ബ്രഹ്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദര്‍ശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദര്‍ശനധാരകള്‍

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാര്‍ശനികര്‍

പ്രാചീന കാലഘട്ടം
കപിലന്‍ · പതഞ്ജലി · ഗൗതമന്‍
കണാദന്‍ · ജൈമിനി · വ്യാസന്‍
മാര്‍ക്കണ്ഡേയന്‍
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യര്‍ · രാമാനുജാചാര്യര്‍
മധ്വാചാര്യര്‍ · നിംബാര്‍ക്കന്‍
വല്ലഭാചാര്യര്‍ · മധുസൂധനന്‍ ·
നാമദേവന്‍ · തുളസീദാസ് ·
കബീര്‍ · കമ്പര്‍ ·
ആധുനിക കാലഘട്ടം
ഗാന്ധിജി · എസ്. രാധാകൃഷ്ണന്‍
സ്വാമി വിവേകാനന്ദന്‍ · രമണ മഹര്‍ഷി
അരബിന്ദോ · സ്വാമി ശിവാനന്ദന്‍
കുമാരസ്വാമി


ഹൈന്ദവദര്‍ശനമനുസരിച്ച് പ്രപഞ്ചം മുഴുവനും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യധാരയാണ് ബ്രഹ്മം (സംസ്കൃതം: ब्रह्मन्). പ്രപഞ്ചത്തിലുള്ള എല്ലാം ബ്രഹ്മത്തിന്റെ വിവിധ രൂപങ്ങളത്രെ. ബ്രഹ്മം അനന്തവും എങ്ങും നിറഞ്ഞുനില്‍ക്കുന്നതുമായ ശക്തിയാണ്. എല്ലാം ബ്രഹ്മത്തില്‍നിന്ന് ഉണ്ടാകുന്നു. നിലനില്‍ക്കുമ്പോഴും ബ്രഹ്മത്തിന്റെ ഭാഗം തന്നെ. നശിക്കുമ്പോഴും ബ്രഹ്മത്തിലേക്ക് പോകന്നു. ഹിന്ദു ദര്‍ശനമനുസരിച്ച് ഈ വിശ്വത്തിന്റെ പരമസത്യമാണ് ബ്രഹ്മം. വിശ്വത്തിന്റെ കാരണവും കാര്യവും ബ്രഹ്മം തന്നെ. ബ്രഹ്മത്തില്‍ നിന്നാണ് വിശ്വത്തിന്റെ ഉത്പത്തി. വിശ്വം ബ്രഹ്മത്തില്‍ അധാരിതമാണ്. ഒടുവില്‍ എല്ലാം ബ്രഹ്മത്തില്‍ വിലീനമാവുകയും ചെയ്യുന്നു. ബ്രഹ്മം സ്വയം പരമജ്ഞാനം ആകുന്നു. പ്രകാശമാകുന്നു. നിരാകാരവും അനന്തവും നിത്യവും ശാശ്വതവും സര്‍‌വവ്യാപിയുമാണ് ബ്രഹ്മം. സൃഷ്ടി-സ്ഥിതി-വിനാശങ്ങള്‍ ബ്രഹ്മത്തില്‍ മേളിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] പരബ്രഹ്മം

നിര്‍ഗുണവും അസീമവുമായ ബ്രഹ്മത്തിന്റെ രൂപം. അനന്തമായ സത്യം, അനന്തമായ ചിത്തം, അനന്തമായ ആനന്ദം - അതാണ് പരബ്രഹ്മം.

[തിരുത്തുക] അപരബ്രഹ്മം

ഗുണങ്ങളോടുകൂടിയ ബ്രഹ്മത്തിന്റെ രൂപമാണ് അപരബ്രഹ്മം. ബ്രഹ്മത്തെ പല രൂപം നല്‍കി പൂജിക്കുന്നു, ആരാധിക്കുന്നു.

[തിരുത്തുക] നിരുക്തം

ബ്രഹ്മം എന്ന വാക്ക് വന്നത് ബൃ എന്ന സംസ്കൃത ധാതുവില്‍ നിന്നാണ്. വളരുക എന്നാണ് ഈ ധാതുവിന്റെ അര്‍ത്ഥം.

[തിരുത്തുക] ആശയവല്‍ക്കരണം

ബ്രഹ്മമാണ് പരമമായ സത്യം. അനാദിയും അനന്തവും എല്ലായിടത്തും എല്ലാവസ്തുക്കളിലും നിറഞ്ഞുനിങ്ക്കുന്ന ചൈതന്യമാണത്.

[തിരുത്തുക] ഓം

ബ്രഹ്മത്തെ സൂചിപ്പിക്കുന്ന എകാക്ഷരമാണ് ഓം. ഓം എന്ന ശബ്ദം തുടക്കവും വളര്‍ന്ന് പൂര്‍ണതയെത്തുന്നതും നേര്‍ത്ത് അവസാനിക്കുന്നതുമാണ്. ഇത് ബ്രഹംത്തില്‍ നിന്നുള്ള ഉത്ഭവത്തിന്റെയും ബ്രഹ്മമായുള്ള നിലനില്പിന്റെയും ബ്രഹ്മത്തില്‍ വിലയം പ്രാപിക്കുന്നതിന്റെയും പ്രതീകമാണ്.

[തിരുത്തുക] ബ്രഹ്മവും ആത്മവും

[തിരുത്തുക] അദ്വൈതവേദാന്തം

[തിരുത്തുക] ബ്രഹ്മം ബുദ്ധദര്‍ശനങ്ങളില്‍

[തിരുത്തുക] ഭഗവദ് ഗീതയില്‍

പരമം അക്ഷരം ബ്രഹ്മം ഉദച്യതേ (ഭഗവദ് ഗീത, അദ്ധ്യായം 8, ശ്ലോകം 3)

[തിരുത്തുക] ഇതും കൂടി കാണുക

[തിരുത്തുക] കുറിപ്പുകളും ആധാരങ്ങളും


[തിരുത്തുക] ബാഹ്യകണ്ണികള്‍

"http://ml.wikipedia.org/wiki/%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം