സ്വവർഗലൈംഗികത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വവർഗ്ഗരതി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരേ ലിംഗത്തിൽ പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗലൈംഗികത. ഇംഗ്ലീഷ്: Homosexuality. സ്വന്തം ലിംഗത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നത് സ്വവർഗാനുരാഗം, സ്വവർഗപ്രണയം, സ്വവർഗപ്രേമം, സ്വവർഗസ്നേഹം എന്നൊക്കെ അറിയപ്പെടുന്നു. സ്വവർഗപ്രണയികൾക്ക് സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രമേ ആകർഷണം തോന്നുകയുള്ളൂ. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നവരെ ഉഭയവർഗപ്രണയി എന്ന് വിളിയ്ക്കുന്നു.[1]

എതിർവർഗ്ഗലൈംഗികത (Heterosexuality), ഉഭയലൈംഗികത/ദ്വിവർഗ്ഗലൈംഗികത (Bisexuality) എന്നിവയ്ക്കൊപ്പം മനുഷ്യലൈംഗികതയിലെ മൂന്നു പ്രധാന തരംതിരിവുകളിലൊന്നാണ് സ്വവർഗ്ഗലൈംഗികത. ഒരാളുടെ ലൈംഗികത സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും, മറിച്ച് വിവിധ ജൈവഘടകങ്ങളുടെയും വളർച്ചയിലെ ചുറ്റുപാടുകളുടെയും‌[2][3] (പ്രാരംഭ ഭ്രൂണാവസ്ഥയിലേത് പ്രത്യേകിച്ച്)[4] സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളാൽ നിർണ്ണയിക്കപ്പെടുന്നതാണെന്നും ശാസ്ത്രലോകവും‌ വൈദ്യലോകവും വിശ്വസിക്കുന്നു. സ്വവർഗ്ഗാനുരാഗം 'പ്രകൃതിവിരുദ്ധമാണെന്നും' 'രോഗാവസ്ഥയാണെന്നും' വിശ്വസിക്കുന്നവരുണ്ടെങ്കിലും [5][6], മനുഷ്യലൈംഗികതയിലെ വളരെ സാധാരണമായ ഒരു വ്യതിയാനം മാത്രമാണ് സ്വവർഗ്ഗലൈംഗികതയെന്നും മനസ്സിനെ ദോഷമായ രീതിയിൽ‌ ബാധിക്കുന്ന ഒന്നല്ലെന്നും പഠനങ്ങൾ‌ തെളിയിച്ചിട്ടുണ്ട്[2][7] . എന്നാൽ‌ സ്വവർഗ്ഗാനുരാഗികളോടും ദ്വിവർഗ്ഗാനുരാഗികളോടും സമൂഹം വച്ചുപുലർത്തുന്ന മുൻധാരണകളും വെറുപ്പും വിവേചനവും അത്തരം വ്യക്തികൾക്ക് മാനസികസമ്മർദ്ദം ഉണ്ടാക്കാറുണ്ട്. [8][7]

സ്വവർഗ്ഗാനുരാഗികൾ സമൂഹത്തിൽ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വിവിധ കാരണങ്ങളാൽ പ്രയാസമാണ്‌[9]. എങ്കിലും ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് പടിഞ്ഞാറൻ സമൂഹത്തിലെ 6% മുതൽ 13% വരെ പേർ സ്വവർഗ്ഗനുരാഗികൾ ആണെന്നാണ് [ക] 2006-ൽ നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നത് ജനസംഖ്യയിലെ 20% പേർ സ്വവർഗാനുരാഗത്തോട് താല്പര്യമുള്ളവരാണെന്നാണ്‌. [10]

  വിവരം ലഭ്യമല്ല
സ്വവർഗരതി നിയമമാക്കിയത്
  സ്വവർഗ്ഗ വിവാഹം ഉള്ളത്1
  മറ്റു തരത്തിലുള്ള ബന്ധങ്ങൾ (ലിവിംഗ് ടുഗെതർ)2
  വിദേശത്ത് നടന്ന സ്വവർഗ്ഗ വിവാഹത്തിനു അംഗീകാരം
  സ്വർഗ്ഗരതി ഇണകൾക്ക് അംഗീകാരമില്ല
സ്വവർഗരതി നിയമത്തിന് എതിരായത്
  ചെറിയ ശിക്ഷ
  ഉയർന്ന ശിക്ഷ
  ജയിൽ ശിക്ഷ
  വധശിക്ഷ

1Vermont (USA) effective 1 September 2009, Maine (USA) effective 14 September 2009, New Hampshire (USA) effective 1 January 2010
2Wisconsin (USA) effective 3 August 2009, Nevada (USA) effective 1 October 2009
v  d  e

പുരുഷന്മാർക്കിടയിൽ[തിരുത്തുക]

സ്വവർഗലൈംഗികതയുള്ള പുരുഷനെ ഗേ അല്ലെങ്കിൽ സ്വവർഗപ്രണയി എന്ന് വിളിക്കുന്നു.

സ്ത്രീകൾക്കിടയിൽ[തിരുത്തുക]

സ്വവർഗലൈംഗികതയുള്ള സ്ത്രീയെ ലെസ്ബിയൻ അല്ലെങ്കിൽ സ്വവർഗപ്രണയിനി എന്ന് വിളിക്കുന്നു..

ഇന്ത്യയിൽ[തിരുത്തുക]

സ്വവർഗ്ഗരതി ഉൾപ്പെടെയുള്ള "പ്രകൃതിവിരുദ്ധ രതി" കുറ്റകരമാണെന്ന് ഇന്ത്യൻ നിയമാവലിയുടെ 377-വകുപ്പിൽ പറഞ്ഞിട്ടുണ്ട്. ബ്രിട്ടീഷുകാർ ഇന്ത്യയുൾപ്പെടെയുള്ള അവരുടെ കോളനികളിൽ 1860-ൽ അടിച്ചേൽപ്പിച്ചതാണ് ഈ നിയമം. 2009 ജൂലൈ 2-ന്‌ ദില്ലി ഹൈക്കോടതി നടത്തിയ ഒരു വിധിയിൽ പ്രായപൂർത്തിയായവർക്ക്‌ ഉഭയസമ്മതപ്രകാരം സ്വവർഗരതിയിൽ ഏർപ്പെടാമെന്ന്‌ ദില്ലി ഹൈക്കോടതി വിധിച്ചു[11][12]. എന്നാൽ ഈ വിധിക്കെതിരെ വിവിധ മത സംഘടനകളുൾപ്പെടെയുള്ളവർ നലകിയ അപ്പീലിൽ സുപ്രീം കോടതി,സ്വവർഗ്ഗ രതി ജീവപര്യന്തം വരെ തടവ്‌ ലഭിക്കാവുന്ന കുറ്റമായി നിർവചിക്കുന്ന 377-ആം വകുപ്പിൽ ഭരണഘടനാ പ്രശ്നമില്ലെന്ന് വിധിക്കുകയുണ്ടായി.[13].[14]ഇതോടെ, ഡെൽഹി ഹൈക്കോടതി വിധി സുപ്രീം കോടതി തള്ളിയിരിക്കുകയാണ്. ഇനി അപ്പീലിലൂടെ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് വിഷയം പരിഗണിക്കുന്നില്ലെങ്കിൽ പാർലിമെന്റിൽ നിയമ ഭേദഗതിയിലൂടെയുള്ള നടപടിയ്ക്ക് മാത്രമേ സാധ്യതയുള്ളൂ. സ്വവർഗ്ഗ രതി നിയമവിധേയമാക്കാം എന്ന നിലപാടാണ് കേന്ദ്രം കേസിൽ വാദം കേൾക്കുന്ന സമയത്ത് സ്വീകരിച്ചത്.

സർക്കാർ ഇതര സംഘടനകൾ[തിരുത്തുക]

ഇന്ത്യയിൽ ഇന്നു ധാരാളം ലൈംഗിക ന്യൂനപക്ഷ അനുകൂല സർക്കാർ ഇതര സംഘടനകൾ പ്രവർത്തിയ്ക്കുന്നുണ്ട്. ഈ വിഭാഗത്തിൽ പെടുന്നവരുടെ സാമൂഹ്യ പ്രശ്നങ്ങളിൽ അവർക്ക് തണലാകുക, നിയമപരമായ കാര്യങ്ങളിലും വ്യക്തിപരമായ കൌൺസിലിങ്ങുകൾ നൽകുക, എച്ച് ഐ വി വ്യാപനം തടയുക, എയ്ഡ്സ് ബോധവൽക്കരണ പരിപാടികൾ നടത്തുക എന്നിങ്ങനെ ലൈംഗിക ന്യൂനപക്ഷങ്ങളിൽ പെടുന്നവരുടെ പ്രശനങ്ങളെ പൊതുവിൽ നേരിടുന്ന വേദികൾ എന്ന നിലയിൽ സജീവമായ ഇത്തരം പ്രധാനപ്പെട്ട ചില സംഘടനകളിൽ ഒന്നാണ് മുംബൈ അടിസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഹംസഫർ ട്രസ്റ്റ്. [15]

കേരളത്തിൽ[തിരുത്തുക]

നേരിട്ട നിയമപ്രശ്നങ്ങൾ[തിരുത്തുക]

കേരളത്തിൽ സ്വവർഗപ്രണയവുമായി ബന്ധപ്പെട്ട് നിയമ നടപടികൾ [16]

 • 2013 ഓഗസ്റ്റിൽ, ഒന്നിച്ചു ജീവിക്കാൻ തീരുമാനിച്ച് ബംഗ്ലൂരിലേക്ക് തിരിച്ച സ്വവർഗപ്രണയിനികൾക്കെതിരെ മാതാപിതാക്കൾ കേരള ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തു. ബംഗ്ലൂരിലെ 'സംഗമ' എന്ന സംഘടനയുടെ പിന്തുണയിൽ കോടതിയിൽ ഹാജരായ പെൺകുട്ടികളിൽ ഒരാൾ മാതാപിതാക്കളോട് കൂടെ പോകുവാൻ തീരമാനിച്ചു.[17]

കുറിപ്പുകൾ[തിരുത്തുക]

.^ "[18][19][20][21][22][23][24][25][26][27][28]

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009
 2. 2.0 2.1 http://www.apa.org/helpcenter/sexual-orientation.aspx  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
 3. Frankowski BL; American Academy of Pediatrics Committee on Adolescence (June 2004). "Sexual orientation and adolescents". Pediatrics 113 (6): 1827–32. PMID 15173519. ഡി.ഒ.ഐ.:10.1542/peds.113.6.1827. 
 4. Royal College of Psychiatrists: Submission to the Church of England's Listening Exercise on Human Sexuality.
 5. Robinson, B. A. (2010). "Divergent beliefs about the nature of homosexuality". Religious Tolerance.org. ശേഖരിച്ചത് September 12, 2011. 
 6. Schlessinger, Laura (2010). "Dr. Laura Schlessinger and homosexuality". Religious Tolerance.org. ശേഖരിച്ചത് September 19, 2012. 
 7. 7.0 7.1 ""Therapies" to change sexual orientation lack medical justification and threaten health". Pan American Health Organization. ശേഖരിച്ചത് 26 May 2012.  archived here [1].
 8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; apa2009 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
 9. LeVay, Simon (1996). Queer Science: The Use and Abuse of Research into Homosexuality. Cambridge: The MIT Press ISBN 0-262-12199-9
 10. McConaghy et al., 2006
 11. "Homosexuality no crime: Delhi High Court". Times Of India. ശേഖരിച്ചത് 2009-07-02. 
 12. "സ്വവർഗരതി കുറ്റകരമല്ല: ദില്ലി ഹൈക്കോടതി" (ഭാഷ: Malayalam). Mathrubhumi. ശേഖരിച്ചത് 2009-07-02. 
 13. http://lifeglint.com/content/india/131211/gay-sex-is-criminal-offence-supreme-court സ്വവർഗ്ഗരതി നിയമ വിരുദ്ധം തന്നെയെന്നു സുപ്രീം കോടതി
 14. http://malabarinews.com/news/sex-gay-high-court-order/ സ്വവർഗ്ഗാനുരാഗം തെറ്റു തന്നെ;സുപ്രീം കോടതി.മലബാരി ന്യൂസ്
 15. http://www.dnaindia.com/mumbai/report-humsafar-trust-naz-foundation-to-boost-lgbtqi-movement-after-receiving-rs-1-crore-donation-2034092
 16. http://prajarajakiya.wordpress.com/2013/08/13/sangama-wins-lesbian-case-in-kerala-high-court-press-release/.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
 17. https://www.youtube.com/watch?v=HKOjduXt2NY.  ശൂന്യമായതോ ഇല്ലാത്തതോ ആയ |title= (സഹായം)
 18. ACSF Investigators (1992). AIDS and sexual behaviour in France. Nature, 360, 407–409.‌
 19. Billy, J. O. G., Tanfer, K., Grady, W. R., & Klepinger, D. H. (1993). The sexual behavior of men in the United States. Family Planning Perspectives, 25, 52–60.
 20. Binson, D., Michaels, S., Stall, R., Coates, T. J., Gagnon, & Catania, J. A. (1995). Prevalence and social distribution of men who have sex with men: United States and its urban centers. Journal of Sex Research, 32, 245–254.
 21. Bogaert, A. F. (2004). The prevalence of male homosexuality: The effect of fraternal birth order and variation in family size. Journal of Theoretical Biology, 230, 33–37. [2] Bogaert argues that: "The prevalence of male homosexuality is debated. One widely reported early estimate was 10% (e.g., Marmor, 1980; Voeller, 1990). Some recent data provided support for this estimate (Bagley and Tremblay, 1998), but most recent large national samples suggest that the prevalence of male homosexuality in modern western societies, including the United States, is lower than this early estimate (e.g., 1–2% in Billy et al., 1993; 2–3% in Laumann et al., 1994; 6% in Sell et al., 1995; 1–3% in Wellings et al., 1994). It is of note, however, that homosexuality is defined in different ways in these studies. For example, some use same-sex behavior and not same-sex attraction as the operational definition of homosexuality (e.g., Billy et al., 1993); many sex researchers (e.g., Bailey et al., 2000; Bogaert, 2003; Money, 1988; Zucker and Bradley, 1995) now emphasize attraction over overt behavior in conceptualizing sexual orientation." (p. 33) Also: "...the prevalence of male homosexuality (in particular, same-sex attraction) varies over time and across societies (and hence is a ‘‘moving target’’) in part because of two effects: (1) variations in fertility rate or family size; and (2) the fraternal birth order effect. Thus, even if accurately measured in one country at one time, the rate of male homosexuality is subject to change and is not generalizable over time or across societies." (p. 33)
 22. Fay RE, Turner CF, Klassen AD, Gagnon JH (January 1989). "Prevalence and patterns of same-gender sexual contact among men". Science 243 (4889): 338–48. PMID 2911744. 
 23. Johnson AM, Wadsworth J, Wellings K, Bradshaw S, Field J (December 1992). "Sexual lifestyles and HIV risk". Nature 360 (6403): 410–2. PMID 1448163. ഡി.ഒ.ഐ.:10.1038/360410a0. 
 24. Laumann, E. O., Gagnon, J. H., Michael, R. T., & Michaels, S. (1994). The social organization of sexuality: Sexual practices in the United States. Chicago: University of Chicago Press.
 25. Sell RL, Wells JA, Wypij D (June 1995). "The prevalence of homosexual behavior and attraction in the United States, the United Kingdom and France: results of national population-based samples". Arch Sex Behav 24 (3): 235–48. PMID 7611844. 
 26. Wellings, K., Field, J., Johnson, A., & Wadsworth, J. (1994). Sexual behavior in Britain: The national survey of sexual attitudes and lifestyles. London, UK: Penguin Books.
 27. Norway world leader in casual sex, Aftenposten
 28. Sex uncovered poll: Homosexuality, Guardian

"http://ml.wikipedia.org/w/index.php?title=സ്വവർഗലൈംഗികത&oldid=2110741" എന്ന താളിൽനിന്നു ശേഖരിച്ചത്