കാക്ക
| കാക്ക | |
|---|---|
| Common Raven (Corvus corax) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Aves |
| നിര: | Passeriformes |
| കുടുംബം: | Corvidae |
| ജനുസ്സ്: | Corvus Linnaeus, 1758 |
| Species | |
|
See text. |
|
പക്ഷികളിൽ ഏറ്റവും ബുദ്ധിശക്തിയുള്ള വർഗ്ഗമാണ് കാക്കകൾ.[1] ലോകത്തിൽ നിരവധി തരം കാക്കകൾ ഉണ്ടെങ്കിലും കേരളത്തിൽ കാക്കകൾ രണ്ടു തരമേ ഉള്ളൂ. ബലിക്കാക്ക(corvus macrorhynchos)യും പേനക്കാക്ക(Corvus splendens)യും. പേനക്കാക്ക വലിപ്പം കുറഞ്ഞതും ധാരാളമായി കാണപ്പെടുന്നതുമാണ്. പേനക്കാക്കയുടെ കഴുത്തും മാറിടവും ചാരനിറത്തിൽ കാണപ്പെടുന്നു. ബലിക്കാക്കയുടെ ദേഹമാസകലം കറുപ്പു നിറമാണ്. മനുഷ്യനുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവയ്ക്ക് മതചര്യകളുമായിപ്പോലും ബന്ധമുള്ളത് പുരാതനകാലം മുതൽക്കേ കാക്കകളും മനുഷ്യനുമായുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പരിസരങ്ങളിലെ മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിൽ ഒരു പരിധിവരെ കാക്കകൾ മനുഷ്യന് സഹായകരമാവാറുണ്ട്.
ഉള്ളടക്കം |
ജീവിതരീതികൾ [തിരുത്തുക]
മനുഷ്യനെ ആശ്രയിച്ച് ജീവിക്കാൻ താല്പര്യമുള്ള ഒരു പക്ഷിയാണ് കാക്ക. ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്. അറിഞ്ഞും അറിയാതെയും മനുഷ്യൻ ഉപേക്ഷിക്കുന്ന മാലിന്യങ്ങളെ കാക്കകൾ ഭക്ഷണമാക്കുന്നു. ആഹാരം തേടുന്നതും രാത്രി ചേക്കേറുന്നതും കൂട്ടമായാണ്. എന്നാൽ മുട്ടയിട്ടു വിരിയിക്കുന്ന കാലത്ത് മാത്രം കാക്കകൾ ഇണ പിരിഞ്ഞ് കൂട്ടത്തിൽ നിന്നു മാറി തനിയെ ഒരു കൂടുണ്ടാക്കി ജീവിക്കുന്നു. കുഞ്ഞുങ്ങൾ പറക്ക മുറ്റിപ്പോകുന്നതോടെ ഓരോ കൂടും ഉപേക്ഷിക്കപ്പെടുന്നു.എപ്പോഴായായാലും കൂട്ടത്തിലെ ഒരു കാക്കയ്ക്ക് അപകടം പിണഞ്ഞാൽ ഇവ സംഘമായി ശബ്ദമുണ്ടാക്കി ആക്രമണോത്സുകരായെത്തും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ സംഘബോധം കാണാം. ഈ പ്രത്യേകതകൊണ്ടാകാം മറ്റു പക്ഷികളെയെന്നപോലെ കാക്കയെ ജീവനോടെ പിടികൂടാൻ മനുഷ്യർക്ക് പൊതുവേ സാധിക്കാത്തത്. കാക്കക്കൂടുകൾക്ക് നിയതമായ ആകൃതിയോ രൂപമോ ഉണ്ടാകുകയില്ല.
കാക്കകൾ മാലിന്യങ്ങൾക്കു പുറമേ ധാന്യങ്ങളും പഴവർഗങ്ങളുമെല്ലാം ഭക്ഷിക്കാറുണ്ട്. എലികളും പ്രാണികളും ചെറിയ പക്ഷികളുമെല്ലാം ഇവയുടെ ഭക്ഷണങ്ങളിൽ പെടും. ചില മതങ്ങൾ കാക്കകളെ നല്ലവരായി കാണുമ്പോൾ മറ്റു ചിലത് പൈശാചികമായി ചിത്രീകരിക്കുന്നു.
ഐതിഹ്യങ്ങൾ [തിരുത്തുക]
ഹിന്ദുക്കളുടെ ചില പ്രാദേശിക വിശ്വാസങ്ങൾ പ്രകാരം ശ്രാദ്ധങ്ങളിലും മരണാനന്തര ചടങ്ങുകളിലും പിതൃക്കൾക്കായി അർപ്പിക്കുന്ന ബലിച്ചോറ് അവർക്കായി കൊണ്ടെത്തിക്കുന്നത് കാക്കകൾ ആണ് . അതിനാൽ ബലിച്ചോർ ഭക്ഷിക്കാനെത്തുന്ന കാക്കകൾ ബലിക്കാക്കകൾ എന്നറിയപ്പെടുന്നു. ഇത്തരം സന്ദർഭങ്ങളിൽ കാക്കകൾക്ക് ദിവ്യ പരിവേഷം ലഭിക്കുന്നുണ്ടെങ്കിലും മറ്റുള്ള സന്ദർഭങ്ങളിൽ, കാക്കകളുടെ സാമീപ്യമോ ശബ്ദമോ ഒക്കെ തികച്ചും അരോചകവും, വിശേഷിച്ച് ശുഭവേളകളിൽ വർജ്യവുമായി കണക്കാക്കപ്പെടുന്നു.
ശനി ഭഗവാന്റെ വാഹനം കാക്കയാണ്. ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ കാക്കകളെ പറ്റി പരാമർശിച്ചിട്ടുണ്ട്. അവലോകിതേശ്വരന്റെ പുനർജ്ജന്മമാണ് എന്ന് കരുതുന്ന ദലൈ ലാമയെ കുഞ്ഞുന്നാളിൽ സംരക്ഷിച്ചത് രണ്ട് കാക്കകൾ ആയിരുന്നു എന്നു ടിബറ്റൻ ബുദ്ധമതാനുയായികൾ കരുതി വരുന്നു. നോർദിക പുരാണങ്ങളിലും കാക്കകളെ പറ്റി നിറയെ പരാമർശങ്ങൾ ഉണ്ട്.
കാട്ടിൽ ഒളിച്ചുതാമസിച്ചിരുന്ന ഏലിയാപ്രവാചകന് ഭക്ഷണം കൊടുക്കുന്നതിന് ദൈവം കാക്കയെ നിയോഗിച്ചതായി ബൈബിളിൽ പറയുന്നുണ്ട്.
പഴഞ്ചൊല്ലുകൾ [തിരുത്തുക]
- കാക്കയ്ക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ്
- കാക്ക കുളിച്ചാൽ കൊക്കാകുമോ
- കാക്ക കണ്ടറിയും കൊക്ക് കൊണ്ടറിയും
- കാക്ക മലർന്നു പറക്കില്ല
- അരിയെറിഞ്ഞാൽ ആയിരം കാക്ക
- ആലിൻ പഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ്.
സാഹിത്യത്തിൽ [തിരുത്തുക]
| “ | കാകഃ കൃഷ്ണഃ പികഃ കൃഷ്ണഃ കോ ഭേദഃ പികകാകയോഃ വസന്തകാലേ സംപ്രാപ്തേ കാകഃ കാകഃ, പികഃ പികഃ |
” |
ശബ്ദം [തിരുത്തുക]
|
||||
ചിത്രശാല [തിരുത്തുക]
-
കാക്ക, മംഗലാപുരത്തുനിന്നുമുള്ള ചിത്രം
അവലംബം [തിരുത്തുക]
മറ്റ് കണ്ണികൾ [തിരുത്തുക]
- Frequently Asked Questions About Crows
- Crow (BirdHouses101.com)
- crows.net: The Language & Culture of Crows
- In the Company of Crows and Ravens, by John M. Marzluff and Tony Angell
- Crow photographs and comments
- Video of crow making and using tools
- More info on tool use by crows, with references
- Crow videos on the Internet Bird Collection
- മലയാളം വാരിക, 2012 ജൂലൈ 20