Vernacular Architecture. Cassell's. ISBN 0-304-36676-5.
- Brunskill, R.W. (2000) [1971]. Illustrated Handbook of Vernacular Architecture (4th ed.). London: Faber and Faber. ISBN 0-571-19503-2.
- Clifton-Taylor, Alec (1987) [1972]. The Pattern of English Building. London: Faber and Faber. ISBN 0-571-13988-4. Clifton-Taylor pioneered the study of the English vernacular.
- Holden, Timothy G; Baker, Louise M. The Blackhouses of Arnol. Edinburgh: Historic Scotland. ISBN 1-904966-03-9.
- Holden, Timothy G (2003). "Brotchie's Steading (Dunnet parish), iron age and medieval settlement; post-medieval farm". Discovery and Excavation in Scotland (4): 85–86.
- Holm, Ivar. 2006 [Ideas and Beliefs in Architecture and Industrial design: How attitudes, orientations, and underlying assumptions shape the built environment]. Oslo School of Architecture and Design. ISBN 82-547-0174-1.
- Oliver, Paul (2003). Dwellings. London: Phaidon Press. ISBN 0-7148-4202-8.
- Oliver, Paul (ed.). Encyclopedia of Vernacular Architecture of the World 1. ISBN 978-0-521-58269-8.
- Pruscha, Carl, ed. (2005) [2004]. [Himalayan Vernacular]
|trans-title=requires|title=(help). Köln: Verlag Der Buchhandlung Walther König. ISBN 3-85160-038-X. Carl Pruscha, Austrian architect and United Nations-UNESCO advisor to the government of Nepal, lived and worked in the Himalayas 1964–74. He continued his acitivities as head of the design studio "Habitat, Environment and Conservation" at the Academy of Fine Arts in Vienna. - Rudofsky, Bernard (1987) [1964]. Architecture Without Architects: A Short Introduction to Non-Pedigreed Architecture. Albuquerque: University of New Mexico Press. ISBN 0-8263-1004-4.
- Rudofsky, Bernard (1969). Streets for People: A Primer for Americans. Garden City, NY: Doubleday. ISBN 0-385-04231-0.
- Wharton, David. "Roadside Architecture." Southern Spaces, February 1, 2005, http://southernspaces.org/2005/roadside-architecture.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Wooden vernacular architecture of Lithuania - True Lithuania website
- Center for Vernacular Architecture-Bangalore-India
- Vernacular Architecture Forum
- Vernacular Architecture Examples at GreatBuildings
- Vernacular Architecture and Landscape Architecture Research Guide – Environmental Design Library, University of California, Berkeley