വിക്കിപീഡിയ:മീഡിയ സഹായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിലെ മീഡിയ ഫയലുകൾ

ചില വിക്കിപീഡിയ ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട്

വിക്കിപീഡിയയിലെ ചില ലേഖനങ്ങളിൽ ഓഡിയോ, വീഡിയോ ഫയലുകൾ ഉൾപ്പെടുത്താറുണ്ട്. അത്തരം ഫയലുകളെ എങ്ങനെ പ്ലേ ചെയ്യാം എന്ന് വിശദീകരിയ്ക്കുകയാണ് ഈ താളിന്റെ ഉദ്ദേശം

വിക്കിപീഡിയയിലെ മീഡിയ ഫയലുകൾ എല്ലാം തന്നെ മിക്ക കമ്പ്യൂട്ടറുകളിലും പ്ലേ ചെയ്യാവുന്നതാണ്, പക്ഷേ അതിനുവേണ്ട പ്രത്യേക സോഫ്റ്റ്‌വെയറുകൾ നിങ്ങളുടെ കമ്പ്യൂട്ടറിൽ ഉണ്ടാവണം എന്നുമാത്രം. താങ്കൾ മീഡിയ ഫയലുകളുടെ കണ്ണികളിൽ ഞെക്കുമ്പോൾ നിങ്ങളുടെ കമ്പ്യൂട്ടർ തന്നെത്താൻ ആ ഫയലുകളെ പ്രവർത്തിപ്പിക്കുന്നില്ലെങ്കിൽ, ഇന്റർനെറ്റിൽ നിന്നും കിട്ടുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ ഉപയോഗിച്ച് അത് സാധിക്കാവുന്നതാണ്.

വിക്കിപീഡിയയിലുള്ള ശബ്ദഫയലുകൾ മിക്കാവാറും ഓഗ് വോർബിസ് ഫോർമാറ്റിലും, അതേപോലെ വീഡിയോ ഫയലുകൾ ഓഗ് തിയറ ഫോർമാറ്റിലുമാണുള്ളത്. ഇവ സാധാരണയായി ഡിജിറ്റൽ ഓഡിയോയും വീഡിയോയും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചുവരുന്ന MP3 യും MPEG ഉം പോലെ തന്നെയാണ്. ആകെയുള്ള വ്യത്യാസം ഈ ഓഗ് ഫോർമാറ്റുകൾ പേറ്റന്റില്ലാത്തവയും, സ്വതന്ത്രവും, തുറന്ന സമീപനം പുലർത്തുന്നവയുമാണെന്നുള്ളതാണ്. പക്ഷേ മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ ഇവ സ്വയമേവ പ്രവർത്തിക്കുകയില്ല. അതിനാൽ ഇവ മൈക്രോസോഫ്റ്റ് വിൻഡോസിൽ പ്രവർത്തിക്കണമെങ്കിൽ കൂടുതൽ സോഫ്റ്റ്‌വെയറുകൾ ആവശ്യമാണ്

സംഗീത ഫയലുകൾ ചിലപ്പോൾ മിഡി ഫോർമാറ്റിലും വരാറുണ്ട്.(.MID അല്ലെങ്കിൽ .MIDI എക്സ്റ്റൻഷനുകളിൽ). ഇന്നത്തെ കമ്പ്യൂട്ടറുകളിൽ മിഡി ഫയലുകൾ പ്രവർത്തിപ്പിക്കാൻ പുതിയ സോഫ്റ്റ്‌വെയറുകൾ സാധാരണ വേണ്ടിവരാറില്ല കാരണം ഇന്നത്തെ മിക്ക കമ്പ്യൂട്ടറുകലിലും സൗണ്ട് കാർഡും മിഡി പ്ലേയറും സാധാരണ കാണാറുണ്ട്.



വിക്കിപീഡിയയിൽ ഉപയോഗിക്കാൻ പറ്റിയ വീഡിയോ ഓഡിയോ ഫയലുകൾ എങ്ങനെ നിർമ്മിക്കാം എന്നറിയാൻ വിക്കിപീഡിയ:മീഡിയ കാണുക.