പക്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പക്ഷികൾ
Temporal range: അന്ത്യ ജുറാസ്സിക്‌ - സമീപസ്ഥം 150–0Ma
A bird perching on an old wooden stump. It has mostly variegated red and orange plumage on its underside from its chin to its rump with a small area of white on its throat. It has black behind its eyes and blue on its wings and on the top of the head.
White-throated Rock Thrush
(Monticola gularis)
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: ജന്തു
Phylum: കോർഡേറ്റ
Clade: Avialae
Class: Aves
Linnaeus, 1758[1]
Subclasses & orders
കുഞ്ഞിനു് ഭക്ഷണം കൊടുക്കുന്ന തള്ളപക്ഷി

പറക്കാൻ കഴിവുള്ള ജീവിവംശമാണ്‌ പക്ഷികൾ. ഉഷ്ണരക്തമുള്ള[2] ഈ ജീവികൾ മുട്ടയിട്ട് പ്രത്യുത്പാദനം നടത്തുന്നു. പക്ഷികൾ ഭൂമുഖത്ത് വിവിധ ജീവസമൂഹങ്ങൾ തമ്മിലുള്ള തുലനാവസ്ഥ നിലനിർത്തുന്നതിൽ പ്രധാനപങ്കു വഹിക്കുന്നു. ഭക്ഷ്യശൃംഖലയിൽ പക്ഷികൾക്ക് സുപ്രധാന സ്ഥാനമാണുള്ളത്.

രണ്ടുകാലും ശരീരത്തിൽ തൂവലും ഉള്ള അണ്ഡജങ്ങളാണ് (മുട്ടയിൽ ജനിക്കുന്നവ) പക്ഷികൾ. പക്ഷങ്ങൾ അഥവാ ചിറകുകൾ ഉള്ളതിനാലാണ് ഇവയെ പക്ഷികൾ എന്നു വിളിക്കുന്നത്. മുൻകാലുകളാണ്(കൈകൾ) ചിറകുകളായി പരിണമിച്ചിട്ടുള്ളത്. ഈ ചിറകുകൾ പക്ഷികളെ പറക്കാൻ സഹായിക്കുന്നു. എന്നാൽ പറക്കാൻ കഴിവില്ലാത്ത പക്ഷികളുണ്ട്. ഉദാഹരണം ഒട്ടകപ്പക്ഷി, കിവി തുടങ്ങിയവ. ചില പക്ഷികൾക്ക് ചിറകുകൾ ഉപയോഗിച്ച് നീന്താൻ സാധിക്കുന്നു ഉദാ: പെൻഗ്വിൻ[2]

കാഴ്ചശക്തിയും ശ്രവണശക്തിയും വളരെ അധികം വികാസം പ്രാപിച്ചിരിക്കുന്നു. മൂങ്ങക്കൊഴികെ എല്ലാ പക്ഷികൾക്കും തലയുടെ ഇരുവശങ്ങളിലാൺ് കണ്ണ്കൾ. അതുകൊണ്ട് ഓരോ കണ്ണും വെവ്വേറെ കാഴ്ചകളാണ് കാണുന്നത്(monolocular view).ഹൃദയത്തിന് നാല് അറകളുണ്ട്.ശരീര ഊഷ്മാവ് 1050F - 1100F ആണ്.[2]

രൂപ പരിണാമം[തിരുത്തുക]

30 മുതൽ 40° സെൽഷ്യസ് വരെ ശരീരതാപനിലയുള്ള നട്ടെലുള്ള ജീവികളായ പക്ഷികൾക്ക് ഉരഗങ്ങളുമായി വളരെയധികം സാദൃശ്യമുണ്ട് [3]. പക്ഷികളും ചില ഉരഗങ്ങളും മുട്ടയിട്ടാണ് പ്രത്യുല്പ്പാദനം നടത്തുന്നത്. അതുപോലെ വിസർജ്ജനാവയവങ്ങളും ഭ്രൂണത്തിന്റെ വളർച്ചയും ഇവയിൽ ഒരുപോലെയാണ്. പരിണാമചക്രത്തിനിടയിൽ ഉരഗങ്ങൾ ആകാശസഞ്ചാരികളായിത്തീർന്നാണ് പക്ഷികൾ ഉണ്ടായത്. പറക്കാൻ തുവലുകൾ വരികയും ഇവയുടെ കൈകൾ ചിറകുകൾ ആയും പരിണമിച്ചു. വായ് കൊക്കായി മാറി. പല്ലുകൾ കാലക്രമേണ ഇല്ലാതായി. വാലിൽ തൂവൽ മുളച്ച് അസ്ഥികൾ പൊള്ളയായും, തോൾ എല്ലുകൾ ചേർന്ന് തോണിയുടെ അടിഭാഗം പോലെയായി മാറി. രൂപത്തിലുണ്ടായ ഈ പരിണാമം പക്ഷികളെ പറക്കാൻ കൂടുതൽ ഉതകുന്ന ശരീരപ്രകൃതിയോടുകൂടിയുള്ളവയാക്കിമാറ്റി.

ഉല്പത്തി[തിരുത്തുക]

ജുറാസ്സിക്‌ കാലത്ത് ഉണ്ടായിരുന്ന .തെറാപ്പോഡ എന്ന വിഭാഗം ദിനോസറുകളിൽ നിന്നും ആണ് പക്ഷികൾ പരിണാമം പ്രാപിച്ചത് . പക്ഷികൾ ഇന്ന് ഏകദേശം 9,900 വർഗം ആയി പരിണാമം പ്രപിചിരികുന്നു. തെറാപ്പോഡ എന്ന വിഭാഗത്തിൽ ആണ് പക്ഷികൾ പെടുക.

തെറാപ്പോഡ ദിനോസർ-പക്ഷി സാമ്യങ്ങൾ[തിരുത്തുക]

ഇന്നും കാണാവുന്ന ചില സാമ്യങ്ങൾ

  1. മൂന്നു വിരൽ ഉള്ള കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകുടരും മുട്ട ഇടുന്നു.
  5. ശരീരത്തിൽ തൂവലുകൾ

ശരീരഭാഗങ്ങൾ[തിരുത്തുക]

ശരീരത്തിന്റെ ബാഹ്യഭാഗങ്ങൾ (ഉദാ: മഞ്ഞക്കണ്ണി തിത്തിരി): 1 കൊക്ക്/ ചുണ്ട്, 2 തല, 3 നേത്രപടലം, 4 കൃഷ്ണമണി, 5 മേൽ മുതുക്, 6കീഴ് വാൽമൂടി, 7 Scapulars, 8 Median coverts, 9 മൂന്നാം ചിറക്, 10 ശ്രോണി, 11 Primaries, 12 ഗുദം, 13 തുട, 14 Tibio-tarsal articulation, 15 Tarsus, 16 പാദം, 17 കാൽ, 18 ഉദരം, 19 പാർശ്വം, 20 മാറിടം, 21 കഴുത്ത്, 22 ഗളസ്തനം

ചിത്രസഞ്ചയം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Brands, Sheila (14 August 2008). "Systema Naturae 2000 / Classification, Class Aves". Project: The Taxonomicon. ശേഖരിച്ചത് 4 February 2009. 
  2. 2.0 2.1 2.2 പേജ് 262, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
  3. പ്രകൃതി തൻ പൊന്നോമനകൾ , Publishe by The Travancore Publications, Thiruvanathapuram, June 1994

ഇതും കാണുക[തിരുത്തുക]

മറ്റുലിങ്കുകൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പക്ഷി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Wikibooks
Wikibooks Dichotomous Key has more about this subject:
പക്ഷിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്

"http://ml.wikipedia.org/w/index.php?title=പക്ഷി&oldid=1968071" എന്ന താളിൽനിന്നു ശേഖരിച്ചത്