ബാലേട്ടൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ബാലേട്ടൻ | |
|---|---|
| സംവിധാനം | വി.എം. വിനു |
| നിർമ്മാണം | എം. മണി |
| രചന | ടി.എ. ഷാഹിദ് |
| അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു ജഗതി ശ്രീകുമാർ, ദേവയാനി നിത്യാദാസ് |
| സംഗീതം |
|
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
| വിതരണം | അരോമ റിലീസ് |
| റിലീസിങ് തീയതി | 2003 ഓഗസ്റ്റ് 29 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വി.എം. വിനുവിന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, നിത്യാദാസ് എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് ബാലേട്ടൻ. സുനിത പ്രൊഡക്ഷൻസിന്റെ ബാനറിൽ എം. മണി നിർമ്മിച്ച ഈ ചിത്രം അരോമ റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ടി.എ. ഷാഹിദ് ആണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മോഹൻലാൽ | അത്താണിപ്പറമ്പിൽ ബാലചന്ദ്രൻ (ബാലേട്ടൻ) |
| നെടുമുടി വേണു | ബാലചന്ദ്രന്റെ അച്ഛൻ |
| ജഗതി ശ്രീകുമാർ | കെ.കെ. പിഷാരടി |
| റിയാസ് ഖാൻ | ഭദ്രൻ |
| സുധീഷ് | ബാലചന്ദ്രന്റെ സഹോദരൻ |
| ഇന്നസെന്റ് | അച്ചുമാമ |
| ഹരിശ്രീ അശോകൻ | മണികണ്ഠൻ |
| ഇന്ദ്രൻസ് | കോയ |
| കലാഭവൻ മണി | മുസ്തഫ |
| നന്ദു | |
| സാലു കൂറ്റനാട് | നീലാണ്ടൻ |
| ദേവയാനി | രാധിക |
| നിത്യാദാസ് | ദേവകി |
| സുധ |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം കൊടുത്തത് രാജാമണി.
- ഗാനങ്ങൾ
- ചോലക്കിളിയേ (ബാലേട്ടാ ബാലേട്ടാ) – എം.ജി. ശ്രീകുമാർ
- ഇന്നലെ എന്റെ നെഞ്ചിലേ – കെ.ജെ. യേശുദാസ്
- ചിലു ചിലും – എം.ജി. ശ്രീകുമാർ
- കറുകറെ കറുത്തൊരു പെണ്ണാണ് – മോഹൻലാൽ
- ചിലു ചിലും – സുജാത മോഹൻ
- ഇന്നലെ എന്റെ നെഞ്ചിലെ – കെ.എസ്. ചിത്ര
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
| ചിത്രസംയോജനം | പി.സി. മോഹനൻ |
| കല | ശ്രീനി |
| നൃത്തം | കുമാർ-ശാന്തി |
| സംഘട്ടനം | ത്യാഗരാജൻ |
| നിർമ്മാണ നിയന്ത്രണം | പീറ്റർ ഞാറയ്ക്കൽ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബാലേട്ടൻ
- ബാലേട്ടൻ – മലയാളസംഗീതം.ഇൻഫോ