സ്ത്രീധനം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിവാഹസമയത്ത് സ്ത്രീകൾക്ക് അവരുടെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വത്തുവകകൾ തുടങ്ങിയവ)യാണ് പൊതുവേ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
സ്ത്രീധനം ഇസ്ലാമിൽ [തിരുത്തുക]
വിവാഹസമയത്ത്, പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹർ) നൽകണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. എന്നാൽ നിശ്ചയിച്ച ഈ വിവാഹമൂല്യസമ്പ്രദായം ഇന്ത്യയിൽ ഇന്നൊരു ചടങ്ങ് മാത്രമാണ്. ഇതിനു പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന സമ്പ്രദായമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ കൂടിയ തുകയാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്.