വിദ്യുത്കാന്തിക പ്രസരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അനോന്യം ലംബമായി സ്പന്ദിക്കുന്ന വൈദ്യുതക്ഷേത്രവും, കാന്തികക്ഷേത്രവും അടങ്ങിയതാണ് വിദ്യുത്കാന്തിക പ്രസരണം. ഈ രണ്ടു ക്ഷേത്രങ്ങളും തരംഗത്തിന്റെ സഞ്ചാരദിശയ്ക്കും ലംബമായിരിക്കും.

[തിരുത്തുക] പ്രത്യേകതകള്‍

വൈദ്യുത കാന്തിക തരംഗങ്ങളുടെ തരംഗദൈര്‍ഘ്യം, ആവൃത്തി എന്നിവ വ്യക്മാക്കുന്ന ചിത്രം

ശൃഗങ്ങളുടെയും (crust) ഗര്‍ത്തങ്ങളുടയും രൂപത്തിലാണ്‌ വൈദ്യുത കാന്തിക തരംഗങ്ങള്‍ സഞ്ചരിക്കുന്നത്. അടുത്തടുത്ത രണ്ട് ശൃംഗങ്ങ‍ളുടെ, അഥവാ അടുത്തടുത്ത രണ്ടു ഗര്‍ത്തങ്ങളുടെ ഇടയിലുള്ള ദൂരത്തെയാണ് വിദ്യുത്കാന്തിക പ്രസരണത്തിന്റെ തരംഗദൈര്‍ഘ്യം (wave length) എന്ന് പറയുന്നത്. ഇതിനെ lambda (λ) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. അതുപോലെ വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തി (frequency) nu (ν) എന്ന ഗ്രീക്ക് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്. വിദ്യുത്കാന്തിക തരംഗങ്ങളുടെ ആവൃത്തിയേയും തരംഗദൈര്‍ഘ്യത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ലളിതമായ സമവാക്യം ആണു.

 \nu = \frac c \lambda

ν എന്നത് ആവൃത്തിയേയും (in Hz) , λ എന്നത് തരംഗദൈര്‍ഘ്യത്തേയും (in m), c എന്നത് പ്രകാശത്തിന്റെ വേഗതയേയും (3 X 10 8 m/s) കുറിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം