ശ്രീരാമകൃഷ്ണ പരമഹംസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീരാമകൃഷ്ണ പരമഹംസൻ
Ramakrishna.jpg
ശ്രീരാമകൃഷ്ണ പരമഹംസൻ
ജനനം ഫെബ്രുവരി 18 1836
കമാർപുക്കൂർ, വെസ്റ്റ് ബംഗാൾ, ഇന്ത്യ
മരണം ഓഗസ്റ്റ് 16 1886
ഗാർഡൻ ഹൊഉസ് Cossipore.

ഇന്ത്യയിലെ ആധുനിക ആദ്ധ്യാത്മികാചാര്യൻ മാരിൽ ഏറ്റവും പ്രമുഖനായിരുന്നു ശ്രീരാമകൃഷ്ണ പരമഹംസൻ (ഫെബ്രുവരി 18, 1836 - ഓഗസ്റ്റ് 16, 1886). കൊൽക്കത്തക്കടുത്തുള്ള ഹൂഗ്ലിയിലെ കമാർപുക്കൂർ ഗ്രാമത്തിൽ ഒരു ദരിദ്രബ്രാഹ്മണ കുടുംബത്തിൽ 1836 ഫെബ്രുവരി 17-ന്‌ ആയിരുന്നു ജനനം. വൈഷ്ണവരായ ഖുദീറാം ചാറ്റർജി, ചന്ദ്രാദേവി എന്നിവരായിരുന്നു മാതാപിതാക്കൾ. പൂർവ്വാശ്രമത്തിലെ നാമം ഗദാധരൻ എന്നായിരുന്നു.

കുട്ടിക്കാലം മുതൽ തന്നെ ലൌകിക ജീവിതത്തിൽ വിരക്തി കാണിച്ച ഗദാധരന്‌ ആദ്ധ്യാത്മിക ചിന്തകളിൽ മുഴുകികഴിയാനായിരുന്നു കൂടുതൽ താൽപ്പര്യം. പതിനേഴാം വയസ്സിൽ പിതാവ്‌ മരിച്ചതിനേ തുടർന്ന് കൊൽക്കത്തയിൽ വിവിധക്ഷേത്രങ്ങളിൽ പൂജാരിയായി പോകേണ്ടി വന്നു. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി 24-ാ‍ം വയസ്സിൽ അഞ്ചുവയസ്സുള്ള ശാരദാദേവിയെ അന്നത്തെ നാട്ടുനടപ്പനുസരിച്ച്‌ വിവാഹം ചെയ്തു. 1866-ൽ ദക്ഷിണേശ്വരത്തെ കാളി ക്ഷേത്രത്തിൽ പൂജാരിയായി. ഭൈരവി, ബ്രാഹ്മണി, തോതാപുരി, എന്നിവരിൽ നിന്ന് ഹിന്ദുമതത്തെകുറിച്ച്‌ കൂടുതൽ പഠിച്ചു. താൻ പഠിച്ചകാര്യങ്ങൾ പ്രായോഗികാനുഭവത്തിൽ പരീക്ഷിച്ചറിയാനും മറ്റുള്ളവർക്ക്‌ ലളിതമായി പറഞ്ഞു കൊടുക്കുവാനും ഉള്ള അസാമാന്യമായ കഴിവുണ്ടായിരുന്നു.

കാളീ ദേവിയെ സ്വന്തം മാതാവയി കണ്ട്‌ പൂജിച്ച അദ്ദേഹത്തിന്‌ തന്റെ ഭാര്യയായ ശാരദാദേവി പോലും കാളീമാതാവിന്റെ പ്രതിരൂപമായിരുന്നു. 1881-ൽ തന്നെ കാണാനെത്തിയ നരേന്ദ്രൻ എന്ന യുക്തിവാദിയായ ചെറുപ്പക്കാരനായിരുന്നു പിന്നീട്‌ സ്വാമി വിവേകാനന്ദനായി മാറിയത്‌. ഈശ്വരസാക്ഷാത്കാരത്തിന്‌ മതങ്ങളല്ല, കർമ്മമാണ്‌ പ്രധാനം എന്നു കരുതിയ ശ്രീരാമകൃഷ്ണൻ സൂഫി മതത്തിന്റെയും, ക്രിസ്ത്യൻ, ഇസ്ലാം മതത്തിന്റെയും ഒക്കെ പാതയിലൂടെ ചരിച്ചിട്ടുണ്ട്‌.

ചരമം[തിരുത്തുക]

തൊണ്ടയിൽ കാൻസർ ബാധിച്ച്‌ 1886 ഓഗസ്റ്റ്‌ 16 ന് സമാധിയായി.

ശ്രീരാമകൃഷ്ണ പരമഹംസർ (1881, കൽക്കട്ട)

കൂടുതൽ അറിവിന്‌[തിരുത്തുക]

  1. പുറം ഏടുകൾ
    1. http://www.belurmath.org/sriramakrishna.htm
    2. http://www.ramakrishna-kalady.org/SriRK.shtml
    3. http://www.ramakrishnavivekananda.info/
    4. https://www.sriramakrishnamath.org/guidinglights/issrk.aspx
"http://ml.wikipedia.org/w/index.php?title=ശ്രീരാമകൃഷ്ണ_പരമഹംസൻ&oldid=1860379" എന്ന താളിൽനിന്നു ശേഖരിച്ചത്