വിവാഹം
| ബന്ധങ്ങൾ |
|---|
|
വിവിധ ബന്ധങ്ങൾ കാമുകൻ · കാമുകി സൗഹ്രുദം · Kinship Mistress (lover) · Cicisbeo · Concubinage · Courtesan · Romantic relationship events വികാരങ്ങൾ മാനുഷിക കീഴ്വഴക്കങ്ങൾ ബന്ധങ്ങൾ ദുർവിനിയോഗം |
വിവാഹം എന്നത് പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധു ജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്. എന്നാൽ ഇന്ന് ചില പാശ്ചാത്യ രാജ്യങ്ങളിൽ ഇത് ഒരു ഉടമ്പടി ആയും അംഗീകരിച്ചിരിക്കുന്നു. ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലും വിവാഹം അനുവദനീയമായ രാജ്യങ്ങളും ഉണ്ട്. എന്നാൽ ഇത് വളരെ കുറഞ്ഞ അളവിലേ ഉള്ളൂ. വിവാഹത്തോടെ ഒന്നിച്ചു ജീവിക്കാനും, ശാരീരിക ബന്ധത്തിൽ പരസ്പരം ഏർപ്പെടാനും അടുത്ത തലമുറയെ വളർത്താനും നിയമപരമായ സാധുത ലഭിക്കുന്നു.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] മനുസ്മൃതി
മനുസ്മൃതി പരിശോധിച്ചാൽ അതിൽ എട്ടുവിധത്തിലുള്ള വിവാഹങ്ങൾക്കുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. അവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം പേർ നൽകിയിട്ടുണ്ട്.
- ബ്രാഹ്മം
- ആർഷം
- പ്രാജാപത്യം
- ദൈവം
- ഗാന്ധർവ്വം
- അസുരം
- രാക്ഷസം
- പൈശാചം
[തിരുത്തുക] ബ്രാഹ്മം
പിതാവ് പുത്രിയെ ഉദകത്തോട് കൂടി പ്രതിഫലം കൂടാതെ ഒരു ബ്രഹ്മചാരിക്ക് നൽകുക .ഹിന്ദു ബ്രാഹ്മണർക്ക് വിധിച്ചിട്ടുള്ള പതിനാറ് ക്രിയകളായ ഷോഡശക്രിയകളിലെ ഒൻപതാമത്തെ ക്രിയയായ വിവാഹം 'ബ്രാഹ്മവിവാഹം' ആണ്.
[തിരുത്തുക] ദൈവം
പിതാവ് പുത്രിയെ ആഭരണങ്ങൾ കൊണ്ട് അണിയിച്ചു യാഗത്തിൽ പുരോഹിതന് നൽകുക.
[തിരുത്തുക] ആർഷം
പശുവിനെയോ ,കാളയെയോ വാങ്ങി പകരം കന്യകയെ കൊടുക്കുക.
[തിരുത്തുക] പ്രാജാപത്യം
നിങ്ങൾ നിയമാനുഷ്ഠാനത്തോട് കൂടി വാഴുവിൻ എന്ന് പറഞ്ഞിട്ടു പിതാവ് പ്രതിഫലം കൂടാതെ പുത്രിയെ പുരുഷന് നൽകുക.
[തിരുത്തുക] ഗാന്ധർവം
കാമുകൻ അനുരക്തയായ സ്ത്രീയെ ബന്ധുകളോട് ആലോചികാതെ കർമങ്ങൾ കൂടാതെയും കൈകൊള്ളുക
[തിരുത്തുക] അസൂരം
ഒരു പുരുഷൻ കന്യകയെ പിതാവിന്റെ അടുക്കലിൽ നിന്നുംവിലക്ക് വാങ്ങിക്കുക.
[തിരുത്തുക] രാക്ഷസം
ഒരു സ്ത്രീയുടെ , ബന്ധുകളെ യുദ്ധത്തിൽ തോൽപ്പിച്ച് ബാലൽക്കരേണ പിടിച്ചു കൊണ്ടുപോവുക.
[തിരുത്തുക] പൈശാച്ചം
സ്ത്രീക്ക് ബോധമില്ലതിരിക്കുമ്പോൾ അവളെ പുരുഷൻ ബാലകെരേണ ഭാരൃയാക്കുക.