പ്രതിപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മഹാഭാരതത്തിലെ ഭീഷ്മരുടെ പിതാവായ ശന്തനു മഹാരാജാവിന്റെ പിതാവാണ് പ്രതീപ മഹാരാജാവ് .

ഇദ്ദേഹത്തിന്റെ ഭാര്യ ശിബിദേശത്തെ രാജകുമാരിയായ സുനന്ദയാണ്‌ .

പ്രതീപന് സുനന്ദയിൽ ദേവാപി , ശന്തനു , ബാൽഹീകൻ എന്നീ മൂന്നു പുത്രന്മാരുണ്ടായി .

ദേവാപി ചര്മ്മരോഗിയായിരുന്നതിനാൽ രാജ്യാവകാശം ലഭിചിച്ചില്ല . പകരം ഇളയവനായ ശന്തനു രാജാവായി . ശന്തനുവിന്റെ മകനാണ് കുരുവംശത്തിന്റെ നെടുംതൂണായ ഭീഷ്മർ .

ബാൽഹീകൻ മാതൃഭവനത്തിൽ വസിച്ചു .

ദേവാപി വനത്തിൽ പോയി തപസ്സു ചെയ്തു .

ഇത്തരത്തിൽ കുരുവംശം വികസിച്ചു .

അവലംബം[തിരുത്തുക]


[1]

[2]

  1. [1] mahabharatha -adiparva -sambhava-upaparva-chapter95.
  2. [2] mahabharatha -adiparva -sambhava-upaparva-chapter94.
"https://ml.wikipedia.org/w/index.php?title=പ്രതിപൻ&oldid=2336863" എന്ന താളിൽനിന്ന് ശേഖരിച്ചത്