നാഡീകോശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാഡീവ്യവസ്ഥയിലെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്ന കോശങ്ങളാണ്‌ നാഡീകോശങ്ങള്‍ (ഇംഗ്ലീഷ്: Neuron). തലച്ചോറ്, സ്പൈനല്‍ കോഡ് എന്നിവയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളാണ്‌ ഇവ. വിവിധതരത്തിലുള്ള നാഡീകോശങ്ങള്‍ കാണപ്പെടുന്നു. സ്പര്‍ശനം, ശബ്ദം, പ്രകാശം, തുടങ്ങിയ ഇന്ദ്രിയാനുഭവങ്ങള്‍ സാധ്യമാക്കുന്ന ഇന്ദ്രിയങ്ങളില്‍ ആവേഗങ്ങള്‍ സ്പൈനല്‍ കോഡ്, തലച്ചോറ് എന്നിവയിലേക്കയക്കുന്ന ഇന്ദ്രിയനാഡീകോശങ്ങള്‍, തലച്ചോറ്, സ്പൈനല്‍ കോഡ് തുടങ്ങിയവയില്‍ നിന്ന് ആവേഗങ്ങള്‍ സ്വീകരിച്ച് പേശികളെ സംങ്കോചം, ഗ്രന്ഥിളുടെ പ്രവര്‍ത്തനം തുടങ്ങിയവ സാധ്യമാക്കുന്ന മോട്ടോര്‍ നാഡികോശങ്ങള്‍. തലച്ചോറിലും സ്പൈനല്‍ കോഡിലും മറ്റു നാഡീകോശങ്ങള്‍ക്കിടയില്‍ ബന്ധം സാധ്യമാക്കുന്ന അന്തര്‍-നാഡീകോശങ്ങള്‍ എന്നിവ അവയില്‍പ്പെട്ടതാണ്‌. നാഡീകോശങ്ങള്‍ അവയവങ്ങളില്‍ നിന്നുള്ള ഉദ്ദീപകങ്ങള്‍ സ്വീകരിക്കുകയും അവയെ കേന്ദ്രനാഡീവ്യൂഹത്തില്‍ എത്തിക്കുകയും, ഇത്തരം വിവരങ്ങള്‍ അവിടെ വെച്ച് സംസ്കരിക്കപ്പെടുകയും അതിന്റെ പ്രതികരണം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു.

[തിരുത്തുക] നിരുക്തം

നാഡീകോശത്തിന്റെ ഘടന
നാഡീകോശം

നാഡിവ്യൂഹത്തില്‍ കാണപ്പെടുന്ന സങ്കീര്‍ണ്ണതയും വൈവിദ്യവും നാഡികോശങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത്തരം ബന്ധങ്ങള്‍ അവ കൈമാറ്റം ചെയ്യുന്നതോ അല്ലെങ്കില്‍ അവ പേശികളിലേക്കും ഗ്രന്ഥികളിലേക്കും കൈമാറുന്നതോ ആയ ആവേഗങ്ങളുമായി ബന്ധപ്പെട്ടുമിരിക്കുന്നു. അയോണുകള്‍ വഴിയുള്ള വൈദ്യുത ചാര്‍ജ്ജുകളുടെ രൂപത്തിലാണ്‌ ഇവ തമ്മിലുള്ള ആവേഗങ്ങളുടെ കൈമാറ്റം നടത്തുന്നത്.

[തിരുത്തുക] അവലംബം

"http://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%A1%E0%B5%80%E0%B4%95%E0%B5%8B%E0%B4%B6%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം