ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതസർക്കാരിന്റെ ഔദ്യോഗികഭാഷയായി ഭരണഘടന അനുശാസിച്ചിരിക്കുന്നത് ഹിന്ദിയും ഇംഗ്ലീഷുമാണ്. എന്നാൽ സംസ്ഥാനതലത്തിൽ വേറെയും കുറേ ഭാഷകളെ ഔദ്യോഗികഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ഇത് ഓരോ സംസ്ഥാനത്തിനും ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാനുള്ള അനുവാദവും ഭരണഘടന ഉറപ്പുനല്കുന്നു.

ഇന്ത്യയിലെ സംസ്ഥാനതല ഭാഷകളും അവ നിലവിലുള്ള സ്ഥലങ്ങളും
ക്ര.നം. ഭാഷ സംസ്ഥാനം/കേന്ദ്രഭരണപ്രദേശം/വിഭാഗം/പ്രദേശം
1. ആസ്സാമീസ് ആസാം
2. ബംഗാളി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ത്രിപുര, പശ്ചിമ ബംഗാൾ
3. ബോഡോ ആസാം
4. ദോഗ്രി ജമ്മു - കാശ്മീർ
5. ഗുജറാത്തി ഗുജറാത്ത്‌, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു
6. ഹിന്ദി ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ്‌, ബീഹാർ, ചണ്ഢീഗഡ്, ഛത്തീസ്ഗഡ്‌, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്‌, ഝാ‍ർഖണ്ഡ്‌, മധ്യപ്രദേശ്‌, രാജസ്ഥാൻ, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്.
7. കന്നഡ കർണാടക
8. കശ്മീരി ജമ്മു - കാശ്മീർ
9. കൊങ്കണി ഗോവ, കർണാടക, മഹാരാഷ്ട്ര, കേരളം
10. മൈഥിലി ബീഹാർ
11. മലയാളം കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്‌, പുതുച്ചേരി
12. മണിപ്പൂരി മണിപ്പൂർ
13. മറാഠി മഹാരാഷ്ട്ര, ഗോവ, ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു, മധ്യപ്രദേശ്‌, കർണാടക
14. നേപ്പാളി സിക്കിം, പശ്ചിമ ബംഗാൾ, ആസാം
15. ഒറിയ ഒറീസ്സ
16. പഞ്ചാബി ചണ്ഢീഗഡ്, ഡൽഹി, ഹരിയാന, പഞ്ചാബ്‌
17. സംസ്കൃതം ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളിലൊന്ന്
18. സന്താലി ഛോട്ടാ നാഗ്പൂർ ഭാഗത്തെ സന്താൾ ആദിവാസികൾ
19. സിന്ധി സിന്ധി ജനങ്ങൾ
20. തമിഴ് തമിഴ്‌നാട്‌, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, പുതുച്ചേരി; ഇന്ത്യയുടെ ക്ലാസിക്കൽ ഭാഷകളിലൊന്ന്
21. തെലുങ്ക് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ആന്ധ്രാ പ്രദേശ്‌, പുതുച്ചേരി
22. ഉർദു ജമ്മു - കാശ്മീർ, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ് , പശ്ചിമ ബംഗാൾ,

ആന്ധ്രാപ്രദേശ്, ഡൽഹി, ഝാർഖണ്ഡ്, ബീഹാർ

ഭരണഘടനയുടെ എട്ടാം പട്ടികയിൽപ്പെടാത്ത ഭാഷകളും ചില സ്ഥലങ്ങളിൽ പ്രചാരത്തിലുണ്ട്. ത്രിപുരയിൽ പ്രചാരത്തിലുള്ള കൊക്ബൊരോക്, മിസോറത്തിലെ മിസോ, മേഘാലയത്തിൽ ഉപയോഗിക്കുന്ന ഖാസി, ഗാരോ, ജൈൻഷ്യ, പുതുച്ചേരിയിലെ ഫ്രഞ്ച് എന്നിവ ഉദാഹരണം.

Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ കാ·സം·തി
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഹിന്ദിഇംഗ്ലീഷ്‌
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളിഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു