പുതുച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുച്ചേരി(പോണ്ടിച്ചേരി)
അപരനാമം:
Puducherry in India (disputed hatched).svg
തലസ്ഥാനം പുതുച്ചേരി നഗരം
രാജ്യം ഇന്ത്യ
ലെഫ്റ്റ.ഗവർണ്ണർ
മുഖ്യമന്ത്രി
ഇഖ്‌ബാൽ സിംഗ്
എൻ. രംഗസ്വാമി
വിസ്തീർണ്ണം 492ച.കി.മീ
ജനസംഖ്യ 973829
ജനസാന്ദ്രത 1979/ച.കി.മീ
സമയമേഖല UTC +5:30
ഔദ്യോഗിക ഭാഷ തമിഴ്,മലയാളം,തെലുഗു, ഫ്രഞ്ച്
[[Image:|75px|ഔദ്യോഗിക മുദ്ര]]

പുതുച്ചേരി (തമിഴ്: புதுச்சேரி, തെലുഗു: పాండిచెర్రి ഫ്രഞ്ച്: Territoire de Pondichéry)ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങളിലൊന്നാണ്‌. ഫ്രഞ്ച്‌ കോളനികളായിരുന്ന നാല്‌ പ്രവിശ്യകൾ ചേർത്താണ് ഈ കേന്ദ്രഭരണ പ്രദേശം രൂപവത്കരിച്ചത്‌. സമീപ കാലംവരെ പോണ്ടിച്ചേരി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പുതിയ ഗ്രാമം എന്നർഥം വരുന്ന പുതുച്ചേരി എന്ന തമിഴ്‌ പേരാണ്‌ ഫ്രഞ്ച്‌ അധിനിവേശത്തോടെ പോണ്ടിച്ചേരിയായത്‌. [1] 2006-ൽ പഴയ പേരിലേക്ക് മടങ്ങിപ്പോകാൻ ഇവിടത്തെ സർക്കാർ തീരുമാനിച്ചു.[2]


[തിരുത്തുക] ഭൂമിശാസ്ത്രം

ഭൂമിശാസ്തപരമായി പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌. പുതുച്ചേരി, കാരക്കൽ, യാനം, മാഹി എന്നിവയാണവ. പുതുച്ചേരി, കാരക്കൽ, യാനം എന്നിവ ബംഗാൾ ഉൾക്കടലിനോട് ചേർന്നാണെങ്കിൽ, മാഹി അറബിക്കടൽ തീരത്താണ്‌ സ്ഥിതിചെയ്യുന്നത്‌. തമിഴ്‌നാട്ടിനുള്ളിലാണ്‌ പോണ്ടിച്ചേരിയുടെയും, കാരക്കലിന്റെയും സ്ഥാനം. മാഹി കേരളത്തിനകത്തും, യാനം ആന്ധ്രപ്രദേശിലും. ആകെ വിസ്തീർണ്ണം 492 ചതുരശ്ര കിലോമീറ്റർ ആണ്‌, പുതുച്ചേരി നഗരം 293 ചതുരശ്ര കിലോമീറ്ററും, കാരക്കൽ 160 ചതുരശ്ര കിലോമീറ്ററും, യാനം 30 ചതുരശ്ര കിലോമീറ്ററും, മാഹി 9 ചതുരശ്ര കിലോമീറ്ററും.

[തിരുത്തുക] ഔദ്യോഗിക ഭാഷകൾ

തമിഴ്,മലയാളം,തെലുഗു, ഫ്രഞ്ച് എന്നിവയാണ്‌ ഔദ്യോഗിക ഭാഷകൾ.

ഭാഷ സംസാരിക്കുന്നവരുടെ എണ്ണം സംസാരിക്കപ്പെടുന്ന സ്ഥലം
തമിഴ് 820,749 പുതുച്ചേരി, കാരക്കൽ
മലയാളം 36,823 മാഹി
തെലുഗു 31,362 പുതുച്ചേരി, യാനം
ഫ്രഞ്ച് 10,000 ആകെ
പുതുച്ചേരിയിലെ ഒരു ബീച്ച്


[തിരുത്തുക] അവലംബം

  1. http://news.bbc.co.uk/2/hi/south_asia/5365248.stm
  2. http://www.hindu.com/2006/08/22/stories/2006082207481000.htm.


ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും
അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ്‌ | ആസാം | ഉത്തർഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത്‌ | ഗോവ | ഛത്തീസ്ഗഡ്‌ | ജമ്മു-കാശ്മീർ | ഝാ‍ർഖണ്ഡ്‌ | തമിഴ്‌നാട് | ത്രിപുര | നാഗാലാ‌‍ൻഡ് | പഞ്ചാബ്‌ | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ്‌ | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ്‌
കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ്
"http://ml.wikipedia.org/w/index.php?title=പുതുച്ചേരി&oldid=1302423" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ