ജീവൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Life Domain Kingdom Phylum Class Order Family Genus Species
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ജീവൻ എന്ന പദത്തിന് കൃത്യമായ നിർവചനം നൽകുക എന്നത് കുറേയേറെ പ്രയാസമുള്ള കാര്യമാണ്. സൂര്യനാണ് ജീവനാധാരം. സസ്യങ്ങൾ സൂര്യപ്രകാശത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഫലങ്ങൾ മനുഷ്യനുൾപ്പെടെയുള്ള മറ്റ് ജീവികൾ ഭക്ഷണമാക്കുന്നു. ഒരു ജീവിയിൽ നടക്കുന്ന സംയോജന പ്രവർത്തനങ്ങളാണ് ഉപചയം (ഉദാ : മാംസ്യസംശ്ലേഷണം,പ്രകാശ സംശ്ലേഷണം). എന്നാൽ ഒരു ജീവിയിൽ നടക്കുന്ന വിഘടന പ്രവർത്തനങ്ങളാണ് അപചയം (ഉദാ : ശ്വസനം). ഇവ രണ്ടും കൂടി ചേർന്ന പ്രവർത്തനങ്ങളെ ഉപാപചയം എന്നു പറയുന്നു. ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ്. ഉപാപചയ പ്രവർത്തനങ്ങൾ നടക്കുന്ന വസ്തുക്കളെല്ലാം ജീവികളാണ്.

ഭൂമിയിൽ ജീവന്റെ ഉല്പത്തി[തിരുത്തുക]

ജീവന്റെ സാന്നിധ്യത്തിൽ നിർണ്ണായകമായ ഫോസ്ഫറസുകൾ ഭൂമിയിൽ എത്തിയത് ഉൽക്കകൾ വഴിയാണെന്ന് സൗത്ത് ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോളജിസ്റ്റുകൾ 2013 ൽ നടത്തിയ ഗവേഷണത്തിൽ ചില തെളിവുകൾ കണ്ടെത്തി. സിംബാബ്‌വേ, ഓസ്‌ട്രേലിയ, വെസ്റ്റ് വിർജീനിയ, ഫ്‌ളോറിഡ എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച ഭൗമ അകക്കാമ്പുകൾ പഠനവിധേയമാക്കി നടത്തിയ ഗവേഷണമാണ് ഭൂമിയിൽ ജീവൻ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തിന് ഭാഗികമായെങ്കിലും വിശദീകരണം നൽകുന്ന കണ്ടെത്തലുകളിലേക്ക് നയിച്ചത്. [1]

അവലംബം[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ജീവൻ&oldid=1773591" എന്ന താളിൽനിന്നു ശേഖരിച്ചത്