പ്രതിരോധകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റെസിസ്റ്റർ
3 Resistors.jpg
മൂന്ന് റെസിസ്റ്ററുകൾ
തരം അപ്രവർത്തകം
ഇലക്ട്രോണിക് ചിഹ്നം
Resistor symbol Europe.svg (യൂറോപ്പ്)
Resistor symbol America.svg (യു.എസ്.)
കാ·സം·തി

രണ്ട് ടെർമിനലുകളുള്ള ഒരു ഇലക്ട്രോണിക് ഉപകരണമാണ്‌ റെസിസ്റ്റർ. ഓം നിയമം അനുസരിക്കുന്ന ഈ ഉപകരണത്തിന്റെ ടെർമിനലുകൾക്കിടയിലെ പൊട്ടൻഷ്യൽ വ്യത്യാസം വൈദ്യുതധാരയ്ക്ക് ആനുപാതികമായിരിക്കും. അതായത്, V = I R. സർക്യൂട്ടിലെ അടിസ്ഥാനഘടകഭാഗങ്ങളിലൊന്നായി ഇതിനെ കണക്കാക്കുന്നു (കപ്പാസിറ്റർ, ഇൻഡക്റ്റർ, മെം‌റിസ്റ്റർ എന്നിവയാണ്‌ മറ്റുള്ളവ). റെസിസ്റ്റർ ഒരു അപ്രവർത്തകഘടകമാണ്‌.

എല്ലാ ഇലക്ട്രോണിക് സർക്യൂട്ടുകളിലും തന്നെ പ്രത്യക്ഷമായോ പരോക്ഷമായോ കാണപ്പെടുന്ന ഘടകമാണ്‌ റെസിസ്റ്റർ. ഉയർന്ന റെസിസ്റ്റിവിറ്റി ഉള്ള ലോഹങ്ങളുടെ കമ്പികൾ ഉപയോഗിച്ചും സം‌യുക്തങ്ങളുടെ നേർത്ത പാളികൾ ഉപയോഗിച്ചും റെസിസ്റ്ററുകൾ നിർമ്മിക്കാം.

ഉള്ളടക്കം

[തിരുത്തുക] വൈദ്യുതഗുണങ്ങൾ

റെസിസ്റ്ററുകളുടെ സ്വഭാവം വിശദീകരിക്കാൻ ഉപയോഗിക്കുന്ന പ്രധാന വൈദ്യുത ഗുണങ്ങൾ ഇവയാണ്‌:

  • റെസിസ്റ്റൻസ് (Resistance) - ഓം നിയമത്തിലെ പൊട്ടൻഷ്യൽ വ്യത്യാസത്തിന്റെയും വൈദ്യുതധാരയുടെയും അനുപാതം
  • ടോളറൻസ് (Tolerance) - റെസിസ്റ്റൻസിന്റെ വിലയിൽ വരാവുന്ന വ്യത്യാസം
  • റെസിസ്റ്ററിന്‌ കേടു വരാതെയും സ്വഭാവത്തിന്‌ വ്യത്യാസം വരാതെയും ഉപയോഗിക്കാനാവുന്ന ഏറ്റവും ഉയർന്ന വോൾട്ടത
  • പവർ റേറ്റിങ്ങ്

ഇവയ്ക്കു പുറമെ താപനിലയിലെ വ്യത്യാസം മൂലം റെസിസ്റ്റൻസിലുണ്ടാകുന്ന മാറ്റം, ഇൻഡക്റ്റൻസ്, നോയ്സ്, ക്രിട്ടിക്കൽ റെസിസ്റ്റൻസ് എന്നിവയും റെസിസ്റ്ററുകളുടെ സ്വഭാവം വിശദീകരിക്കാൻ ഉപയോഗിക്കുന്നു

[തിരുത്തുക] ഏകകം

റെസിസ്റ്ററിന്റെ പ്രധാന ഗുണമായ റെസിസ്റ്റൻസിന്റെ ഏകകം ഓം (Ohm - Ω) ആണ്‌. ഓം നിയമം കണ്ടെത്തിയ ജോർജ്ജ് സൈമൺ ഓമിന്റെ ബഹുമാനാർത്ഥമാണ്‌ ഇത്.

[തിരുത്തുക] ചിഹ്നങ്ങൾ

യൂറോപ്പിലും അമേരിക്കയിലും വിവിധതരം റെസിസ്റ്ററുകൾക്ക് ഉപയോഗിക്കുന്ന ചിഹ്നങ്ങൾ പട്ടികയിൽ കൊടുത്തിരിക്കുന്നു

റെസിസ്റ്റർ പൊട്ടൻഷ്യോമീറ്റർ അസ്ഥിരറെസിസ്റ്റർ
യൂറോപ്പ് Resistor symbol Europe.svg Potentiometer symbol Europe.svg Variable resistor symbol Europe.svg
അമേരിക്ക Resistor symbol America.svg Potentiometer symbol.svg Variable resistor symbol.svg

[തിരുത്തുക] ഇതും കാണുക

കളർ കോഡിങ്ങ്

പ്രതിരോധം

ചാലകം

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ