നവോദയ അപ്പച്ചൻ
| നവോദയ അപ്പച്ചൻ | |
|---|---|
| ജനനം | മാളിയംപുരയ്ക്കൽ ചാക്കോ പുന്നൂസ് 1924 ഫെബ്രുവരി 6 പുളിങ്കുന്ന്, ആലപ്പുഴ |
| മരണം | 2012 ഏപ്രിൽ 23 (പ്രായം 88) കൊച്ചി |
| തൊഴിൽ | ചലച്ചിത്ര നിർമ്മാതാവ്, സംവിധായകൻ; വ്യവസായി |
മലയാളചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായിരുന്നു നവോദയ അപ്പച്ചൻ എന്ന പേരിലറിയപ്പെടുന്ന മാളിയംപുരക്കൽ ചാക്കോ പുന്നൂസ് (1924 ഫെബ്രുവരി 6 – 2012 ഏപ്രിൽ 23). ആലപ്പുഴ ജില്ലയിലാണ് അപ്പച്ചൻ ജനിച്ചത്. മലയാള ചലച്ചിത്രസംവിധായകരായ ജിജോ പുന്നൂസ്, ജോസ് പുന്നൂസ് എന്നിവർ മക്കളാണ്.
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1924 ഫെബ്രുവരി 6-ന് ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ ജനിച്ചു.
സിനിമയിൽ [തിരുത്തുക]
മൂത്ത സഹോദരൻ കുഞ്ചാക്കോയോടൊപ്പം കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ചത് 1946ലാണ്. ഉദയായുടേയും നവോദയയുടേയും ബാനറുകളിൽ നൂറോളം സിനിമകൾ നിർമിച്ചു. ഇന്ത്യയിലെ ആദ്യത്തെ 3 D ചലച്ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ നിർമ്മിച്ചത് അപ്പച്ചനാണ്. ഈ ചിത്രത്തിന് 1984-ൽ പ്രസിഡന്റിന്റെ സ്വർണ്ണമെഡൽ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചലച്ചിത്രം തച്ചോളി അമ്പു സംവിധാനം ചെയ്തു,[1] ഇന്ത്യയിലെ ആദ്യത്തെ 70mm ചലച്ചിത്രമായ പടയോട്ടം നിർമ്മിച്ചതും ഇദ്ദേഹമാണ്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ മെഗാ ടെലിവിഷൻ സീരിയലായ ബൈബിൾ കഥകളുടെ നിർമാതാവും ഇദ്ദേഹമാണ്.ഏഴ് വർഷം കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ പ്രസിഡൻറായിരുന്നു. 1990-91ൽ സൗത്തിന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഡിഡൻറായും പ്രവർത്തിച്ചു.
വ്യവസായമേഖലയിൽ [തിരുത്തുക]
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ തീം പാർക്കായ കിഷ്കിന്ധ ആരംഭിച്ചത് അപ്പച്ചനാണ്[2]. ചെന്നൈയിലാണ് ഈ വാട്ടർ തീം പാർക്ക് സ്ഥിതി ചെയ്യുന്നത്. കൂടാതെ 1976-ൽ കേരളത്തിൽ എറണാകുളം ജില്ലയിലെ കാക്കനാട് നവോദയ സ്റ്റുഡിയോ എന്ന പേരിൽ ഒരു ചലച്ചിത്രനിർമ്മാണ സ്റ്റുഡിയോ അപ്പച്ചൻ സ്ഥാപിച്ചിട്ടുണ്ട്.
നിർമ്മിച്ച ചലച്ചിത്രങ്ങൾ [തിരുത്തുക]
- 1978 - തച്ചോളി അമ്പു
- 1978 - കടത്തനാട്ടു മാക്കം
- 1979 - മാമാങ്കം
- 1980 - തീക്കടൽ
- 1980 - മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
- 1982 - പടയോട്ടം
- 1984 - മൈ ഡിയർ കുട്ടിച്ചാത്തൻ
- 1986 - ഒന്നു മുതൽ പൂജ്യം വരെ
- 1989 - ചാണക്യൻ
- 1998 - ഛോട്ടാ ചേതൻ
- 2003 - മാജിക് മാജിക്
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ [തിരുത്തുക]
- 1978 - തച്ചോളി അമ്പു
- 1978 - കടത്തനാട്ട് മാക്കം
- 1979 - മാമാങ്കം
- 1980 - തീക്കടൽ
പുരസ്കാരം [തിരുത്തുക]
- 2010 ലെ ജെ.സി ഡാനിയേൽ പുരസ്കാരം[3]