സിന്ധി ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സിന്ധി سنڌي सिन्धी Sindhī |
||||
|---|---|---|---|---|
| സംസാരിക്കുന്നത് in: | ഇന്ത്യ പാകിസ്താന്‍ കൂടാതെ ഹോങ്ങ്കോങ്ങ്, ഒമാന്‍, സിംഗപ്പൂര്‍, യു. എ. ഇ ,യുണൈറ്റഡ് കിങ്ഡം, യു.എസ്.എ, ഫിലിപ്പീന്‍സ്, | |||
| പ്രദേശം: | തെക്കേ ഏഷ്യ | |||
| ആകെ സംസാരിക്കുന്നവര്‍: | 2.13 കോടി | |||
| റാങ്ക്: | 47 | |||
| ഭാഷാകുടുംബം: | ഇന്തോ-ഇറാനിയന്‍ ഇന്തോ-ആര്യന്‍ പടിഞ്ഞാറന്‍ ഇന്തോ-ആര്യന്‍ |
|||
| ഔദ്യോഗിക പദവി | ||||
| ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: | ഇന്ത്യ, പാകിസ്താനില്‍ പ്രാദേശികഭാഷ | |||
| നിയന്ത്രിക്കുന്നത്: | no official regulation | |||
| ഭാഷാ കോഡുകള്‍ | ||||
| ISO 639-1: | sd | |||
| ISO 639-2: | snd | |||
| ISO 639-3: | snd | |||
|
||||
സിന്ധി (അറബിക്: سنڌي, ദേവനാഗരി: सिन्धी) ഇപ്പോള്‍ പാകിസ്താനില്‍ സ്ഥിതിചെയ്യുന്ന സിന്ധ് പ്രദേശത്തെ ഭാഷയാണ്. ലോകമെമ്പാടുമായി രണ്ട്കോടിയിലധികം ആള്‍ക്കാര്‍ സംസാരിക്കുന്ന ഭാഷയായ സിന്ധി, പാകിസ്താനില്‍ 1.85 കോടി ആള്‍ക്കാരും ഇന്ത്യയില്‍ 25,35,485[1] ആള്‍ക്കാരും സംസാരിക്കുന്നുണ്ട്. ഇന്ത്യയിലെ ഒരു ഔദ്യോഗികഭാഷയായ സിന്ധി, പാകിസ്താനില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷയാണ്. ആദ്യകാലത്ത് ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ടിരുന്ന സിന്ധിക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ്‌അറബിയില്‍നിന്നും രൂപാന്തരപ്പെടുത്തിയ ലിപി നിര്‍മ്മിക്കാന്‍ മുന്‍കൈ എടുത്തത്.
[തിരുത്തുക] സംസാരിക്കുന്ന പ്രദേശങ്ങള്‍
പാകിസ്താനിലെ സിന്ധിലാണ് ഈ ഭാഷ സംസാരിക്കുന്നവര്‍ ഏറ്റവും കൂടുതലുള്ളത്. 1947ലെ വിഭജനകാലത്ത് അവിടെയുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറുകയും, ഇന്ത്യയില്‍ പല ഭാഗങ്ങളിലായി താമസിക്കുകയും ചെയ്തു. തെക്കുകിഴക്കന്‍ പാകിസ്താനില്‍ പല വിദ്യാലയങ്ങളിലും സിന്ധി പ്രധാനഭാഷയായി പഠിപ്പിച്ചുവരുന്നു. മഹാരാഷ്ട്രയില്‍ സിന്ധിവംശജര്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. സിന്ധിയുടെ ഭാഷാന്തരങ്ങള്‍ പാകിസ്താനിലെ പഞ്ചാബ്, ബലൂചിസ്താന്‍, വടക്കുകിഴക്കന്‍ മേഖല, ഇന്ത്യയില്‍ രാജസ്ഥാന്‍(3,80,430), ഗുജറാത്ത് (958,787)മഹാരാഷ്ട്ര(7,09,224)എന്നിവിടങ്ങളില്‍ സംസാരിക്കപ്പെടുന്നു.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
[തിരുത്തുക] അവലംബം
| ആസ്സാമീസ് • ബംഗാളി • ബോഡോ • ദോഗ്രി • ഇംഗ്ലീഷ് • ഗോണ്ടി • ഗുജറാത്തി• ഹിന്ദി • കന്നഡ • കശ്മീരി • കൊങ്കണി • മലയാളം • മൈഥിലി • മണിപ്പൂരി • മറാഠി • നേപ്പാളി • ഒറിയ • പഞ്ചാബി • സംസ്കൃതം • സന്താലി • സിന്ധി • തമിഴ് • തെലുങ്ക് • ഉര്‍ദു • |
|


