വേദാംഗം
| ഹൈന്ദവഗ്രന്ഥങ്ങൾ എന്ന പരമ്പരയുടെ ഭാഗം |
|
| വേദങ്ങൾ | |
|---|---|
| ഋഗ്വേദം · യജുർവേദം | |
| സാമവേദം · അഥർവവേദം | |
| വേദവിഭാഗങ്ങൾ | |
| സംഹിതകൾ · ബ്രാഹ്മണം | |
| ആരണ്യകം · ഉപനിഷദ് | |
| ഉപനിഷത്തുകൾ | |
| ഐതരേയം · ബൃഹദാരണ്യകം | |
| ഈശം · തൈത്തിരീയം | |
| കേനം · മുണ്ഡകം | |
| മാണ്ഡൂക്യം · പ്രശ്നം | |
| കഠം · ഛാന്ദോഗ്യം | |
| വേദാംഗങ്ങൾ | |
| ശിക്ഷ · ഛന്ദസ്സ് | |
| വ്യാകരണം · നിരുക്തം | |
| ജ്യോതിഷം · കല്പം | |
| പുരാണങ്ങൾ | |
| വിഷ്ണുപുരാണം · ശിവപുരാണം | |
| ബ്രഹ്മപുരാണം · സ്കന്ദപുരാണം | |
| ഇതിഹാസങ്ങൾ | |
| രാമായണം · മഹാഭാരതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
| സ്മൃതി · ശ്രുതി | |
| ഭഗവദ്ഗീത · സ്തോത്രങ്ങൾ | |
| അഗമം · ദർശനങ്ങൾ | |
| മന്ത്രം · തന്ത്രം | |
| സൂത്രം ·ധർമ്മശാസ്ത്രം | |
| ശിക്ഷാപത്രി · വചനാമൃതം | |
| മറ്റു ഗ്രന്ഥങ്ങൾ | |
|
|
|
വേദങ്ങളുടെ ബോധനവും പഠനവുമായി ബന്ധപ്പെട്ടുള്ള ശിക്ഷണശാഖകളാണ് വേദാംഗങ്ങൾ. ആറ് വേദാംഗങ്ങൾ ഉണ്ട്.
"ജ്യോതിഃ കല്പോ നിരുക്തം ച ശിക്ഷാ വ്യാകരണം തഥാ
ഛന്ദോ വിചിതിരേതാനി ഷഡംഗാനി വിദുഃ ശ്രുതേഃ"
ഉള്ളടക്കം |
[തിരുത്തുക] ജ്യോതിഷം
ജാതകം, ഗോളം, നിമിത്തം, പ്രശ്നം, മുഹൂർത്തം, ഗണിതം എന്നീ ആറുവിഭാഗങ്ങളോടുകൂടിയ ജ്യോതിഷം കാലഗണനാ ശാസ്ത്രം കൂടിയാണ്. സൂര്യാദിഗോളങ്ങളുടെ ഉദയാസ്തമനങ്ങളും ചലനവ്യവസ്ഥകൾഉം സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം മുതലായവയും വസന്താദി ഋതുക്കളുടെ കാലനിർണയവും ജ്യോതിഷത്തിൽ പ്രതിപാദിക്കുന്നു.
[തിരുത്തുക] കല്പം
വേദങ്ങളിൽ പറയുന്ന പൂജാദികർമങ്ങളുടെ അനുഷ്ഠാന പദ്ധതിയെ പ്രതിപാദിക്കുന്ന വേദാംഗമാണ് കല്പം.
[തിരുത്തുക] നിരുക്തം
"അർത്ഥാവബോധേ നിരപേക്ഷയാ
പദജാതം യത്രോക്തം നിരുക്തം"
പദങ്ങളുടെ നിഷ്പത്തിയെപ്പറ്റിയുള്ള പഠനം. വേദങ്ങളിലെ വിഷമപദങ്ങളെ സമാഹരിച്ച് യാസ്കമുനി രചിച്ച നിരുക്തമാണ് ഈ വേദാംഗത്തിന്റെ അടിസ്ഥാനം.
[തിരുത്തുക] ശിക്ഷാ
മനുഷ്യരുടെ കണ്ഠാദി അവയവങ്ങളിൽ നിന്ന് ശബ്ദങ്ങളുടെ ഉദ്ഭവസ്ഥാനത്തിനനുസരിച്ച് ഖരം, അതിഖരം, മൃദു, ഘോഷം, അനുനാസികം എന്നിങ്ങനെയുള്ള ശബ്ദങ്ങളുടെ ക്രമീകരണത്തെ പ്രതിപാദിക്കുന്നു.
[തിരുത്തുക] വ്യാകരണം
ഭാഷയിൽ വാക്കുകളെ വ്യാഹരിക്കുന്നതിനെ സംബന്ധിച്ചുള്ള നിയമങ്ങൾ.
[തിരുത്തുക] ഛന്ദസ്
"യദക്ഷരപരിമാണം തച്ഛന്ദഃ"
"ഛന്ദസ്സെന്നാലക്ഷരങ്ങളിത്രയെന്നുള്ള ക്ഌപ്തിയാം"
ഒരു വരിയിൽ എത്ര അക്ഷരങ്ങളുണ്ടു് എന്ന കണക്കാണു ഛന്ദസ്സ്. ഒരു വരിയിൽ 1 അക്ഷരം മുതൽ 26 അക്ഷരം വരെയുള്ള പദ്യരൂപത്തെ വൃത്തം എന്നു വിളിക്കുന്നു. 26-ൽ കൂടുതൽ അക്ഷരങ്ങളുള്ളവയെ ദണ്ഡകം എന്നും വിളിക്കുന്നു. ഗായത്രീ, അനുഷ്ടുപ്, ത്രിഷ്ടുപ്, ജഗതി മുതലായ വൃത്തങ്ങളുടെ ലക്ഷണവും വൃത്തഘടനയും പ്രതിപാദിക്കുന്നു. അക്ഷരങ്ങളെ ലഘുക്കളായും ഗുരുക്കളായും തിരിച്ചണ് വൃത്തനിബദ്ധനം ചെയ്യുന്നത്.