കെ.ജെ. യേശുദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.ജെ. യേശുദാസ്

പത്മഭൂഷൺ കെ.ജെ. യേശുദാസ്
ജീവിതരേഖ
ജനനനാമം കെ.ജെ. യേശുദാസ്
സ്വദേശം ഫോർട്ട് കൊച്ചി, കേരളം
സംഗീതശൈലി പിന്നണി ഗായകൻ, കർണാടിക് സംഗീതം, ഭജൻ
തൊഴിലുകൾ ഗായകൻ
ഉപകരണം ഗായകൻ
സജീവമായ കാലയളവ് 1961–present
വെബ്സൈറ്റ് http://www.yesudas.com

പ്രധാനമായും മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന, ഇന്ത്യയിലെ ഒരു ചലച്ചിത്രപിന്നണിഗായകനാണ് കെ. ജെ. യേശുദാസ്‌ എന്ന കട്ടാശേരി ജോസഫ് യേശുദാസ് (ജനനം.ജനുവരി 10, 1940, ഫോർട്ട് കൊച്ചി, കേരളം). അരനൂറ്റാണ്ടിലേറെ സംഗീതരംഗത്ത്‌ സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌. ചലച്ചിത്ര സംഗീതലോകത്തുമാത്രമല്ല, കർണ്ണാടകസംഗീത രംഗത്തും ഈ ഗായകൻ സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഒരു മതത്തോടും സ്ഥായിയായ അനുഭാവം പുലർത്താത്ത[അവലംബം ആവശ്യമാണ്] അദ്ദേഹത്തെ ചിലവേളകളിൽ ആരാധകർ ദാർശിനികനായിപ്പോലും[അവലംബം ആവശ്യമാണ്] കാണുന്നു. ജനപ്രിയ ഗാനങ്ങളാണ്‌ ഏറ്റവുമധികം ആലപിച്ചിട്ടുള്ളതെങ്കിലും യേശുദാസ്‌ ശുദ്ധസംഗീതത്തെ അങ്ങേയറ്റം വിലമതിക്കുകയും അതിന്റെ ഉദാത്ത മേഖലകളെ സ്പർശിക്കുവാൻ പരിശ്രമിക്കുകയും ചെയ്യുന്നയാളാണ്‌.

ജീവിതരേഖ[തിരുത്തുക]

ബാല്യകാലം, ആദ്യപാഠങ്ങൾ[തിരുത്തുക]

1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ റോമൻ കത്തോലിക്കാ(ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായാണ്‌ യേശുദാസ്‌ ജനിച്ചത്‌. ശാസ്ത്രീയ സംഗീതത്തോട്‌ അതും കർണ്ണാടക സംഗീതത്തോട്‌ വലിയ മമത പുലർത്താത്ത ഒരു സമുദായത്തിൽ ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അഗസ്റ്റിൻ ജോസഫ്‌ വളരെ കഷ്ടപ്പെട്ടാണ്‌ കുടുംബം പുലർത്തിയിരുന്നത്‌. ബാല്യകാലത്ത്‌ താനനുഭവിച്ച ദുരിതങ്ങളെപ്പറ്റി യേശുദാസ്‌ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്‌. ഈ കഷ്ടപ്പാടുകൾക്കിടയിലും മകനിലെ സംഗീത വാസനയെ പരിപോഷിപ്പിക്കാൻ അധ്വാനിക്കുകയായിരുന്നു അഗസ്റ്റിൻ.

അച്ഛൻ പാടിത്തന്ന പാഠങ്ങൾ മനസ്സിൽ ധ്യാനിച്ച യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരിൽ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ. എൽ. വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു. അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി. ജയചന്ദ്രൻ. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദപരിശോധനയിൽ പങ്കെടുത്ത യേശുദാസ്‌ അവിടെ പരാജയപ്പെട്ട ചരിത്രവുമുണ്ട്‌. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകൻ കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചു. 1974-ൽ ചെമ്പൈയുടെ മരണംവരെ ഇതു തുടർന്നു പോന്നു.[1]

ആദ്യ ഗാനം[തിരുത്തുക]

സംഗീത പഠനം കഴിഞ്ഞയുടൻ 'നല്ലതങ്ക' എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ്‌ തഴഞ്ഞു. നിരാശനാകാതെ ദാസ്‌ പരിശ്രമിച്ചുകൊണ്ടേയിരുന്നു. 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്‌[2][3]. കെ. എസ്‌. ആന്റണി എന്ന സംവിധായകൻ തന്റെ 'കാൽപ്പാടുകൾ' എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷംമൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ചു. ചെന്നൈ (പഴയ മദ്രാസ്‌ )യിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോഡിംഗ്‌ നടന്നത്‌. എം. ബി. ശ്രീനിവാസനായിരുന്നു ഈ ഗാനം ചിട്ടപ്പെടുത്തിയത്‌. മലയാള സിനിമയിൽ പിന്നീടുകണ്ടത്‌ യേശുദാസിന്റെ സ്വരപ്രപഞ്ചമാണ്‌.

സംഗീതം നൽകിയ ഗാനങ്ങൾ[തിരുത്തുക]

ഗാനം സിനിമ-ആൽബം
താരാപഥങ്ങളെ താളപ്പിഴ
തെണ്ടി തേങ്ങി അലയും താളപ്പിഴ
താജ്മഹൽ നിർമ്മിച്ച രാജശില്പി അഴകുള്ള സെലീന
പുഷ്പഗന്ധി സ്വപ്നഗന്ധി അഴകുള്ള സെലീന
മരാളികേ മരാളികേ. അഴകുള്ള സെലീന
ഇവിടത്തെ ചേച്ചിക്ക്. അഴകുള്ള സെലീന
ഡാർലിങ് അഴകുള്ള സെലീന
സ്നേഹത്തിൻ ഇടയനാം അഴകുള്ള സെലീന
കാള മേഘതൊപ്പി വച്ച അഴകുള്ള സെലീന
ഗാഗുൽത്ത മലകളെ ജീസസ്
ആശ്ചര്യചൂഢാമണി. തീക്കനൽ
പൊന്മുകിലൊരു. തീക്കനൽ
ചന്ദ്രമൌലി ചതുർ. തീക്കനൽ
റസുലേ നിൻ.. തീക്കനൽ
അനുരാഗവല്ലരി.. തീക്കനൽ
കർപൂര ദീപം തെളിഞ്ഞു തീക്കനൽ
ഇവിടേ മനുഷ്യനെന്തുവില തീക്കനൽ
ശ്യാമധരണിയിൽ. തീക്കനൽ
ഒടുവിൽ നീയും താറാവ്
തക്കിട മുണ്ടൻ താറാവേ താറാവ്
ഇവനൊരു സന്ന്യാസി. പൂച്ചസന്ന്യാസി
ഞാൻ പെൺ കൊടിമാരുടെ പൂച്ചസന്ന്യാസി
കാളിക്ക് ഭരണിനാളിൽ മാളികപണിയുന്നവർ
അമ്പിളിപ്പുമാലയിൽ. മാളികപണിയുന്നവർ
ഹൃദയസരോവരമുണർന്നു മൗനരാഗം
ഗാനമേ ഉണരു മൗനരാഗം
എന്നിൽ നിറയുന്ന ദുഖം കനക ചിലങ്ക കിലുങ്ങി കിലുങ്ങി (1965)
തേടും മനസ്സിലോ കനക ചിലങ്ക കിലുങ്ങി കിലുങ്ങി (1965)
താരാപഥങ്ങളേ ഉദയം കിഴക്കുതന്നെ (1978)
മതമിളകിത്തുള്ളും ഉദയം കിഴക്കുതന്നെ (1978)
ഗംഗയാറുപിറക്കുന്നു ശബരിമലയിൽ. ആൽബം - അയ്യപ്പഗാനങ്ങൾ - HMV
മനസ്സിന്നുള്ളിൽ .. ആൽബം - അയ്യപ്പഗാനങ്ങൾ - HMV
ഒരേ ഒരു ലക്ഷ്യംശബരിമാമല ആൽബം - അയ്യപ്പഗാനങ്ങൾ - HMV
പമ്പയാറിൻ പൊൻപുളിനത്തിൽ ആൽബം - അയ്യപ്പഗാനങ്ങൾ - HMV
സുപ്രഭാതം പൊട്ടിവിടർന്നു. ആൽബം - അയ്യപ്പഗാനങ്ങൾ - HMV
ശങ്കരനചലം കൈലാസം ആൽബം - അയ്യപ്പഗാനങ്ങൾ - HMV
ഹിമശീത പ്മ്പയിൽ. ആൽബം - അയ്യപ്പഗാനങ്ങൾ - തരംഗിണി
ഗുരുസ്വാമി. ആൽബം-- അയ്യപ്പഗാനങ്ങൾ - തരംഗിണി
ഇക്കാട്ടിൽ പുലിയുണ്ട്. ആൽബം- അയ്യപ്പഗാനങ്ങൾ - തരംഗിണി

മറക്കാത്ത ഗാനങ്ങൾ[തിരുത്തുക]

ആദ്യകാലത്ത്‌ പാടിയ സിനിമാ ഗാനങ്ങളാണ്‌ യേശുദാസിന്റെ ആരാധകർ എന്നും നെഞ്ചിലേറ്റുന്നത്‌. മലയാള സിനിമാ സംഗീതത്തിന്റെ പ്രതാപകാലമായിരുന്ന അറുപതുകളിലും എഴുപതുകളിലും എൺപതുകളിലും (1960-1990) പാടാൻ അവസരം ലഭിച്ചു എന്നതാണ്‌ ദാസിനു ലഭിച്ച അപൂർവ്വഭാഗ്യം. സംഗീത സംവിധായകരായി ദക്ഷിണാമൂർത്തി, എം.എസ്‌. ബാബുരാജ്‌, ജി. ദേവരാജൻ എന്നിവരും ഗാനരചയിതാക്കളായി വയലാർ, പി. ഭാസ്കരൻ, ഒ.എൻ.വി. എന്നിവരും നിറഞ്ഞുനിന്ന അക്കാലത്ത്‌ ഈ കൂട്ടുകെട്ടിനൊപ്പം യേശുദാസും ചേർന്നപ്പോൾ പിറന്നത്‌ ഒരുപിടി നല്ലഗാനങ്ങളാണ്‌. മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതവും ഉള്ളിൽത്തട്ടുന്ന വരികളും അക്കാലത്തെ ഗാനങ്ങളുടെ പ്രത്യേകതയായിരുന്നു. ഈ വർഷങ്ങളിൽ ജനിച്ചിട്ടില്ലാത്ത കേരളത്തിലെ യുവതലമുറ പോലും യേശുദാസിന്റെ പഴയഗാനങ്ങൾ കേൾക്കാനാണ്‌ ഇഷ്ടപ്പെടുന്നത്‌.

അംഗീകാരങ്ങൾ[തിരുത്തുക]

  • പത്മഭൂഷൺ, 2002
  • പത്മശ്രീ, 1973
  • ബിരുദാനന്തര ബിരുദം, അണ്ണാമലൈ സർവകലാശാല, തമിഴ് നാട്, 1989
  • ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
  • ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
  • കേരളരത്ന, ജയ് ഹിന്ദ് റ്റിവി, 2008
  • സംഗീത നാടക അക്കാദമി പുരസ്കാരം, 1992
  • ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം
  • ഗാന ഗന്ധർവൻ
  • ഏഴു വട്ടം ഭാരത മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഇരുപത്തിനാല് തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • എട്ടു തവണ തമിഴ് നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • അഞ്ചു തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ആറു തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
  • കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
  • സ്വരലയ പുരസ്കാരം

ചിത്രങ്ങൾ[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്[തിരുത്തുക]

  1. യേശുദാസിന്റെ വെബ് സൈറ്റ്

അവലംബം[തിരുത്തുക]

  1. http://paadheyam.com/masika/%E0%B4%95%E0%B5%86-%E0%B4%9C%E0%B5%86-%E0%B4%AF%E0%B5%87%E0%B4%B6%E0%B5%81%E0%B4%A6%E0%B4%BE%E0%B4%B8%E0%B5%8D%E2%80%8C.html
  2. "ഗന്ധർവസംഗീതത്തിന് ഇന്ന് അമ്പതാണ്ട്". 
  3. "ഓർമയ്ക്കുമേൽ സുവർണ വീണാനാദം". 
"http://ml.wikipedia.org/w/index.php?title=കെ.ജെ._യേശുദാസ്&oldid=1914793" എന്ന താളിൽനിന്നു ശേഖരിച്ചത്