കൊങ്കണി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കൊങ്കണി कोंकणी, Konknni, ಕೊಂಕಣಿ, koṃkaṇī |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | ഇന്ത്യ | |||
| പ്രദേശം: | കൊങ്കൺ | |||
| ആകെ സംസാരിക്കുന്നവർ: | 17 ലക്ഷം | |||
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയൻ ഇന്തോ-ആര്യൻ തെക്കൻ ഇന്തോ-ആര്യൻ കൊങ്കണി |
|||
| ലിപിയെഴുത്ത് ശൈലി: | ദേവനാഗരി (ഔദ്യോഗികം), ലാറ്റിൻ, കന്നഡ, മലയാളം and അറബി | |||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ഗോവ, ഇന്ത്യ | |||
| നിയന്ത്രിക്കുന്നത്: | ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല | |||
| ഭാഷാ കോഡുകൾ | ||||
| ISO 639-1: | none | |||
| ISO 639-2: | kok | |||
| ISO 639-3: | — | |||
|
||||
ഇന്ത്യയിൽ കൊങ്കൺ പ്രദേശത്ത് സംസാരിച്ചുവരുന്ന ഭാഷയാണ് കൊങ്കണി. ഗോവയിലെ ഔദ്യോഗികഭാഷയാണ് ഇത്. കൂടാതെ മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തിലെ ഉത്തര കാനറ, ദക്ഷിണ കാനറ, കേരളത്തിൽ കൊച്ചി,ആലപ്പുഴ,കണ്ണൂർ,കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട്. ഇന്തോ യൂറോപ്പിയൻ കുടുംബത്തിൽപ്പെട്ട ഒരു ഇന്തോ ആര്യൻ ഭാഷയാണിത്. [1]. ദേവനാഗരി ലിപിയുപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതപ്പെടുന്നത്.
കേരളത്തിൽ കൊങ്കണി സംസാരിക്കുന്ന പ്രമുഖ സമൂഹങ്ങളാണ് ഗൗഡ സാരസ്വത ബ്രാഹ്മണരും കുഡുംബി സമുദായക്കാരും,
2001-ലെ സെൻസസ് പ്രകാരം 24,89,015 പേർ കൊങ്കണി സംസാരിക്കുന്നവരിൽ 7,69,888 പേർ ഗോവയിലും 7,68,039 പേർ കർണാടകയിലും , 6,58,259 പേർ മഹാരാഷ്ട്രയിലും 190,557 പേർ ഗുജറാത്തിലും 61,376 പേർ കേരളത്തിലുമാണ് [2].
അവലംബം [തിരുത്തുക]
- ↑ http://www.india-seminar.com/2004/543/543%20madhavi%20sardesai.htm
- ↑ http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm
| ഫെഡറൽതല ഔദ്യോഗിക ഭാഷകൾ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉർദു • |