ഒ.വി. വിജയൻ
| ഒ.വി. വിജയൻ | |
|---|---|
ഒ.വി. വിജയൻ |
|
| ജനനം | ജൂലൈ 2,1930 മങ്കര,പാലക്കാട് ജില്ല |
| മരണം | 2005 മാർച്ച് 30 ഹൈദരാബാദ് |
| ദേശീയത | ഭാരതീയൻ |
| വിഷയങ്ങൾ | നോവൽ |
ഊട്ടുപുലാക്കൽ വേലുക്കുട്ടി വിജയൻ (ജൂലൈ 2,1930-മാർച്ച് 30 2005) എന്ന ഒ.വി. വിജയൻ മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാർട്ടൂണിസ്റ്റും കോളമെഴുത്തുകാരനായ പത്രപ്രവർത്തകനുമായിരുന്നു[1].
ഉള്ളടക്കം |
ജീവിത രേഖ [തിരുത്തുക]
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകൻ മധുവിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് ഒ.വി.വിജയൻ അന്തരിച്ചു.
വിദ്യാഭ്യാസം [തിരുത്തുക]
മലബാർ സ്പെഷൽ പോലീസ് എന്ന എം.എസ്.പിയിൽ ഉദ്യോഗസ്ഥനായിരുന്നു വിജയന്റെ പിതാവ്. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം സെക്കൻഡ് ഫോറം മുതലേ സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരീക്കോട്ടുള്ള ഹയർ എലിമെൻറ്‍ററി സ്കൂളിൽ പഠിച്ചു. സെക്കന്റ് ഫോറം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു. തേർഡ്‌ഫോറം കൊടുവായൂര്‍ ബോർഡ് ഹൈസ്കൂളിൽ. ഫോർത്ത് ഫോറം മുതൽ സിക്സ്ത് ഫോറത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ. സിക്സ്ത് ഫോറത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ. ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ് വിക്ടോറിയാ കോളജിൽ. മദ്രാസിലെ പ്രസിഡൻസി കോളജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി .
പ്രവർത്തനങ്ങൾ [തിരുത്തുക]
പ്രസിഡൻസി കോളജിൽ നിന്ന് ഇംഗ്ളീഷിൽ എം.എ. ജയിച്ച (1954) ശേഷം കോളജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പില്ക്കിലത്ത് വിജയൻ അനുസ്മരിക്കുന്നുണ്ട്. ഇക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയൻ. എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി.
ഫാർ ഈസ്റ്‍റേൺ ഇക്കണോമിക് റിവ്യൂ (ഹോങ്കോങ്ങ്), പൊളിറ്റിക്കൽ അറ്റ്‌ലസ്, ഹിന്ദു, മാതൃഭൂമി, കലാകൌമുദി എന്നിവയ്ക്കു വേണ്ടി കാർട്ടൂൺ വരച്ചു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം (കലാകൌമുദിയിൽ) എന്ന കാർട്ടൂൺ പരമ്പരയും ഇന്ദ്രപ്രസ്ഥം എന്ന രാഷ്ട്രീയവിശകലനപരമ്പരയും (മലയാളനാട് വാരികയിൽ പ്രസിദ്ധീകരിച്ചു. മാതൃഭൂമി, ഇന്ത്യാ ടുഡേ) എന്നിവയിലെഴുതിയ പരമ്പരകളും പ്രശസ്തമാണ്.
1975 ൽ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിശിതമായ വിമർശനം എഴുത്തിലൂടെയും കാർട്ടൂണുകളിലൂടെയും ആവിഷ്കരിച്ച ഇന്ത്യൻ എഴുത്തുകാരിൽ ഒരാൾ വിജയനാണ്. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം ഇതിനു തെളിവാണ്. അടിയന്തരാവസ്ഥയെ പ്രവാചകതുല്യമായ ഉൾക്കാഴ്ചയോടെ ദീർഘദർശനം ചെയ്ത ധർമ്മപുരാണം എന്ന നോവൽ വിജയനെ മലയാളത്തിലെ എഴുത്തുകാരിൽ അനന്വയനാക്കുന്നു.
കൃതികൾ [തിരുത്തുക]
നോവലുകളും കഥകളും സ്വയം ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തു.
മലയാളം [തിരുത്തുക]
നോവൽ [തിരുത്തുക]
- ഖസാക്കിന്റെ ഇതിഹാസം (1969)
- ധർമ്മപുരാണം (1985)
- ഗുരുസാഗരം (1987)
- മധുരം ഗായതി (1990)
- പ്രവാചകന്റെ വഴി (1992)
- തലമുറകൾ (1997).
കഥകൾ [തിരുത്തുക]
- അരക്ഷിതാവസ്ഥ
- വിജയന്റെ കഥകൾ (1978)
- ഒരു നീണ്ട രാത്രിയുടെ ഓർമ്മയ്ക്കായി (1979)
- കടൽത്തീരത്ത് (1988)
- കാറ്റ് പറഞ്ഞ കഥ (1989)
- അശാന്തി (1985)
- ബാലബോധിനി (1985),
- പൂതപ്രബന്ധവും മറ്റ് കഥകളും (1993)
- കുറെ കഥാബീജങ്ങൾ (1995)
- ഒ. വി. വിജയന്റെ കഥകൾ (1978)
- എന്റെ പ്രിയപ്പെട്ട കഥകൾ
ലേഖനങ്ങൾ [തിരുത്തുക]
- ഘോഷയാത്രയിൽ തനിയെ (1988)
- വർഗ്ഗസമരം
- സ്വത്വം (1988)
- കുറിപ്പുകൾ (1988),
- ഇതിഹാസത്തിന്റെ ഇതിഹാസം (1989)
- ഒരു പാനീയത്തിന്റെ രാഷ്ട്രീയം[2]
- ഒരു സിന്ധൂരപ്പൊട്ടിന്റെ ഓർമ്മ
- സന്ദേഹിയുടെ സംവാദം
- വർഗ്ഗസമരം, സ്വത്വം
- ഹൈന്ദവനു അതിഹൈന്ദവനും
. അന്ധനും അകലങ്ങൾ കാണുന്നവനും
- ഒ.വി. വിജയന്റെ ലേഖനങ്ങൾ
- അന്ധനും അകലങ്ങൾ കാണുന്നവനും
ആക്ഷേപഹാസ്യം [തിരുത്തുക]
എന്റെ ചരിത്രാന്വേഷണപരീക്ഷകൾ (1989)
കാർട്ടൂൺ [തിരുത്തുക]
- ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം (1999)
- Tragic Idiom
സ്മരണ [തിരുത്തുക]
സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ (1998)
ഇംഗ്ളീഷ് കൃതികൾ [തിരുത്തുക]
- ആഫ്ടർ ദ ഹാങ്ങിങ്ങ് ആൻഡ് അദർ സ്റ്‍റോറീസ്
- സാഗ ഓഫ് ധർമപുരി (ധർമപുരാണം)
- ലെജൻഡ് ഒഫ് ഖസാക്ക് (ഖസാക്കിന്റെ ഇതിഹാസം)
- ഇൻഫിനിറ്റി ഓഫ് ഗ്രെയ്സ് (ഗുരുസാഗരം)
- ഒ.വി. വിജയൻ സെലക്റ്റഡ് ഫിക്ഷൻ (ഖസാക്കിന്റെ ഇതിഹാസം, ധർമപുരാണം, ഗുരുസാഗരം - കഥകൾ) 1998 -ൽ പെൻഗ്വിൻ ഇന്ത്യ (വൈക്കിങ്ങ്)യും ഡിസി ബുക്സും ചേർന്ന് പ്രസിദ്ധപ്പെടുത്തി.
പുരസ്കാരങ്ങൾ [തിരുത്തുക]
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്തുവർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, പത്മശ്രീ(2001)[3] തുടങ്ങി നിരവധി ബഹുമതികൾ വിജയനെ തേടിയെത്തി. 2003-ൽ രാഷ്ട്രപതി എ.പി.ജെ.അബ്ദുൾ കലാമിൽനിന്ന് പത്മഭൂഷനും അദ്ദേഹം സ്വീകരിച്ചു. [4]
- 1990 - ൽ കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് (ഗുരുസാഗരം) [5]
- 1991 - ൽ വയലാർ അവാർഡ് (ഗുരുസാഗരം)[5]
- 1992 - ൽ മുട്ടത്തുവർക്കി അവാർഡ് (ഖസാക്കിന്റെ ഇതിഹാസം)[5]
- 1999 - ൽ എം.പി. പൊൾ അവാർഡ് (തലമുറകൾ)[5]
- 2001 - ൽ എഴുത്തച്ഛൻ പുരസ്കാരം[5]
- 2003 - ൽ പത്മഭൂഷൺ[5]
അവലംബം [തിരുത്തുക]
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 770. 2012 നവംബർ 26. ശേഖരിച്ചത് 2013 മെയ് 19.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 770. 2012 നവംബർ 26. ശേഖരിച്ചത് 2013 മെയ് 19.
- ↑ http://sify.com/news/fullstory.php?id=13705418
- ↑ http://world.rediff.com/news/article/www/news/2003/apr/03padma.htm
- ↑ 5.0 5.1 5.2 5.3 5.4 5.5 ഖസാക്കിന്റെ ഇതിഹാസം. കോട്ടയം: DC Books. ജൂൺ 2007. p. 1. ISBN 81-7130-126-6.
പുറം കണ്ണികൾ [തിരുത്തുക]
|
|||||||
- എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചവർ
- സാഹിത്യം - അപൂർണ്ണലേഖനങ്ങൾ
- 1930-ൽ ജനിച്ചവർ
- 2005-ൽ മരിച്ചവർ
- ജൂലൈ 2-ന് ജനിച്ചവർ
- മാർച്ച് 30-ന് മരിച്ചവർ
- പത്മശ്രീ നേടിയ മലയാളസാഹിത്യകാരന്മാർ
- മലയാളം നോവലെഴുത്തുകാർ
- പത്മഭൂഷൺ നേടിയ മലയാളസാഹിത്യകാരന്മാർ
- മലയാള കഥാകൃത്തുക്കൾ
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ
- വയലാർ പുരസ്കാരം ലഭിച്ചവർ
- മുട്ടത്തു വർക്കി പുരസ്കാരം ലഭിച്ചവർ
- പാലക്കാട് ജില്ലയിൽ ജനിച്ചവർ
- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാളികൾ
- ഓടക്കുഴൽ പുരസ്കാരജേതാക്കൾ
