ആന്റിബയോട്ടിക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാക്ടീരിയ എന്ന സൂക്ഷ്മജീവിയുടെ വളർച്ച ഇല്ല്ലാതാക്കുകയോ അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാർത്ഥമോ സംയുക്തമോ ആണ് ആന്റിബയോട്ടിക്ക്[1]. സൂക്ഷ്മജീവികളായ ബാക്ടീരിയ, പൂപ്പൽ, പ്രോട്ടോസോവ എന്നിവയുടെ രോഗസംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ (antimicrobial compounds) ഒരു വിഭാഗമാണ് ആന്റിബയോട്ടിക്കുകൾ. 1942-ൽ സെൽമാൻ വാക്സ്മാൻ ആന്റിബയോട്ടിക്ക് എന്ന പേര് ആദ്യം നിർദ്ദേശിച്ചത് ഏതു പദാർത്ഥമാണോ സൂക്ഷ്മജീവികളാൽ നിർമ്മിക്കപ്പെട്ടതും സാന്ദ്രത കുറഞ്ഞ അവസ്ഥയിൽ മറ്റ് സൂക്ഷ്മജീവികളുടെ വളർച്ച നശിപ്പിക്കുകയും ചെയ്യുന്നത് എന്ന് വിവരിക്കുവാൻ വേണ്ടിയാണ്. [2]
[തിരുത്തുക] അവലംബം
- ↑ Davey PG (2000). "Antimicrobial chemotherapy". In Ledingham JGG, Warrell DA. Concise Oxford Textbook of Medicine. Oxford: Oxford University Press. താളുകൾ. 1475. ISBN 0192628704.
- ↑ SA Waksman (1947). "What Is an Antibiotic or an Antibiotic Substance?". Mycologia 39 (5): 565–569. doi:10.2307/3755196.