വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൈറ്റ് എമിറ്റിങ്ങ് ഡയോഡ് എന്നതിൻറെ ചുരുക്കമാണ് എൽ.ഇ.ഡി (L.E.D). പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണിത്. പി-എൻ സന്ധി ഡയോഡാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത് ഫോർവേഡ് ബയസിലാകുമ്പോൾ വൈദ്യുതി പ്രവഹിക്കുകയുംഇലക്ട്രോണുകൾ ഉത്തേജിപ്പിക്കപ്പെടുകയും ഹോളുകളുമായി ചേരുകയും ചെയ്യുന്നു. അപ്പോൾ സ്വതന്ത്രമാകുന്ന ഊർജം പ്രകാശമായി പുറത്തുവരുന്നു. പല വർണങ്ങൾ ഉണ്ടാക്കുന്ന എൽ.ഇ.ഡികൾ ഇന്ന് ലഭ്യമാണ്. പല ഇലക്ട്രോണിക് ഉപകരണങ്ങളിലും എൽ.ഇ.ഡി ഉപയോഗപ്പെടുത്തുന്നു.
വെള്ള എൽ.ഇ.ഡികൾ ഉപയോഗിക്കുന്ന ടോർച്ച്
എൽ.ഇ.ഡികൾ ഉപയോഗിച്ചുള്ള ദീപാലങ്കാരം