ഫ്രോട്ടെറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റൊരാളിന്റെ ശരീരത്തിൽ ആ വ്യക്തിയുടെ സമ്മതംകൂടാതെ ഉദ്ധരിച്ച ലിംഗമോ കടിപ്രദേശമോ ലൈംഗികപൂരണത്തിനായി ഉരസുന്നതിനുള്ള താൽപര്യത്തെയാണ് ഫ്രോട്ടെറിസം (Frotteurism) എന്നു പറയുന്നത്. സ്ത്രീകളുടെ പൃഷ്ഠഭാഗത്ത് പുറകിൽ നിൽക്കുന്ന പുരുഷൻ തന്റെ ലിംഗം വസ്ത്രത്തോട് കൂടി ഉരച്ച് തൃപ്തി നേടുകയാണ് പൊതുവെ കണ്ട് വരുന്ന രീതി. ഇപ്രകാരം ചെയ്യുന്നതിനെ നാടൻ ഭാഷയിൽ ജാക്കി വെപ്പ് എന്നു പറയാറുണ്ട്. ആളുകൾ തിങ്ങി യാത്രചെയ്യുന്ന ബസുകൾ, തീവണ്ടികൾ എന്നിവിടങ്ങളിലാണ് കൂടുതലായും ഇത് കണ്ടുവരുന്നത്. ഇത് ഒരു ലൈംഗിക അതിക്രമമായി കണക്കാക്കപ്പെടുന്നു.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഫ്രോട്ടെറിസം&oldid=1735660" എന്ന താളിൽനിന്നു ശേഖരിച്ചത്