പ്രവേഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്ഥാനാന്തരത്തിന്റെ നിരക്കാണ് പ്രവേഗം. ഇത് ഒരു സദിശ മാത്രയാണ്. പ്രവേഗത്തിന് ദിശയും പരിമാണവും ഉണ്ട്. വേഗത എന്നതും പ്രവേഗം എന്നതും വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. എസ്.ഐ. സമ്പ്രദായത്തില്‍ മീറ്റര്‍/സെക്കന്റ് എന്നതാണ് പ്രവേഗത്തിന്റെ യൂണിറ്റ്. ഒരു സെക്കന്റില്‍ നടക്കുന്ന സ്ഥാനാന്തരമായും പ്രവേഗം പറയാം. ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് പ്രവേഗം. Δx സ്ഥാനാന്തരം Δt സമയാന്തരാളത്തില്‍ സംഭവിച്ചാല്‍

പ്രവേഗം, \bar{\mathbf{v}} = \frac{\Delta \mathbf{x}}{\Delta t}.

പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ത്വരണം

"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%97%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം