ക്രിസ്ത്യൻ വിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൈബിളിൽ തൊട്ട് സത്യം ചെയ്യുന്നു

പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും സമൂഹത്തിന്റേയും സർക്കാരിന്റെയും അവരുടെ ബന്ധു ജനങ്ങളുടേയും അനുവാദത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ചടങ്ങാണ്‌ വിവാഹം. ഏറിയ പങ്കു വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾ ഉൾപ്പെട്ടിരിക്കുന്നു. വിവാഹമെന്നത് വധുവരന്മാരെ ദൈവം യോജിപ്പിച്ച് ഭാര്യഭർത്താക്കന്മാരാക്കുന്ന വിശുദ്ധ ചടങ്ങായി ക്രൈസ്തവ സഭകൾ കരുതുന്നു. ക്രിസ്ത്യൻ വിവാഹ ചടങ്ങുകൾ ആരാധനാലയങ്ങളിൽ പുരോഹിതന്റെ ആശീർവാദത്തോടെയാണ് പൂർത്തികരിക്കുന്നത്.

വിവാഹമെന്നത് വൈദികവൃത്തിപോലെ പവിത്രമാണെന്നും ക്രിസ്തുവിന് ലോകത്തിലും സഭയിലും നിർവഹിക്കാനുള്ള ദൗത്യം സ്ത്രീയും പുരുഷനും വിവാഹ ഉടമ്പടിയിലൂടെ ഏറ്റെടുക്കുകയും തങ്ങളിലൂടെ പൂർത്തീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് ക്രൈസ്തവ സഭകളുടെ കാഴ്ചപ്പാട്.

വിവിധ ക്രൈസ്തവ സഭകളുടെ ആരാധനക്രമങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നതുപോലെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളും വ്യത്യസ്തമാണ്. പ്രദേശികമായ വ്യത്യാസവും കൂടിചേരുമ്പോൾ ഓരോ സഭയിലും വിവാഹം ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. മിക്ക എപ്പിസ്കോപ്പൽ സഭകളും വിവാഹത്തെ കൂദാശകളിലൊന്നായി ഉൾപ്പെടുത്തിയിരിക്കുന്നു. കത്തോലിക്കാ സഭയിൽ വിവാഹത്തിന് മുന്നോടിയായി മനഃസമ്മതം എന്ന ഒരു ചടങ്ങു കൂടിയുണ്ട്. താലി, മന്ത്രകോടി, മോതിരം എന്നിവ കേരളത്തിലെ ക്രിസ്ത്യൻ വിവാഹങ്ങളിൽ കണ്ടുവരുന്നു. വിവാഹശേഷം വധുവരന്മാരും സാക്ഷികളും പള്ളിയുടെ രേഖകളിൽ ഒപ്പ് വെയ്ക്കുന്നതോടെ പള്ളിയുടെ നിയന്ത്രണത്തിലുള്ള ചടങ്ങുകൾ അവസാനിക്കുന്നു. വിവാഹവുമായി ബദ്ധപ്പെട്ട സൽക്കാരങ്ങളിലും അതിന് മുൻപും പ്രാദേശികമായ വിവിധ ചടങ്ങുകളുണ്ട്. മധുരം കൊടുക്കുക, പൂമാല അണിയിക്കുക, നിലവിളക്ക് കൊളുത്തുക, കളഭം തൊടുക, അമ്മ വധുവരന്മാരുടെ നെറ്റിയിൽ കുരിശ് വരച്ച് മാലയിട്ട് വീട്ടിലേക്ക് കയറ്റുക, വൈനും കേക്കും നൽകുക തുടങ്ങിയവ.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ക്രിസ്ത്യൻ_വിവാഹം&oldid=1842501" എന്ന താളിൽനിന്നു ശേഖരിച്ചത്