അച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന പുരുഷ ദാതാവിനെ അച്ഛൻ എന്നു പറയുന്നു. കുട്ടികളുടെ പുരുഷ രക്ഷിതാവ് എന്നും അച്ഛനെ വിശേഷിപ്പിക്കാം. അച്ഛന്റെ സ്ത്രീലിംഗമാണ് അമ്മ.

നരവംശശാസ്ത്രജ്ഞനായ മോറിസ് ഗോദെലിയറുടെ അഭിപ്രായപ്രകാരം പുരുഷന്മാർ സമൂഹത്തിൽ വഹിക്കുന്ന രക്ഷിതാവിന്റെ കർത്തവ്യം മനുഷ്യരെ ജൈവശാസ്ത്രപരമായി ഏറ്റവും അടുത്തുനിൽക്കുന്ന ചിമ്പാൻസിയിൽ നിന്നും ബോണോബുകളിൽ വ്യത്യസ്തമാക്കുന്ന ഒരു പ്രധാനകണ്ണിയാണ്.[1][2]

അമ്മയെപ്പോലെത്തന്നെ ജൈവശാസ്ത്രപരവും സാമൂഹികവും നിയമപരവുമായി അച്ഛനും കുട്ടികളുമായി ബന്ധമുണ്ട്. ചരിത്രപരമായി കുട്ടികളുടെ പൈതൃകത്തിന്റെ അടിസ്ഥാനത്തിലാണ് പിതൃത്വം നിർണ്ണയിക്കപ്പെട്ടിരുന്നത്. പൈതൃകത്തിൻറെ തെളിവ് കണ്ടെത്താൻ ചില സാമൂഹിക നിയമങ്ങൾ പണ്ടുകാലം മുതൽക്കുതന്നെ സമൂഹത്തിൽ നടപ്പാക്കിയിട്ടുണ്ട്. അമ്മയുടെ ഭർത്താവിനെ അച്ഛനെന്ന് വിളിക്കുന്നത് ഇത്തരം നിയമങ്ങളുടെ ബലത്തിലാണ്. കുട്ടികളുടെ അമ്മയുടെ കാര്യത്തിൽ തർക്കമില്ല എന്നും അച്ഛൻറെ പദവി വിവാഹത്തിലൂടെയാണ് നിർണ്ണയിക്കപ്പെടുന്നതെന്നും റോമൻ കാലഘട്ടത്തിൽത്തന്നെ വിശ്വസിച്ചിരുന്നു (Mater semper certa; pater est quem nuptiae demonstrant).

ആധുനികകാലഘട്ടമെത്തിയപ്പോഴേക്കും കുട്ടികളുടെ പിതൃത്വം തെളിയിക്കാനായി ഡി.എൻ.എ. പരിശോധന പോലുള്ള സംവിധാനങ്ങൾ വന്നിട്ടുണ്ട്. വിവാഹിതരിൽ തർക്കമുള്ളവരുടെയും അവിവാഹിതരുടെയും കുട്ടികളുടെ പിതൃത്വം തെളിയിക്കാൻ ഈ പരിശോധന ഗുണം ചെയ്യുന്നു.

[തിരുത്തുക] സമാനപദങ്ങൾ

അച്ഛൻ എന്നതിന് സമാനമായി വിവിധ പദങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗിച്ചുവരുന്നുണ്ട്.

  • പിതാവ് - സംസ്കൃതത്തിലെ പിതാ എന്നതിൽ നിന്ന്.
  • തന്ത - അച്ഛൻ അല്ലെങ്കിൽ വൃദ്ധൻ എന്ന അർത്ഥത്തിൽ വാമൊഴിയായ് പ്രചാരത്തിലുള്ള വാക്ക്.
  • ബാപ്പ - മുസ്ലിം സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
  • ഉപ്പ - മുസ്ലിം സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
  • അപ്പ/അപ്പാ/അപ്പൻ - ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്, ഹിന്ദുസമുദായത്തിലെ ചില വിഭാഗക്കാരും ഉപയോഗിക്കുന്നു.
  • അപ്പച്ചൻ - ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.
  • അച്ഛ-കളരി പണിക്കർ സമുദായങ്ങളിൽ ഉപയോഗിക്കുന്ന വാക്ക്.
  • ചാച്ചൻ - ക്രിസ്ത്യൻ സമുദായത്തിനിടയിൽ പ്രചാരമുള്ള വാക്ക്.

[തിരുത്തുക] അവലംബം

  1. Maurice Godelier, Métamorphoses de la parenté, 2004
  2. "New Left Review - Jack Goody: The Labyrinth of Kinship". http://newleftreview.org/?view=2592, ശേഖരിച്ചത്: 2007-07-24. 
"http://ml.wikipedia.org/w/index.php?title=അച്ഛൻ&oldid=1294502" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ