ഒട്ടകപ്പക്ഷി
| ഒട്ടകപ്പക്ഷി Temporal range: pleistocene–present പ്ലീസ്റ്റോസീൻ – സമീപസ്ഥം |
|
|---|---|
| Male (left) and female (right) | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Aves |
| ഉപരിനിര: | Paleognathae |
| നിര: | Struthioniformes |
| കുടുംബം: | Struthionidae |
| ജനുസ്സ്: | Struthio |
| വർഗ്ഗം: | S. camelus |
| ശാസ്ത്രീയ നാമം | |
| Struthio camelus Linnaeus, 1758[2] |
|
| Subspecies | |
|
S. c. australus Gurney, 1868[2] |
|
| Distribution | |
ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി. ഇംഗ്ലീഷിൽ ഇത് ഓസ്‌റ്റ്രിച്ച് (Ostrich) എന്നഅറിയപ്പെടുന്നു. ശാസ്ത്രനാമം:സ്‌ട്രുതിയോ കാമലസ്.
ഉള്ളടക്കം |
[തിരുത്തുക] പ്രത്യേകതകൾ
ഇന്ന് ജിവിചിരികുന്ന ലോകത്തിലെ ഏറ്റവും വലിയ പക്ഷിയാണു ഒട്ടകപ്പക്ഷി. പൂർണ്ണവളർച്ചയെത്തിയ ഒട്ടകപ്പക്ഷിക്ക് 2 മീറ്ററിലേറെ ഉയരവും 93 മുതൽ 130 കിലോഗ്രാമിലേറെ ഭാരവുമുണ്ടാകും. ഇവയുടെ 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ഒട്ടകപ്പക്ഷിക്ക് ഓടാൻ കഴിയും എന്നാൽ ചിറകുകളുണ്ടെങ്കിൽക്കൂടിയും പറക്കുവാനുള്ള കഴിവില്ല.റാറ്റൈറ്റ് വിഭാഗത്തിൽ പെടുന്ന ഒട്ടകപ്പക്ഷി,എമു,റിയ,കിവി,തുടങ്ങിയ പക്ഷികൾകൊന്നും പറക്കാൻ കഴിയില്ല. നട്ടെല്ലുള്ള ജീവികളിൽ ഏറ്റവും വലിയ കൃഷ്ണമണിയുള്ള കണ്ണുകൾ ഉള്ളതുകൊൻട് ഒട്ടകപ്പക്ഷിക്കു ദൂരക്കാഴ്ച അപാരമാണു. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 75 വർഷമാണ്.
[തിരുത്തുക] ഭക്ഷണം
ഇല വർഗ്ഗങ്ങൾ പുഴുക്കൾ എന്നിവയാണു പ്രകൃതിദത്തമായ ഭക്ഷണങ്ങൾ.
[തിരുത്തുക] മുട്ട
ഇന്ന് ജിവിചിരികുന്ന പക്ഷികളിൽ ഏറ്റവും വലിപ്പമുള്ള മുട്ടയാണ് ഒട്ടകപ്പക്ഷിയുടേത്. . ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഈ മുട്ടകൾക്കുണ്ടാകും.
[തിരുത്തുക] ആവാസം
ഒട്ടകപ്പക്ഷികൾ മരുഭൂമിയിലാണ് കൂടുതലായും ജീവിക്കുന്നത്. ആഫ്രിക്കയിൽ ഇവയെ കൂടുതലായും കാണപ്പെടുന്നു. അറേബ്യയിൽ മുൻകാലത്ത് ഒട്ടകപക്ഷികൾ ഉണ്ടായിരുന്നെങ്കിലും വേട്ടയാടൽ മൂലം അവക്ക് വംശനാശം സംഭവിച്ചു.
[തിരുത്തുക] അവലംബം