ഗുദഭോഗം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ലൈംഗിക പങ്കാളിയുടെ ഗുദത്തിൽ പുരുഷലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധരീതി ഗുദഭോഗം (Anal Sex) എന്നറിയപ്പെടുന്നു [1].
പുരുഷനും സ്ത്രീയും പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും പുരുഷന്മാർ തമ്മിലുള്ള സ്വവർഗ രതിയിൽ പങ്കാളികൾ പരസ്പരവും ഈരീതിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവുന്നതാണ്. (ഈ രിതിയിൽ താല്പര്യമുള്ളവർ).
സ്ത്രീകൾക്ക് ഗുദഭോഗം മൂലം ലൈഗിക ഉത്തേജനവും രതിമൂർഛയും ലഭിക്കാൻ സാദ്ധ്യത കുറവായതിനാൽ അവർ ഇത് പൊതുവെ ഇഷ്ടപ്പെടുന്നില്ല എന്നിരിക്കിലും ചിലർക്ക് ഇത് ആസ്വാദ്യമാകാറുണ്ട്.
സാന്മാർഗിക രീതിയായി ഇത്തരം ലൈഗിക ബന്ധം അംഗീകരിക്കപ്പെടുന്നില്ല എങ്കിലും തന്റെ പങ്കാളിയുടെ യോനിയിലൂടെയുള്ള ലിംഗപ്രവേശനത്തെക്കാൾ സ്പർശനസുഖം കൂടുതൽ ലഭിക്കാനിടയുണ്ട് എന്നുള്ള കാരണത്താൽ ചില പുരുഷന്മാരും, ലൈഗികതയിൽ വ്യത്യസ്തത തേടുന്ന പങ്കാളികളും, ഗർഭധാരണ സാധ്യത ഇല്ലാത്തതിനാൽ ഗർഭധാരണത്തെ ഭയക്കുന്ന പങ്കാളികളും, കന്യാചർമ്മത്തിന് ( hymen ) ഉടവ് സംഭവിക്കാതെ പങ്കാളിയുമായി ലൈഗികബന്ധം പുലർത്താൻ ആഗ്രഹിക്കുന്നവരും ഇത്തരം രതിയിൽ ഏർപ്പെടുന്നു.
ലൈഗികരോഗങ്ങൾ പകരുന്നതിന് ഇത്തരം ലൈഗിക രീതികൾ കാരണമാകാറുണ്ട്.
കുണ്ടനടി,വണ്ടികെട്ട്,തോരൻ വെപ്പ് എന്നൊക്കെ കേരളത്തിൽ പ്രാദേശികമായി ഈ രീതി അറിയപ്പെടുന്നുണ്ട്. എന്നാൽ സ്വവർഗ്ഗരതിയുടെ ഭാഗമായി വരുമ്പോഴാണ് ഈ രീതി ഇപ്രകാരം അറിയപ്പെടുന്നത്.
[തിരുത്തുക] അവലംബം
|
|||||||||||||||||||||||||||||