സുബ്രഹ്മണ്യൻ
| സുബ്രമണ്യൻ | |
|---|---|
| സുബ്രമണ്യൻ സുബ്രമണ്യൻ |
|
| ദേവനാഗരി | सुब्रमन्या |
| സംസ്കൃതം | Kārttikeya |
| തമിഴ് | முருகன் |
| ആയുധം | വേൽ |
| പങ്കാളി | വള്ളി ദേവിയും ദേവയാനിയും |
| വാഹനം | മയിൽ |
ഹൈന്ദവവിശ്വാസപ്രകാരം പരമശിവന്റെയും പാർവതിദേവിയുടെയും പുത്രനാണ് സുബ്രമണ്യൻ. ജ്യോതിഷം രചിച്ചത് സുബ്രമണ്യനാണെന്ന് വിശ്വസിക്കപ്പെടുന്നു. മയിലാണ് വാഹനം, കൊടിയടയാളം കോഴി. വേൽ ആയുധവും. പഴന്തമിഴ് കാവ്യങ്ങളിൽ പറയുന്ന ചേയോൻ മുരുകനാണെന്ന് കരുതപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] മറ്റു നാമങ്ങൾ
- സ്കന്ദൻ
- ഗുഹൻ
- ഷണ്മുഖൻ
- വേലൻ
- വേലായുധൻ
- കാർത്തികേയൻ
- ആറുമുഖൻ
- കുമരൻ
- മയൂരവാഹനൻ
- സുബ്രഹ്മണ്യൻ
- മുരുകൻ
- ശരവണൻ
[തിരുത്തുക] തൈപ്പൂയം
മകരമാസത്തിലെ പൂയം.സുബ്രഹ്മണ്യൻ ജനിച്ച നാളായി കരുതപെടുന്നു.ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടിയാട്ടവും ആഘോഷങ്ങളും നടത്താറുണ്ട് .
[തിരുത്തുക] മൂലമന്ത്രം
ഓം വചത്ഭൂവേ നമഃ
[തിരുത്തുക] ധ്യാനശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക- സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം
അർത്ഥം:- ശോഭിച്ചിരിക്കുന്ന മകുടങ്ങളെകൊണ്ടും പത്രകുണ്ഡലങളെകൊണ്ടും ഭൂഷിതനും,ചമ്പകമാലകൊണ്ട് അലങ്കരിക്കപെട്ടിരിക്കുന്ന കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്രവും ധരിക്കുന്നവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ടുടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
[തിരുത്തുക] കേരളത്തിലെ സുബ്രഹ്മണ്യക്ഷേത്രങ്ങൾ
ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം
തഴക്കര സുബ്രഹ്മണ്യക്ഷേത്രം
കരിക്കാട് സുബ്രഹ്മണ്യക്ഷേത്രം
കാരക്കാട് സുബ്രഹ്മണ്യക്ഷേത്രം
പയ്യന്നൂർ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം
പാഞ്ജാൽ പുരാതന സുബ്രഹ്മണ്യയൻ കോവിൽ
ഉദയനാപുരം സുബ്രഹ്മണ്യസ്വാമിക്ഷേത്രം കിടങ്ങൂർ സുബ്രഹ്മണ്യസ്വാമിക്ഷേത്രം പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം ആർപ്പുക്കര സുബ്രഹ്മണ്യസ്വാമിക്ഷേത്രം
[തിരുത്തുക] അവലംബം
ക്ഷേത്ര ചൈതന്യ രഹസ്യം ( മാധവജി ,ക്ഷേത്ര സംരക്ഷണ സമിതി )
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
| ഹിന്ദു ദൈവങ്ങൾ |
|---|
|
ഗണപതി | ശിവൻ | ബ്രഹ്മാവ് | വിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ |