ഭീമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭീമൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭീമൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഭീമൻ (വിവക്ഷകൾ)

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

ബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

മഹാഭാരതത്തിലെ അതിശക്തനായ യോദ്ധാവാണ് ഭീമൻ (സംസ്കൃതം: भीम, bhīm; നേപ്പാളി: भीम, bhim) അഥവാ ഭീമസേനൻ (സംസ്കൃതം: भीमसेन, bhīmaséna). കുന്തിക്ക് വായുഭഗവാനിൽ ജനിച്ച ഭീമൻ പാണ്ഡവ കുലത്തിലെ രണ്ടാമനാണ്. കർണ്ണനെ പരിഗണിച്ചാൽ കുന്തിയുടെ മക്കളിൽ മൂന്നാമനാണ് ഭീമൻ. തന്റെ സഹോദരങ്ങളെ അപേക്ഷിച്ച് വലിപ്പത്തിലും ശക്തിയിലും ഒന്നാമനായിരുന്ന ഭീമൻ മൂന്നുലോകങ്ങളിലും (ഭൂമി, പാതാളം, സ്വർഗ്ഗം) ഏറ്റവും ശക്തനായി കരുതപ്പെട്ടിരുന്നു. ദുര്യോധനനും ഭീമനും തമ്മിൽ ഏറ്റവും ശക്തനായ ഗദാധാരി എന്ന പദവിക്കായി ആയുഷ്കാലം മുഴുവൻ മത്സരമായിരുന്നു. മഗധയിലെ രാജാവായ ജരാസന്ധനെ ദ്വന്ദയുദ്ധത്തിൽ തോൽപ്പിച്ച് കൊലപ്പെടുത്തിയ ഭീമൻ തന്റെ സഹോദരർക്ക് രാജസൂയ യജ്ഞത്തിൽ പങ്കെടുക്കുവാനുള്ള അനുവാദം നേടി.[1]. കൈകൾ ഉപയോഗിച്ച് ദ്വന്ദയുദ്ധം ചെയ്യുന്നതായിരുന്നു ഭീമന് ഇഷ്ടം. ആനകളെ തന്റെ കൈപ്പത്തികൊണ്ട് അടിച്ച കൊല്ലുവാൻ ശക്തനായ ഭീമൻ തറയിൽ ചാടി ഭൂമികുലുക്കം ഉണ്ടാക്കുവാൻ മാത്രം ശക്തനായിരുന്നു എന്ന് ഇതിഹാസം പറയുന്നു.

പൊതുവേ ബഹുമാനിതനെങ്കിലും ഭീമൻ പലപ്പോഴും മുൻ‌‌കോപത്തോടെ പെരുമാറിയിരുന്നു. തന്റെ ശക്തിയിൽ അല്പം അഹങ്കരിച്ചിരുന്ന ഭീമനെ എളിമയുടെ വില അദ്ദേഹത്തിന്റെ ആത്മ സഹോദരനായ ഹനുമാൻ പഠിപ്പിക്കുന്ന കഥയാണ് കല്യാണസൗഗന്ധികം.

തന്റെ പ്രിയപത്നിയായ ദ്രൌപദിയെപ്പോലെ ഭീമനും കൃഷ്ണന്റെ ഇംഗിതങ്ങളനുസരിച്ച് ജീവിച്ചിരുന്നു. കുട്ടിക്കാലം മുതൽക്കേ പോരാടുവാൻ ഇഷ്ടപ്പെട്ട ഭീമൻ കുരുക്ഷേത്ര യുദ്ധത്തിന് ഏതാനും നാൾ മുൻപുവരെ യുദ്ധത്തിനിറങ്ങുവാൻ വിമുഖനായിരുന്നു. ലക്ഷങ്ങൾ ഈ യുദ്ധത്തിൽ കൊല്ലപ്പെടും എന്ന തിരിച്ചറിവായിരുന്നു ഇതിനു കാരണം. കുരുക്ഷേത്ര യുദ്ധത്തിൽ ഭീമൻ ഒറ്റയ്ക്ക് ആറ് അക്ഷൌഹിണിപ്പടകളെ വകവരുത്തി എന്നാണ് ഇതിഹാസം.

കുന്തിയുടെ ആഗ്രഹം അനുസരിച്ച് തന്റെ സഹോദരരോടൊത്ത് ഭീമനും ദ്രൌപദിയെ വിവാഹം ചെയ്തു. ദ്രൌപദിയോടൊത്ത് കിടപ്പറ പങ്കിടാൻ യുധിഷ്ഠിരൻ കഴിഞ്ഞ് രണ്ടാമൂഴമാണ് ഭീമന്. എം.ടിയുടെ പ്രശസ്ത കൃതിയായ ‘രണ്ടാമൂഴം‘ ഭീമന്റെ ജീവിത കഥയെ ആസ്പദമാക്കി രചിച്ച നോവലാണ്. മലയാളത്തിലെ തന്നെ ഏറ്റവും നല്ല നോവലുകളിൽ ഒന്നായി രണ്ടാമൂഴം കണക്കാക്കപ്പെടുന്നു. ദ്രൌപദിയെ വിവാഹം ചെയ്യുന്നതിനുമുൻപ് തന്റെ സഹോദരരോടൊത്തുള്ള വനവാസത്തിനിടയ്ക്ക് കാട്ടാളനായ ഹിഡിംബനെ ദ്വന്ദയുദ്ധത്തിൽ വധിച്ച ഭീമൻ ഹിഡിംബന്റെ സഹോദരിയായ ഹിഡിംബി എന്ന സുന്ദരിയെ വിവാഹം ചെയ്തു. അവർക്കുണ്ടായ മകനാണ് ഘടോൽകചൻ. ഘടോൽക്കചന്റെ മകനാണ് ബാർബാറികൻ.

ഒരു സേനയെ മുഴുവൻ ഒറ്റയ്ക്കു നേരിടുവാനുള്ള കഴിവുള്ളവനായതുകൊണ്ട് പലപ്പോഴും ഭീമനെ ഭീമസേനൻ എന്നു വിളിച്ചിരുന്നു. കർണാ‍ടകത്തിലും മഹാരാഷ്ട്രയിലുമായി ഒഴുകുന്ന ഭീമ നദിക്ക് ആ പേരുവന്നത് ഭീമനിൽ നിന്നാണ്.

തന്റെ സഹോദരരും ദ്രൗപദിയുമൊത്ത് ഭീമൻ അവസാന നാളുകൾ കഴിച്ചുകൂട്ടി. വൈകുണ്ഡത്തിലേക്കുള്ള അവസാന യാത്രയിൽ ഭീമനായിരുന്നു അവസാനം വീണുമരിച്ചത്. യുധിഷ്ഠിരൻ മാത്രമേ ഈ യാത്ര പൂർത്തിയാക്കിയുള്ളൂ. [2] [3]

[തിരുത്തുക] പ്രമാണാധാരങ്ങൾ

  1. മഹാഭാരതം- മനോജ് പബ്ലിക്കേഷൻസ്
  2. വെട്ടം മണി; പുരാണിക് എൻസൈക്ലോപീഡിയ
  3. http://www.sacred-texts.com/hin/iml/

[തിരുത്തുക] പുറത്തുനിന്നുള്ള കണ്ണികൾ


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ     HinduSwastika.svg
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"http://ml.wikipedia.org/w/index.php?title=ഭീമൻ&oldid=1198576" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ