ആർത്തവം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗർഭപാത്രത്തിന്റെ ഉൾപാളി അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം.
[തിരുത്തുക] പദപരിചയം
- ആർത്തവം (Menstruation)
- ആർത്തവചക്രം (Menstrual Cycle)
- ശരിയായ ആർത്തവം (Eumenorrhoea)
- വേദനയോടു കൂടിയ ആർത്തവം (Dysmenorrhoea)
- അടുത്തടുത്തുണ്ടാകുന്ന ആർത്തവം (Polymenorrhoea)
[തിരുത്തുക] ആർത്തവചക്രം
ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം. ആർത്തവചക്രം കണക്കാക്കുന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാണ്. ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകുന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു. ഒരു ആർത്തവചക്രത്തിന്റെ ദൈർഘ്യം സാധാരണ ഗതിയിൽ 28±7 ദിവസങ്ങൾ ആണ്. ആർത്തവത്തിന്റെ ആരംഭം ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു. ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ്.
[തിരുത്തുക] പരിണാമം
|
|||||||||||||||||||||||||||||