മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | |
|---|---|
പോസ്റ്റർ |
|
| സംവിധാനം | ഫാസിൽ |
| നിർമ്മാണം | നവോദയ അപ്പച്ചൻ |
| രചന | ഫാസിൽ |
| അഭിനേതാക്കൾ | |
| സംഗീതം | ജെറി അമൽദേവ് |
| ഗാനരചന | ബിച്ചു തിരുമല |
| ഛായാഗ്രഹണം | അശോക് കുമാർ |
| ചിത്രസംയോജനം | ടി.ആർ. ശേഖർ |
| സ്റ്റുഡിയോ | നവോദയ |
| വിതരണം | നവോദയ |
| റിലീസിങ് തീയതി | 1980 ഡിസംബർ 25 |
| സമയദൈർഘ്യം | 150 മിനിറ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഫാസിൽ രചനയും സംവിധാനവും നിർവഹിച്ച് 1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. മലയാളത്തിലെ പ്രമുഖനടനായ മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ് മോഹൻലാൽ കൈകാര്യം ചെയ്തത്. മനോഹരമായ ഗാനങ്ങളാൽ ഈ ചിത്രം പ്രേക്ഷക ഹ്രദയങ്ങളിൽ ചിരകാല പ്രതിഷ്ഠ നേടി. പൂർണ്ണിമ ജയറാമായിരുന്നു ഈ ചിത്രത്തിലെ നായിക. പൂർണ്ണിമയുടേയും ആദ്യചിത്രമായിരുന്നു ഇത്. കൊടൈക്കനാലിലായിരുന്നു ചലച്ചിത്രത്തിന്റെ ചിത്രീകരണം പൂർത്തീകരിച്ചത്.
അഭിനേതാക്കൾ [തിരുത്തുക]
- ശങ്കർ – പ്രേം കൃഷ്ണൻ
- മോഹൻലാൽ – നരേന്ദ്രൻ
- പൂർണ്ണിമ ജയറാം – പ്രഭ
- പ്രതാപചന്ദ്രൻ – ശിവശങ്കരപ്പണിക്കർ
- ആലുംമൂടൻ – കുശലൻ
- നെടുമുടി വേണു – സെയ്തലവി
ഗാനങ്ങൾ [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ബിച്ചു തിരുമല, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജെറി അമൽദേവ്.
| # | ഗാനം | ഗായകർ | ദൈർഘ്യം | |
|---|---|---|---|---|
| 1. | "മഞ്ചാടിക്കുന്നിൽ" | കെ.ജെ. യേശുദാസ്, വാണി ജയറാം | ||
| 2. | "മഞ്ഞണിക്കൊമ്പിൽ" | എസ്. ജാനകി | ||
| 3. | "മഞ്ഞണിക്കൊമ്പിൽ" | എസ്. ജാനകി | ||
| 4. | "മിഴിയോരം നനഞ്ഞൊഴുകും" | കെ.ജെ. യേശുദാസ് | ||
| 5. | "മിഴിയോരം നിലാവലയോ" | എസ്. ജാനകി |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ
- മഞ്ഞിൽ വിരിഞ്ഞ പൂക്കൾ – മലയാളസംഗീതം.ഇൻഫോ