ശകുനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹാഭാരത കഥയിലെ ഒരു കഥാപാത്രമാണ് ശകുനി. ഗാന്ധാരദേശത്തെ യുവരാജാവും കൗരവരുടെ അമ്മയായ ഗാന്ധാരിയുടെ സഹോദരനുമായിരുന്നു ഇദ്ദേഹം. കൌശലബുദ്ധിക്കാരനായി വിശേഷിപ്പിക്കുന്ന ഇദ്ദേഹം, ചൂതുകളിയിലൂടെ പാണ്ഡവരെ തോൽപ്പിക്കുന്നതിലും അവരെ വനവാസത്തിനും അജ്ഞാതവാസത്തിനും നിയോഗിക്കുന്നതിൽ കൗരവപക്ഷത്തു നിന്ന് പ്രധാന പങ്കുവഹിച്ചു. ഒരു കാൽ മുടന്തുണ്ടായിരുന്ന ശകുനിയെ യുദ്ധത്തിൽ സഹദേവനാണ് കൊലചെയ്തത്. കൗരവരിൽ മൂത്തവനായ ദുര്യോധനന്റെ പ്രിയപ്പെട്ടവനും ഉപദേഷ്ടാവും ആയിരുന്നു ശകുനി.
|
||||||||||||||||||||