ബലിക്കാക്ക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബലിക്കാക്ക | |
|---|---|
| Jungle Crow (ssp. japonensis) | |
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | ജന്തു |
| ഫൈലം: | കോർഡാറ്റ |
| ക്ലാസ്സ്: | ഏവ്സ് |
| നിര: | പാസെറിഫോർമെസ് |
| കുടുംബം: | കോർവിഡേ |
| ജനുസ്സ്: | കോർവസ് |
| വർഗ്ഗം: | സി. മാക്രോറിൻക്സ് |
| ശാസ്ത്രീയ നാമം | |
| കോർവസ് മാക്രോറിൻക്സ് വാഗ്ലർ, 1827 |
|
കാക്കകളിലെ ഒരു തരമാണ് ബലിക്കാക്ക. കാട്ടുകാക്ക, ഇന്ത്യൻ കോർബി എന്നീ പേരുകളിലും അറിയപ്പെടുന്നു. ഏഷ്യയിൽ വളരെ വ്യാപകമായി ഇവയെ കാണാം. ഏത് പരിതസ്ഥിതിയുമായും വളരെപെട്ടെന്ന് ഇണങ്ങിച്ചേരുന്ന ഇവക്ക് പലതരത്തിലുള്ള ഭക്ഷ്യസ്രോതസ്സുകളെ ആശ്രയിച്ച് ജീവിക്കാനാകും. പുതിയ പ്രദേശങ്ങളിൽ കോളനികൾ സ്ഥാപിക്കുന്നതിൽ ഈ പ്രത്യേകതകൾ ഇവയെ സഹായിക്കുന്നു. താരതമ്യേന വലിയ കൊക്കുകളാണിവയുടെത്.
ബലിക്കാക്കയെ മൂന്ന് ഉപസ്പീഷിസുകളായി തിരിച്ചിരിക്കുന്നു.
- കോർവസ് (എം.) ലെവൈലാന്റൈ - കിഴക്കൻ കാട്ടുകാക്ക (Eastern Jungle Crow)
- കോർവസ് (എം.) കൾമിനാറ്റസ് - ഇന്ത്യൻ കാട്ടുകാക്ക (Indian Jungle Crow)
- കോർവസ് (എം.) ജാപ്പൊനെൻസിസ് - കിഴക്കൻ വലിയ കൊക്കുള്ള കാക്ക (Eastern Large-billed Crow)
കേരളത്തിൽ കാണപ്പെടുന്ന രണ്ട് തരം കാക്കകളിൽ ഒന്നാണ് ബലിക്കാക്ക. പേനക്കാക്കയാണ് മറ്റേത്.
[തിരുത്തുക] ചിത്രങ്ങൾ
[തിരുത്തുക] അവലംബം
- ↑ BirdLife International (2004). Corvus macrorhynchos. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 5 May 2006.