ദ്രൗപദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ്രൌപദി : രാജാ രവിവർമ്മയുടെ ഒരു ചിത്രം.
ദ്രൗപതിയും (വലത്തേയറ്റം) പാണ്ഡവന്മാരും. ഇടത്തു നിന്ന് വലത്തോട്ട് : അർജ്ജുനൻ‍, ഭീമൻ, യുധിഷ്ഠിരൻ, നകുലൻ, സഹദേവൻ. ദേവ്ഗഢിലെ ദശാവതാരക്ഷേത്രത്തിലെ ശില്പം.
ദ്രൗപദിയുടെ വസ്ത്രാക്ഷേപം. രാജാ രവിവർമ്മയുടെ ചിത്രം
വിരാടപത്നിയായ സുദേഷ്ണ തന്റെ സഹോദരനായ കീചകനെ കാണാൻ ദ്രൗപദിയെ കൊണ്ടുപോകുന്നു. രാജാ രവിവർമ്മയുടെ ചിത്രം

ഹിന്ദു ഐതിഹ്യങ്ങളിൽ പാണ്ഡവപത്നിയായ ദ്രൗപദി ദ്രുപദപുത്രിയാണ്. പാഞ്ചാലി എന്ന പേരിലും അറിയപ്പെടുന്നു. ദ്രൗപദിക്ക് പല പൂർവജന്മങ്ങൾ ഉണ്ടായിരുന്നതായി പുരാണ പരാമർശങ്ങളുണ്ട്. മായാസീത, സ്വർഗലക്ഷ്മി, നാളായണി എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാണ്. വ്യാസന്റെ ബോധപൂർവമായ ഒരു നായികാസൃഷ്ടിയാണ് ദ്രൗപദി എന്ന് അഭിപ്രായമുണ്ട്.

[തിരുത്തുക] ജനനം

പാഞ്ചാല രാജാവായ ദ്രുപദന്റെ ഒരു പ്രതികാരശപഥത്തിൽ നിന്നാണ് ദ്രൗപദിയുടെ ഉദ്ഭവം. വൈരിയായ ദ്രോണനെ വധിക്കാൻവേണ്ടി ഒരു പുത്രനും, വീരശൂരപരാക്രമിയായ അർജനനു നല്കാൻ ഒരു പുത്രിയും വേണമെന്ന സങ്കല്പത്തോടെ പഞ്ചാഗ്നി മധ്യത്തിൽ തപസ്സനുഷ്ഠിച്ച് യജ്ഞം നടത്തിയ ദ്രുപദനു ലഭിച്ച സന്താനങ്ങളിലൊരുവളായ ദ്രൗപദി കൃഷ്ണവർണയും മുഗ്ധാപാംഗിയും ആയിരുന്നു.

[തിരുത്തുക] പുരാണത്തിൽ

സുന്ദരിയായ അവൾ വളർന്ന് സർവാസ്ത്രശാസ്ത്ര വിശാരദയായി. ബഹുമുഖ വ്യക്തിത്വത്തിനുടമയായ കൃഷ്ണയെ അത്യന്തം വിഷമകരമായ ധനുർപ്രയോഗ മത്സരത്തിൽ വിജയിച്ച അർജുനൻതന്നെ വരിച്ചു. എന്നാൽ അഞ്ച് സഹോദരന്മാരുടെയും മുറപ്രകാരമുള്ള ധർമപത്നിയാവുക എന്നത് ദ്രൗപദിയുടെ നിയോഗമായിരുന്നു.

ദ്രൗപദി തന്റെ ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കുകയും, തുറന്നു പറയേണ്ട സന്ദർഭങ്ങളിൽ സധൈര്യം പറയുകയും ചെയ്തിരുന്നു. മഹാഭാരതത്തിലെ കഥാതന്തു ഈ കഥാപാത്രത്തിലൂടെ വികസിക്കുന്നു. ഏതൊരു മഹാവിപത്തിലും പതറാതെ കർത്തവ്യം അനുഷ്ഠിക്കാനും ചെയ്യിക്കാനുമുള്ള മനക്കരുത്ത് ദ്രൌപദി പ്രകടിപ്പിക്കുന്നുണ്ട്.

രാജസൂയയാഗം കഴിഞ്ഞ സന്ദർഭത്തിൽ തങ്ങളുടെ മായാമന്ദിരത്തിൽ കടന്ന സുയോധനൻ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി അറിയാതെ ഒന്നു ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് അപമാനിക്കലും പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും മറ്റും ദ്രൗപദിയുടെ സഹനശക്തിയെയും ഒപ്പം സൂക്ഷ്മമായ ധർമാവലോകന പാടവത്തെയും വെളിപ്പെടുത്തുന്നു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ     HinduSwastika.svg
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"http://ml.wikipedia.org/w/index.php?title=ദ്രൗപദി&oldid=1291467" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ