അക്ഷപാദഗൗതമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപിലൻ · പതഞ്ജലി · ഗൗതമൻ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
ശങ്കരാചാര്യർ · രാമാനുജാചാര്യർ
മധ്വാചാര്യർ · നിംബാർക്കൻ
വല്ലഭാചാര്യർ · മധുസൂധനൻ ·
നാമദേവൻ · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി
ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ ·
സ്വാമി വിവേകാനന്ദൻ · രമണ മഹർഷി
അരബിന്ദോ · സ്വാമി ശിവാനന്ദൻ
കുമാരസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം


ന്യായ സൂത്രത്തിന്റെ രചയിതാവും, ന്യായ തത്ത്വചിന്തയുടെ പ്രഥമാചാര്യനുമായിരുന്നു അക്ഷപാദ ഗൗതമൻ. എ.ഡി. രണ്ടാം നൂറ്റാണ്ടിലാണ് ഇദ്ദേഹം ന്യായ സൂത്രം രചിച്ചത് എന്ന് കരുതപ്പെടുന്നു. ബഹുമാനാർത്ഥമായി "അക്ഷപാദർ", "ദീർഘതപസ്" എന്നീ വിശേഷണങ്ങൾ ഇദ്ദേഹത്തിന് നൽകാറുണ്ട്. സപ്തർഷികളിൽ ഒരാളായി ഇദ്ദേഹത്തെ ചിലർ കണക്കാക്കുന്നു.

ഒരു പുരോഹിതന്റെ മകനായി ഉത്തര ബീഹാറിൽ ജനിച്ചു. ഭാര്യയായ അഹല്യയോടും പുത്രനോടും കൂടി ഒരാശ്രമത്തിലാണ് ഇദ്ദേഹം ജീവിതത്തിന്റെ അധികഭാഗവും കഴിച്ചുകൂട്ടിയത്.

പേര്[തിരുത്തുക]

പാദങ്ങളിൽ കണ്ണുള്ളവൻ എന്നാണ് അക്ഷപാദർ എന്ന വാക്കിനർഥം. ഗൗതമന്റെ ന്യായദർശനം അന്യൂനമല്ലെന്ന് ബാദരായണനും (വ്യാസൻ) അന്യൂനമെന്ന് ഗൗതമനും വാദിച്ചു. വാദം മൂത്തപ്പോൾ തന്റെ കണ്ണുകൾകൊണ്ട് ബാദരായണനെ നോക്കുന്നതല്ലെന്ന് ഗൌതമൻ ശപഥം ചെയ്തു. കുറെക്കാലം കഴിഞ്ഞ് ബാദരായണൻ തന്റെ തെറ്റ് മനസ്സിലാക്കി ഗൌതമനെ സമീപിച്ചു. എന്നാൽ ഗൌതമൻ ശപഥത്തിൽ നിന്ന് പിൻമാറിയില്ല. അദ്ദേഹം തന്റെ പാദങ്ങളിൽ രണ്ടു കണ്ണുകൾ സൃഷ്ടിച്ച് ആ കണ്ണുകൾകൊണ്ട് ബാദരായണനെ നോക്കി. അങ്ങനെ അക്ഷപാദർ എന്ന് പേരുണ്ടായി എന്നാണ് പുരാണകഥ.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷപാദർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=അക്ഷപാദഗൗതമൻ&oldid=1689283" എന്ന താളിൽനിന്നു ശേഖരിച്ചത്