ബംഗാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Bengali বাংলা Bangla |
||||
|---|---|---|---|---|
| സംസാരിക്കുന്നത് : | Bangladesh, India, and several others | |||
| പ്രദേശം: | Eastern South Asia | |||
| ആകെ സംസാരിക്കുന്നവര്‍: | 230 million (189 million native) [1] | |||
| റാങ്ക്: | 6,[2] 5,[3] | |||
| ഭാഷാകുടുംബം: | ഇന്‍ഡോ-യൂറോപ്യന്‍ Indo-Iranian Indo-Aryan Eastern Group Bengali-Assamese Bengali |
|||
| ലിപിയെഴുത്ത് ശൈലി: | Bengali script | |||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: |
ബംഗ്ലാദേശ്, |
|||
| നിയന്ത്രിക്കുന്നത്: | Bangla Academy (Bangladesh) Paschimbanga Bangla Akademi (West Bengal) |
|||
| ഭാഷാ കോഡുകള്‍ | ||||
| ISO 639-1: | bn | |||
| ISO 639-2: | ben | |||
| ISO 639-3: | ben | |||
|
|
||||
|
||||
ബംഗ്ലാദേശും, ഇന്ത്യയിലെ പശ്ചിമബംഗാള്‍ സംസ്ഥാനവും ഉള്‍പ്പെടുന്ന ബംഗാള്‍ പ്രദേശത്തെ ഭാഷയാണ് ബംഗാളി അഥവാ ബംഗ്ല. പാലി, പ്രാകൃത്, സംസ്കൃത ഭാഷകളില്‍ നിന്നും ഉല്‍ഭവിച്ച ഒരു ഇന്തോ-ആര്യന്‍ ഭാഷയാണ് ഇത്. ബംഗ്ലാദേശില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിക്കുന്ന ഈ ഭാഷ ലോകത്തില്‍ ഏറ്റവും അധികം സംസാരിക്കപ്പെടുന്ന അഞ്ചാമത്തെ ഭാഷയാണ്. ഇന്ത്യയില്‍ പശ്ചിമബംഗാളിലെ ഔദ്യോഗികഭാഷയായ ബംഗാളി അവിടെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നതും അഖിലേന്ത്യാതലത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന രണ്ടാമത് ഭാഷയുമാണ്. 2001ലെ കാനെഷുമാരി അനുസരിച്ച് ബംഗാളി ഭാരതത്തില്‍ 83,369,769 പേരുടെ മാതൃഭാഷയാണ്.
[തിരുത്തുക] ചരിത്രം
ബംഗാളി സംസ്കൃതത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഭാഷയായാണ് ഇന്ന് കണക്കാക്കപ്പെടുന്നത്. ആദ്യകാല സംസ്കൃത ഗ്രന്ഥങ്ങളനുസരിച്ച് ബംഗാളിലെ ജനങ്ങള്‍ സംസ്കൃതജന്യ ഭാഷകള്‍ സംസാരിച്ചിരുന്നില്ല.
ബി.സി.ഇ. നാലോ മൂന്നോ നൂറ്റാണ്ടുകള്‍ മുതല്‍ ബംഗാളും ഇന്നത്തെ ദക്ഷിണബിഹാറിലെ മഗധയും തമ്മില്‍ വ്യാപാരബന്ധങ്ങള്‍ വികസിക്കാനാരംഭിച്ചു. ഇത് മേഖലയില്‍ സംസ്കൃതത്തിന്റെ സ്വാധീനം വര്‍ദ്ധിക്കാന്‍ കാരണമായി. നാലാം നൂറ്റാണ്ടില്‍ ഗുപ്തസാമ്രാജ്യത്തിലെ ഭരണാധികഅരികള്‍ ഉത്തരബംഗാളില്‍ രാഷ്ട്രീയനിയന്ത്രണം സ്ഥാപിക്കുകയും ഈ പ്രദേശത്ത് ബ്രാഹ്മണരെ അധിവസിപ്പിക്കുകയും ചെയ്തു. അങ്ങനെ മദ്ധ്യ-ഗംഗാ തടങ്ങളിലെ ഭാഷാ-സംസ്കാരങ്ങളുടെ സ്വാധീനം വളരെ ശക്തി പ്രാപിച്ചു. സംസ്കൃതത്തോടു ബന്ധപ്പെട്ട ഭാഷകളാണ് ഏഴാം നൂറ്റാണ്ടില്‍ ബംഗാള്‍ മുഴുവനും ഉപയോഗിക്കപ്പെട്ടിരുന്നതെന്ന് ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് രേഖപ്പെടുത്തിയിട്ടുണ്ട്[4].
1586-ല്‍ അക്ബര്‍ ബംഗാള്‍ കീഴടക്കി. ഇക്കാലത്ത് ഭരണഭാഷ പേര്‍ഷ്യന്‍ ആയിരുന്നെങ്കിലും പ്രാദേശികഭാഷ എന്ന നിലയിലേക്ക് മാറി. പതിനഞ്ചാം നൂറ്റാണ്ടോടെ ബംഗാളിഭാഷയിലെ വിവിധ ശൈലികള്‍ ഒരു പൊതു സാഹിത്യഭാഷയായി ഏകീകരിക്കപ്പെട്ടു. ഇന്ന് പശ്ചിമബംഗാള്‍ എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ ബംഗാള്‍ മേഖലയില്‍ ഉപയോഗിക്കപ്പെട്ടുകൊണ്ടിരുന്ന ഭാഷയുടെ അടിസ്ഥാനത്തിലാണ് ഈ ഏകീകരണം നടന്നത്[4].
സംസ്കൃതത്തില്‍ നിന്നും ഉടലെടുത്തു എങ്കിലും പരിണാമത്തിന്റെ നിരവധി ഘട്ടങ്ങളിലൂടെ ഈ ഭാഷ കടന്നു പോയിട്ടുണ്ട്. ഇതിനു പുറമേ ഗിരിവംശഭാഷകള്‍, പേര്‍ഷ്യന്‍, യുറോപ്യന്‍ ഭാഷകള്‍ എന്നിങ്ങനെ സംസ്കൃതത്തില്‍ നിന്നല്ലാതെയുള്ള നിരവധി വാക്കുകളും ആധുനിക ബംഗാളി ഭാഷയില്‍ കടന്നു കൂടിയിട്ടുണ്ട്.
[തിരുത്തുക] അവലംബം
- ↑ Bangla language in Asiatic Society of Bangladesh 2003
- ↑ Languages spoken by more than 10 million people. Encarta Encyclopedia (2007). ശേഖരിച്ചത് 2007-03-03.
- ↑ Statistical Summaries. Ethnologue (2005). ശേഖരിച്ചത് 2007-03-03.
- ↑ 4.0 4.1 "9-Making of regional cultures". Social Science - Our Pasts-II. New Delhi: NCERT. 2007. ISBN 81-7450-724-8.
| ഫെഡറല്‍തല ഔദ്യോഗിക ഭാഷകള്‍ |
| ഹിന്ദി • ഇംഗ്ലീഷ് |
| സംസ്ഥാനതല ഔദ്യോഗിക ഭാഷകള്‍ |
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി •ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി• നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
