പ്രണയം
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരിക ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്ത അന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം മനുഷ്യർ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. മാനസിക പൊരുത്തമുള്ള പങ്കാളിയെ കണ്ടെത്താൻ ഉള്ള ജൈവീകമായ ചോദനയുടെ ഭാഗമാണ് പ്രണയം എന്ന് പറയാം. കൂടാതെ സ്ത്രീക്ക് സ്ത്രീയോടും പുരുഷന് പുരുഷനോടും പ്രണയം തോന്നാം. ഇതിനെ 'സ്വവർഗപ്രണയം' എന്ന് അറിയപ്പെടുന്നു. ട്രാൻസ്ജൻഡർ ആളുകൾക്കും പ്രണയം തോന്നാം. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി പതിനാലിനുള്ള 'വാലെന്റൈൻസ് ദിനം' ലോക പ്രണയദിനമായി ആചരിച്ചു വരുന്നു. ഭാരതത്തിൽ ഹിന്ദുദൈവമായ രാധാകൃഷ്ണന്മാരുടെ പ്രണയം കവികൾ പാടിപ്പുകഴ്ത്തിയ ഒന്നാണ്.
പ്രണയത്തിന്റെ രസതന്ത്രം
[തിരുത്തുക]ശാസ്ത്രീയമായി തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ ഇവയുടെ ഏറ്റക്കുറച്ചിൽ മൂലം പ്രണയം തീവ്രമാകാനും കുറയാനും സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
കൗമാരപ്രായത്തിലെ പ്രണയം
[തിരുത്തുക]പൊതുവേ കൗമാരപ്രായക്കാരിൽ കാണപ്പെടുന്ന ആകർഷണവും പ്രണയവും അവരുടെ പെട്ടന്നുള്ള ശാരീരിക മാനസിക വളർച്ചയുടെ ഭാഗമായി കാണപ്പെടുന്നതാണ്. ഇത് തികച്ചും സ്വാഭാവികവുമാണ്. ഇണയെ ആകർഷിക്കാനുള്ള ജൈവീകമായ പ്രചോദനത്തിന്റെ ഭാഗമായും പ്രണയം വിലയിരുത്തപ്പെടുന്നു.
ഡേറ്റിംഗ്
[തിരുത്തുക]വിദേശ രാജ്യങ്ങളിലെപ്പോലെ ഇന്ന് ഇന്ത്യയിലും 'ഡേറ്റിംഗ്' (Dating) വ്യാപകമായിട്ടുണ്ട്, പ്രത്യേകിച്ചും നഗര പ്രദേശങ്ങളിൽ. പ്രണയത്തിലേക്ക് അല്ലെങ്കിൽ വിവാഹത്തിലേക്ക് കടക്കുന്നതിന് മുമ്പായി പരസ്പരം അറിയാനും മനസിലാക്കുവാനുമാണ് ആളുകൾ 'ഡേറ്റിംഗ്' ഉപയോഗപ്പെടുത്തുന്നത്. ഇതിനായി പുറത്തുപോവുകയോ, ഒരുമിച്ച് സമയം ചെലവിടുകയോ ചെയ്യാറുണ്ട്. അധികവും പുറത്തുവച്ച് കണ്ട്, എവിടെയെങ്കിലും പോവുക, ഭക്ഷണം കഴിക്കുക, സംസാരിക്കുക എന്നിങ്ങനെയാണ് പൊതുവെ കാണപ്പെടുന്ന രീതി. ഒരു വ്യക്തി, മറ്റൊരു വ്യക്തിയെ പഠിക്കാനും മനസിലാക്കുവാനും വേണ്ടി എടുക്കുന്നൊരു സമയമായതിനാൽ തന്നെ ഈ സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ഈ ഘട്ടത്തിൽ കൂടെയുള്ള വ്യക്തിയെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പെരുമാറിക്കഴിഞ്ഞാൽ അത് ബന്ധത്തിന്റെ മുന്നോട്ടുപോക്കിനെ പ്രതികൂലമായി ബാധിക്കാം. പരസ്പരം നല്ലരീതിയിൽ പെരുമാറുന്നതിന് ഒപ്പം തന്നെ ചുറ്റുമുള്ളവരോടും നല്ലരീതിയിൽ പെരുമാറേണ്ടതുണ്ട്. ഇതിൽ നിന്നുമാണ് പലരും ഈ വ്യക്തിയെ സ്വീകരിക്കണോ വേണ്ടയോ എന്ന് പോലും തീരുമാനിക്കുന്നത്. എന്നാൽ ഇന്ത്യയിൽ ഡേറ്റിംഗ് എന്ന രീതിക്ക് പലപ്പോഴും പഴയ ചിന്താഗതിക്കാരായ ആളുകളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരാറുണ്ട്.