ചേരസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
Chera territories.png
ചേര സാമ്രാജ്യം
ഔദ്യോഗിക ഭാഷ തമിഴ്
തലസ്ഥാനങ്ങൾ വഞ്ചിമുത്തൂർ
കാരൂർ
ഭരണസമ്പ്രദായം രാജഭരണം
മുൻപ് ഉണ്ടായിരുന്ന രാജവംശങ്ങൾ അജ്ഞാതം
പിന്തുടർന്നുവന്ന രാജവംശങ്ങൾ സാമൂതിരിമാർ, കൊച്ചി രാജ്യം, തിരുവിതാംകൂർ, ഹൊയ്സാല സാമ്രാജ്യം, വിജയനഗര സാമ്രാജ്യം
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
Pre-history
Pre-history of Kerala
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
Muziris · Tyndis 
Economy · Religion · Music
ചേരസാമ്രാജ്യം
Early Pandyas
Ezhimalai kingdom
Ay kingdom
Modern age
വാസ്കോ ഡ ഗാമ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · Travancore–Dutch War
 · കുളച്ചൽ യുദ്ധം
Mysore–Eradi War
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · Madras presidency
 · Third Anglo–Mysore War
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
Madras State
കേരളം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
Renaming of cities
ഈ പെട്ടി: കാണുക·സംവാദം·തിരുത്തുക

പുരാതനകാലം മുതൽ 15-ആം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യ ഭരിച്ചരുന്ന രാജവംശമാണ് ചേര സാമ്രാജ്യം. (തമിഴ്: சேரர்) ആദ്യകാല ചേരർ മലബാർ തീരം, കോയമ്പത്തൂർ, കരൂർ, സേലം എന്നീ സ്ഥലങ്ങൾ ഭരിച്ചിരുന്നു. ഇന്ന് കേരളത്തിന്റെയും തമിഴ്‌നാട്ടിന്റെയും ഭാഗമാണ് ചേരന്മാർ ഭരിച്ചിരുന്ന പ്രദേശം. മറ്റ് രണ്ട് തമിഴ് രാജവംശങ്ങൾ ചോളരും പാണ്ഡ്യരുമായിരുന്നു. സംഘകാലഘട്ടത്തിനു മുൻപ് (ക്രി.മു. 100 - 200) തന്നെ ഈ മൂന്നു സാമ്രാജ്യങ്ങളും സ്ഥാപിതമായി. സംഘകാലത്താണ് തമിഴ് ഭാഷയും സാഹിത്യവും വളർന്നത്. ചേര സാമ്രാജ്യത്തിന്റ്റെ ഭരണകാലഘട്ടം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. ആദ്യകാല ചേര സാമ്രാജ്യം സംഘകാലത്തും രണ്ടാം ചേര സാമ്രാജ്യം ക്രി.വ 800 മുതൽ 1102 വരെയുമാണ്.

ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം വഞ്ചിമുത്തൂർ, കരൂർ എന്നിവ ആയിരുന്നു. ഈ സ്ഥലങ്ങൾ ഇന്ന് എവിടെയാണ്‌ എന്നതിൽ ചരിത്രകാരന്മാർക്ക് ഏകാഭിപ്രായത്തിലെത്തിച്ചേരാനായിട്ടില്ല. ചേര സാമ്രാജ്യം തമിഴ്‌നാട്ടിലെ കോയമ്പത്തൂർ, നാമക്കൽ, കരൂർ, സേലം, ഈറോഡ്, കേരളത്തിൽ കൊച്ചിക്ക് അടുത്ത പ്രദേശങ്ങൾ എന്നിവിടെ വ്യാപിച്ചു കിടന്നതായി കരുതുന്നു. കേരളത്തിൽ കൊടുങ്ങല്ലൂരിന് അടുത്ത് തിരുവഞ്ചിക്കുളം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമയിരുന്നു എന്നും വിശ്വസിക്കുന്നു. അയൽ രാജ്യങ്ങളുമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു. രാഷ്ട്രീയ സഖ്യങ്ങൾ സ്ഥാപിക്കുവാൻ ഇവർ ശത്രുരാജ്യങ്ങളുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നു. ചേരരുടെ കാലത്ത് അവർ ഭരിച്ചിരുന്ന പ്രദേശങ്ങളിൽ വാണിജ്യം അഭിവൃദ്ധി പ്രാപിച്ചു. സുഗന്ധ ദ്രവ്യങ്ങൾ, ആനക്കൊമ്പ്, തടി, മുത്ത്, രത്നങ്ങൾ തുടങ്ങിയവ മലബാർ തീരത്തുകൂടെ ഈജിപ്ത്, റോം, ഗ്രീസ്, ഫിനീഷ്യ, അറേബ്യ, മെസൊപ്പൊട്ടേമിയ, പേർഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. കൊല്ലം, കൊടുങ്ങല്ലൂർ (മുസിരിസ്), തൃശ്ശൂരിനു അടുത്ത ഇയ്യൽ , കോട്ടയം എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്ത റോമൻ, അറബി, ഗ്രീക്ക് നാണയങ്ങളിൽ നിന്ന് പുരാതനകാലത്തെ വാണിജ്യത്തിന്റെ തെളിവുകൾ ലഭിക്കുന്നു. മുസിരിസ്, മകോതൈ, മഹോദയപുരം എന്നിങ്ങനെ അറിയപ്പെട്ടിരുന്ന ഇന്നത്തെ കൊടുങ്ങല്ലൂർ മലബാർ തീരത്തെ പ്രധാ‍ന തുറമുഖമായിരുന്നു. ചില കാലങ്ങളിൽ ചേരരാജാക്കന്മാരുടെ തലസ്ഥാനമായും മുസിരിസ് പ്രവർത്തിച്ചു. എറിട്രിയൻ കാലഘട്ടത്തിലെ പെരിപ്ലസ് എന്നറിയപ്പെടുന്ന സഞ്ചാരികളുടെ രേഖകളിൽ മുസിരിസിനെ കുറിച്ചുള്ള വിവരണങ്ങൾ കാണാം.

സംഘകാലത്ത് എഴുതപ്പെട്ട പതിറ്റുപത്ത് എന്ന കാവ്യത്തിൽ നിന്നാണ് ചേരരാജക്കന്മാരുടെ വംശാവലിയെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുന്നത്. കിട്ടാവുന്ന വിവരങ്ങൾ വച്ച് അവരുടെ വംശാവലി ഇവിടെ കൊടുത്തിരിക്കുന്ന പ്രകാരം കീഴ്പ്പോട്ട് ആണ്. ഇതിനു പുറമേ പുറനാനൂറ് അകനാനൂര് എന്നിവയിൽ നിന്നും, രാജകാലത്തെക്കുറിച്ച് ചില വിവരങ്ങൾ ലഭിക്കുന്നുണ്ട്.

ചക്രവർത്തിയുടെ അപരനാമങ്ങൾ: പൊരുന്നൈത്തുറയൻ

ചേര രാജാക്കന്മാരെ മൂന്നു കാലഘട്ടങ്ങളായി തരം തിരിക്കാം 1) ആദ്യകാല 2) ഇടക്കാല 3) വേണാട്ടു ചേരർ.

ഉള്ളടക്കം

[തിരുത്തുക] ഒന്നാം ചേര രാജാക്കന്മാർ

[തിരുത്തുക] ഒന്നാം ചേര സാമ്രാജ്യം

[തിരുത്തുക] രണ്ടാം ചേരസാമ്രാജ്യം

[തിരുത്തുക] കുലശേഖര ആഴ്‌വാർ

കുലശേഖരവർമ്മ (ക്രി വ 800-820)[1][2] , രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകൻ. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്. കുലശേഖര കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത്. ക്ഷേത്ര ശില്പകലയും ചിത്രരചനയും ഇതേകാലഘട്ടത്തിൽ വികാസം നേടി. ക്ഷേത്രങ്ങളോടു ചേർന്നുള്ള പാഠശാലകൾ പലതും(കാന്തളൂർശാല, പാർത്ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കുളംശാല തുടങ്ങിയവ) വളരെ പ്രസിദ്ധമായി. ഗുരുകുല സമ്പ്രദായത്തിലൂന്നിയ ഈ ശാലകളിലെ വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൌജന്യമായിരുന്നു.

ക്രിസ്തീയർക്കും ജൂതന്മാർക്കും കുലശേഖര ആഴ്‌വാർ ഒട്ടേറെ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.

ഒരു ഭരണാധികാരി എന്ന നിലയിൽ കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ ബിരുദങ്ങളാൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു. കീർത്തി‍കേട്ട ഭരണാധികാരി എന്ന നിലയിൽ രാജ്യഭാരം നടത്തിയതിനുശേഷം AD 820ൽ അദ്ദേഹം സിംഹാസനം വെടിഞ്ഞ് സന്യാസജീവിതം നയിക്കുന്നതിനായി അന്ന് പ്രധാന വൈഷ്ണവ കേന്ദ്രമായിരുന്ന ശ്രീരംഗത്തേക്കു പോയി. മന്നാർ കോവിലിൽ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.

[തിരുത്തുക] രാജശേഖരവർമ്മ

പ്രധാന ലേഖനം: ചേരമാൻ പെരുമാൾ

കുലശേഖര പരമ്പരയിലെ രണ്ടാമത്തെ ചക്രവർത്തിയായ രാജശേഖരവർമ്മയാണ്‌ (ക്രി.വ. 820-844) കേരളീയനായ ചേരമാന് ‍പെരുമാൾ നായനാർ. ഇദ്ദേഹത്തിന്റെ കഥ ചേക്കിഴാർ പെരിയപുണാരണത്തിൽ വിവരിക്കുന്നുണ്ട്‌. ബാല്യകാലം തിരുവഞ്ചിക്കുളത്താണ്‌ ചിലവഴിച്ചത്‌. അച്ഛൻ സന്യാസം സ്വീകരിച്ചതോടെ അദ്ദേഹം ചക്രവർത്തിയായിത്തീരുകയായിരുന്നു. മാധവാചാര്യരുടെ ശങ്കരവിജയത്തിലും ശങ്കരാചാര്യരുടെ ശിവാനന്ദലഹരിയിലും രാജശേഖരവർമ്മയെപ്പറ്റി പ്രതിപാദിക്കുന്നതിനാൽ അദ്ദേഹം ശങ്കരാചാര്യരുടെ സമകാലികനായിരുന്നു എന്നാണ്‌ അനുമാനിക്കപ്പെടുന്നത്‌. കൊല്ലവർഷം ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.[അവലംബം ആവശ്യമാണ്] ചേരരാജാക്കന്മാരുടേതായി ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ശാസനം രാജശേഖരവർമ്മയുടേതായ വാഴപ്പള്ളി ശാസനം ആണ്‌. അദ്ദേഹം സുഹൃത്തായ സുന്ദരമൂർത്തി നായനാരുമൊത്ത്‌ ദക്ഷിണേന്ത്യ മുഴുവനും ഉള്ള ശിവക്ഷേത്രങ്ങളിലേക്ക്‌ തീർത്ഥയാത്ര നടത്തിയെന്നും തീരുവഞ്ചിക്കുളത്ത്‌ വച്ച്‌ രണ്ടു പേരും സമാധിയായെന്നും വിശ്വസിപ്പെടുന്നു.

[തിരുത്തുക] സ്ഥാണുരവിവർമ്മ

ചേരമാൻ പെരുമാളിനു ശേഷം ചക്രവർത്തിയായത്‌ സ്ഥാണുരവി ആണ്‌. ക്രി.വ. 844 മുതൽ 885 വരെ അദ്ദേഹം രാജ്യം ഭരിച്ചതായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഭരണത്തിലെ അഞ്ചാം വർഷമാണ്‌ വേണാട്ടിൽ വച്ച്‌ അവിടത്തെ നാടുവാഴി തരിസാപ്പള്ളി ശാസനം കൈമാറ്റം ചെയ്തത്‌. കൂടൽമാണിക്യം ക്ഷേത്രത്തിലും ഇദ്ദേഹത്തിന്റെ ഒരു ശാസനം ഉണ്ട്‌. ചോളചക്രവർത്തിയായ ആദിത്യചോളന്റെ സമകാലികനായിരുന്ന അദ്ദേഹം ചോളന്മാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു. തില്ലൈസ്ഥാനം രേഖ ഇതിന്‌ ഒരു തെളിവാണ്‌. തഞ്ചാവൂരിലെ ഒരു പ്രഭുവായ വിക്കി അണ്ണന് രണ്ടു പേരും ചേർന്നാണ്‌ ചില സ്ഥാനമാനങ്ങൾ ചാർത്തിക്കൊടുക്കുന്നത്‌. പല്ലവന്മാർക്കെതിരായ യുദ്ധത്തിൽ സ്ഥാണു രവി സൈനിക സഹായം ചോളന്മാർക്ക്‌ കൊടുത്തിരിക്കാമെന്നും സിദ്ധാന്തങ്ങൾ ഉണ്ട്‌. തരിസാപ്പള്ളി ശാസനത്തിൽ പറയുന്ന വിജയരാഗദേവർ സ്ഥാണുരവിയുടെ മരുമകൻ ആണ്‌. ശങ്കരനാരായണീയം എന്ന ഗ്രന്ഥം രചിച്ച ശങ്കരനാരായണൻ അദ്ദേഹത്തിന്റെ സഭയിലെ അംഗമായിരുന്നു. ഇക്കാലത്ത്‌ മഹോദയപുരത്ത്‌ പ്രസിദ്ധമായ ഒരു വാനനിരീക്ഷണശാല ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. സ്ഥാണു രവിയുടെ കാലത്താണ്‌ പ്രസിദ്ധനായ അറബി വ്യാപാരിയായ സുലൈമാൻ കേരളം സന്ദർശിച്ച്‌ യാത്രാവിവരണം രേഖപ്പെടുത്തിയത്‌.

[തിരുത്തുക] രാമവർമ്മ

സ്ഥാണു രവിയുടെ അനന്തരഗാമിയായ രാമവർമ്മകുലശേഖരൻ സാഹിത്യകലകളുടെ പ്രോത്സാഹകൻ എന്ന നിലയിലാണ്‌ പ്രസിദ്ധൻ. ക്രി.വ. 885 മുതൽ 917 വരെ അദ്ദേഹം ഭരണം നടത്തി എന്ന് കണക്കാക്കപ്പെടുന്നു. വാസുദേവഭട്ടതിരി അദ്ദേഹത്തിന്റെ സദസ്യനായിരുന്നു എന്നാണ്‌ കരുതപ്പെടുന്നത്‌. രാമവർമ്മ തന്റെ പുത്രിയെ ആദിത്യ ചോളന്റെ പുത്രനായ പരാന്തക ചോളന്‌ വിവാഹം ചെയ്തു കൊടുത്തു എന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. വിദേശസഞ്ചാരിയായ മസൂദി ഇദ്ദേഹത്തിന്റെ കാലത്താണ്‌ കേരളം സന്ദർശിച്ചത്‌.

[തിരുത്തുക] ഗോദരവിവർമ്മ

ഗോദരവിവർമ്മൻ ക്രി.വ. 917 മുതൽ 944 വരെ ചേരസാമ്രാജ്യാധിപതിയായി. നെടുമ്പുറംതളി, അവിട്ടത്തൂർ, ചോക്കൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ എന്നിവിടങ്ങളിൽ നിന്നും അദ്ദേഹത്തിന്റേതായ ശാസനങ്ങൾ ലഭിക്കുകയുണ്ടായി. ഇതിലൂടെ അദ്ദേഹത്തിന്റെ ഭരണകാലഘട്ടങ്ങളെക്കുറിച്ചുള്ള ധാരണ ലഭിക്കുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്തിൽ സാമ്രാജ്യത്തിനു കീഴിൽ കേരളം മുഴുവനും ഉൾപ്പെട്ടിരുന്നു എന്ന് തെളിവുകൾ ഉണ്ട്‌. എന്നാൽ ഇക്കാലത്ത്‌ ചോളന്മാർ ദക്ഷിണകേരളം ആക്രമിച്ചതോടെ അന്നു വരെയുണ്ടായിരുന്ന ചെര-ചോള ബന്ധം വഷളായി. എന്നാൽ ദക്ഷിണകേരളത്തിലെ ആയ്‌ രാജ്യം ചേര സാമ്രാജ്യത്തോട്‌ ചേർക്കപ്പെട്ടതോടെ തെക്കൻ പ്രദേശങ്ങളിൽ സംഘർഷാവസ്ഥ നിലനിന്നു.

വിജ്ഞാൻ കേന്ദ്രങ്ങളായ വിഴിഞ്ഞവും കാന്തളൂരും സൈനിക കേന്ദ്രങ്ങളായി വികസിച്ചത്‌ ഇക്കാലത്തായിരിക്കാം. ചോളന്മാർ തോൽപിച്ച്‌ ശ്രിലങ്കയിലേക്ക്‌ ഒാടിച്ച പാണ്ഡ്യരാജാവായ മാറവർമ്മൻ രാജസിംഹൻ അദ്ദേഹം അഭയം നൽകിയതും ചോളന്മാരെ ചോടിപ്പിച്ചു.

[തിരുത്തുക] ഇന്ദുക്കോത വർമ്മ (ക്രി.വ. 944 - 962)

സ്ഥാണു രവിയുടെ മകനായ ഇന്ദുക്കോത വർമ്മയാണ്‌ അടുത്ത ചക്രവർത്തിയായത്‌ .

[തിരുത്തുക] ഭാസ്കരരവിവർമ്മ ഒന്നാമൻ (962 - 1019)

jewish copper plaete imported by Bhaskara Ravi Varman 1[3]

[തിരുത്തുക] ഭാസ്കരരവിവർമ്മ രണ്ടാമൻ (1019 - 1021)

[തിരുത്തുക] വീരകേരളൻ (1021 - 1028)

[തിരുത്തുക] രാജസിംഹൻ (1028 - 1043)

[തിരുത്തുക] ഭാസ്കരരവി മൂന്നാമൻ (1043 - 1082)

[തിരുത്തുക] രവിരാമവർമ്മ (1082 - 1090)

[തിരുത്തുക] രാമവർമ്മ കുലശേഖരൻ (1090 - 1102)

[തിരുത്തുക] ചേരമാൻ കഥ

[തിരുത്തുക] സംസ്കാരം, ഭാഷ

ഒമ്പതാം നൂറ്റാണ്ടിൽ മഹോദയപുരത്തെ ചേരന്മാർ‌ അവരുടെ ശിലാലിഖിതങ്ങളിൽ മലയാളം അതിന്റെ ആദ്യകാലലിപിയിൽ ഉപയോഗിച്ചു. ഔദ്യോഗികരേഖകളിൽ ഇന്ത്യയിലെ ഒരു പ്രാദേശികഭാഷയുടെ ഉപയോഗത്തിന്‌ ഇത് ഇന്ത്യാഉപഭൂഖണ്ഡത്തിൽത്തന്നെ ആദ്യ ഉദാഹരണങ്ങളിലൊന്നാണ്‌[4].

[തിരുത്തുക] സമകാലീന ചോളന്മാർ

  • രാജരാജൻ ക്രി.വ. 985-1016
  • രാജേന്ദ്രൻ പ്രഥമൻ 1012- 1044
  • രാജാധിരാജൻ 1018-1054
  • രാജേന്ദ്രദേവൻ ദ്വിതീയൻ 1052-1063
  • വീരരാജേന്ദ്രൻ 1063-1069
  • അധിരാജൻ 1067-1070
  • കുലോത്തുംഗൻ ഒന്നാമൻ 1070-1122

[തിരുത്തുക] പിൻഗാമികൾ

ചേര രാജാക്കന്മാരുടെ പിൻഗാമികൾ ആണ് ചേരമർ (പുലയർ ).

[തിരുത്തുക] അവലംബം

Commons:Category
വിക്കിമീഡിയ കോമൺസിലെ Chera Dynasty എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
  1. എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7
  2. എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3
  3. new joythi rank file
  4. Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 9, The making of regional cultures, Page 122, ISBN 817450724

[തിരുത്തുക] കുറിപ്പുകൾ



ഇന്ത്യയിലെ മദ്ധ്യകാല സാമ്രാജ്യങ്ങൾ
സമയരേഖ: വടക്കൻ സാമ്രാജ്യങ്ങൾ തെക്കൻ സാമ്രാജ്യങ്ങൾ വടക്കുപടിഞ്ഞാറൻ സാമ്രാജ്യങ്ങൾ

 ക്രി.മു. 6-ആം നൂറ്റാണ്ട്
 ക്രി.മു. 5-ആം നൂറ്റാണ്ട്
 ക്രി.മു. 4-ആം നൂറ്റാണ്ട്

 ക്രി.മു. 3-ആം നൂറ്റാണ്ട്
 ക്രി.മു. 2-ആം നൂറ്റാണ്ട്

 ക്രി.മു. 1-ആം നൂറ്റാണ്ട്
 ക്രി.വ. 1-ആം നൂറ്റാണ്ട്


 ക്രി.വ. 2-ആം നൂറ്റാണ്ട്
 ക്രി.വ. 3-ആം നൂറ്റാണ്ട്
 ക്രി.വ. 4-ആം നൂറ്റാണ്ട്
 ക്രി.വ. 5-ആം നൂറ്റാണ്ട്
 ക്രി.വ. 6-ആം നൂറ്റാണ്ട്
 ക്രി.വ. 7-ആം നൂറ്റാണ്ട്
 ക്രി.വ. 8-ആം നൂറ്റാണ്ട്
 ക്രി.വ. 9-ആം നൂറ്റാണ്ട്
ക്രി.വ. 10-ആം നൂറ്റാണ്ട്
ക്രി.വ. 11-ആം നൂറ്റാണ്ട്


















(പേർഷ്യൻ ഭരണം)
(ഗ്രീക്ക് ആക്രമണങ്ങൾ)





(ഇന്ത്യയിലെ ഇസ്ലാമിക ആക്രമണങ്ങൾ‍)

(ഇസ്ലാമിക സാമ്രാജ്യങ്ങൾ)


"http://ml.wikipedia.org/w/index.php?title=ചേരസാമ്രാജ്യം&oldid=1288821" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ