വൈദ്യുതധാര
വൈദ്യുത ചാർജിന്റെ പ്രവാഹമാണ് വൈദ്യുത ധാര (ആംഗലേയം: Electric current). ഈ പ്രവാഹത്തിന്റെ തീവ്രത അഥവാ നിരക്ക് അളക്കുന്നതിനുള്ള ഏകകമാണ് ആമ്പിയർ (ആംഗലേയം: amperes). ലോഹങ്ങളുടെ തന്മാത്രകളിൽ ധാരാളമായുള്ള സ്വതന്ത്ര ഇലക്ട്രോണുകളുടെ ഒഴുക്കാണ് അവയിലൂടെയുള്ള വൈദ്യുതപ്രവാഹത്തിന്റെ ഹേതു. ദ്രാവകങ്ങളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനെ വൈദ്യുത വിശ്ലേഷണം എന്നു പറയുന്നു. അയോണുകളാണ് (ചാർജ് ചെയ്യപ്പെട്ട അണുക്കൾ) ഇവിടെ വൈദ്യുതവാഹകരായി പ്രവർത്തിക്കുന്നത്. വൈദ്യുതക്ഷേത്രം പ്രകാശവേഗതയിൽ ആണ് ചാർജ്‌വാഹികളായ കണങ്ങളെ നയിക്കുന്നതെങ്കിലും കണങ്ങൾ താരതമ്യേന കുറഞ്ഞ വേഗതയിലാണ് നീങ്ങുന്നത്.
ഉള്ളടക്കം |
[തിരുത്തുക] വിവിധതരം വൈദ്യുതപ്രവാഹങ്ങൾ
- നേർധാര (ആംഗലേയം: direct current)
- പ്രത്യാവർത്തിധാര (ആംഗലേയം: alternating current)
[തിരുത്തുക] നേർധാര
ചാർജ് ചെയ്യപ്പെട്ട കണങ്ങളുടെ ഒരേ ദിശയിലേക്കുള്ള പ്രവാഹമാണ് നേർധാര. ബാറ്ററികളിൽ നിന്നും ലഭിക്കുന്ന വൈദ്യുതപ്രവാഹം ഇതിനുദാഹരണമാണ്.
[തിരുത്തുക] പ്രത്യാവർത്തി ധാര
തുടർച്ചയായി ദിശ മാറുന്ന വൈദ്യുതപ്രവാഹമാണ് പ്രത്യാവർത്തി ധാര. വീടുകളിലും മറ്റു വ്യവസായിക ആവശ്യങ്ങൾക്കും ലഭ്യമാകുന്ന വൈദ്യുതി ഇതിന് ഉദാഹരണമാണ്. ഭാരതത്തിൽ ലഭ്യമാകുന്ന പ്രത്യാവർത്തി ധാരയുടെ ആവൃത്തി 50 ഹെർട്സ് ആണ്. അതായത് ഒരു സെക്കന്റിൽ തന്നെ 50 പ്രാവശ്യം ഒരു ദിശയിലേക്കും 50 പ്രാവശ്യം എതിർദിശയിലേക്കും വൈദ്യുതി പ്രവാഹം നടക്കുന്നു.
[തിരുത്തുക] ഓമിന്റെ നിയമം
| “ | ഭൗതിക സാഹചര്യങ്ങളെല്ലാം (താപനില, മർദ്ദം മുതലായവ) സ്ഥിരമായിരുന്നാൽ, ഒരു ചാലകത്തിലൂടെ പ്രവഹിക്കുന്ന വൈദ്യുത ധാര (ആംഗലേയം: Electric current), അതിൽ ചെലുത്തുന്ന പൊട്ടൻഷ്യൽ വ്യതിയാനത്തിന് നേർ അനുപാതത്തിലായിരിക്കും. | ” |
ജോർജ് സൈമൺ ഓം എന്ന ശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഈ നിയമം, വൈദ്യുതധാരയും വോൾട്ടതയുമായുള്ള ബന്ധത്തെക്കുറിച്ചുള്ളതാണ്.
[തിരുത്തുക] വൈദ്യുതപ്രവാഹത്തിന്റെ ദിശ
വൈദ്യുതിയുടെ പ്രവാഹം ധന (positive) ടെർമിനലിൽ നിന്ന് ഋണ (negative)ടെർമിനലിലേക്ക് ആണ് എന്നാണ് ചരിത്രപരമായ വിശ്വാസം. എന്നാൽ വൈദ്യുത ചാർജ് വഹിക്കുന്ന കണങ്ങൾ സാഹചര്യത്തിനനുസരിച്ച് ഏതു ദിശയിലേക്കും ചിലപ്പോൾ ഒരേസമയം ഇരുദിശകളിലേക്കും പ്രവഹിക്കുന്നു (ഉദാ: വൈദ്യുത വിശ്ലേഷണം). ലാളിത്യത്തിനായി ധന-ഋണ ദിശയാണ് കൂടുതലായും ഉപയോഗിക്കുന്നത്.