പാർഥിനോൺ ക്ഷേത്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെട്ടിടം | |
|---|---|
| തരം | ക്ഷേത്രം |
| വാസ്തുശൈലി | പ്രാചീന ഗ്രീക്ക് ശൈലി |
| സ്ഥിതി ചെയ്യുന്ന സ്ഥലം | ഏതൻസ്, ഗ്രീസ് |
| ഉടമസ്ഥൻ | ഗ്രീക്ക് ഗവണ്മെന്റ് |
| ഇപ്പോഴത്തെ താമസക്കാർ | മ്യൂസിയം |
| സ്ഥാനം | 37°58′17.39″N 23°43′35.69″E / 37.9714972°N 23.7265806°ECoordinates: 37°58′17.39″N 23°43′35.69″E / 37.9714972°N 23.7265806°E |
| നിർമാണം | |
| ആരംഭം | 490 BC |
| പൂർത്തീകരണം | 488 BC |
| Destroyed | 1687 സെപ്റ്റംബർ 28 ന് ഭാഗികമായി |
| വ്യാസം | 69.5 m x 30.9 m |
| രൂപകല്പന | |
| ശില്പി | Iktinos, Kallikrates |
| Structural engineer | ഫിദിയസ് |
പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രമായിരുന്ന ഏതൻസിലെ അക്രോപൊളിസിൽ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ് പാർഥിനോൺ ക്ഷേത്രം.ക്രി.മു.5-ആം നൂറ്റാണ്ടിൽ നിർമ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു. ഇന്നത്തെ പാർഥിനോൺ നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ പേർഷ്യൻ ആക്രമണത്തിൽ നശിപ്പിയ്ക്കപ്പെട്ടതായും ഹെറഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.ബി.സി.5ആം നൂറ്റാണ്ടിലെ പുനർനിർമ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.