ഛത്തീസ്‌ഗഢ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഛത്തീസ്‌ഗഡ് | |
| അപരനാമം: - | |
| തലസ്ഥാനം | റായ്‌പൂര്‍ |
| രാജ്യം | ഇന്ത്യ |
| ഗവര്‍ണ്ണര്‍ മുഖ്യമന്ത്രി |
ഇ. എസ്. എല്‍. നരസിംഹന്‍ രമണ്‍ സിംഗ് |
| വിസ്തീര്‍ണ്ണം | 135194ച.കി.മീ |
| ജനസംഖ്യ | 20795956 |
| ജനസാന്ദ്രത | 108/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | ഹിന്ദി, ചത്തീസ്‌ഗറി |
| പ്രമാണം:Cg logo.gif | |
ഛത്തീസ്‌ഗഡ് ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ്. ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ രൂപീകൃതമായ സംസ്ഥാനങ്ങളിലൊന്നാണ് 2000 നവംബര്‍ 1-ന് രൂപീകരിക്കപ്പെട്ട ഛത്തീസ്‌ഗഡ്. മധ്യപ്രദേശിലെ വലിയ ജില്ലകള്‍ യോജിപ്പിച്ചാണ് ഈ സംസ്ഥാനം രൂപീകരിച്ചത്. ഛത്തീസ്‌ഗഡില്‍ പതിനാറു ജില്ലകളുണ്ട്. ബസ്തറാണ് ഏറ്റവും വലി ജില്ല. ചെറിയ ജില്ല കവര്‍ധായും. മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഒറീസ, ഝാര്‍ഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നിവയാണ് അയല്‍ സംസ്ഥാനങ്ങള്‍. റായ്‌പൂര്‍ ആണ് ഛത്തീസ്‌ഗഡിന്റെ തലസ്ഥാനം. ഡോ.രമണ്‍ സിംഗാണ് മുഖ്യമന്ത്രി. ബി.ജെ.പി നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ഛത്തീസ്‌ഗഡിന്റെ ഭരണത്തില്‍.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
ഒട്ടേറെ പടയോട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ഛത്തീസ്‌ഗഡ്. പണ്ട് ഈ പ്രദേശം പല രാജവംശങ്ങള്‍ ഭരിച്ചിരുന്ന നാട്ടുരാജ്യങ്ങളായിരുന്നു. രാമായണത്തിലും മഹാഭാരതത്തിലും പറയുന്ന ചില സ്ഥലങ്ങള്‍ ഛത്തീസ്‌ഗഡിലാണ് എന്ന് വിശ്വസിക്കുന്നു.
ഛത്തീസ്‌ഗഡില്‍, എ.ഡി. 10 മുതലുള്ള രാജവാഴ്ചയെക്കുറിച്ചുള്ള ചരിത്രരേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്. അക്കാലത്ത് ഛത്തീസ്‌ഗഡ് ഉള്‍പ്പെടുന്ന പ്രദേശം രജപുത്രരുടെ കീഴിലായിരുന്നു. ഹായ് ഹായാ എന്ന് രജപുത്രകുടുംബം ആറുപതിറ്റാണ്ടുകാലം ഈ പ്രദേശത്തിന്‍റെ അധിപന്‍മാരായിരുന്നു. പതിനാലാം നൂറ്റാണ്ടോടെ ഈ രാജ്യം ഛിന്നഭിന്നമായി. രത്തന്‍പൂര്‍, റായ്പൂര്‍ എന്നീ പ്രദേശങ്ങള്‍ രണ്ട് രാജാക്കന്‍മാരുടെ കീഴില്‍ പ്രത്യേകരാജ്യങ്ങളായി. പതിനാറാം നൂറ്റാണ്ടില്‍ ഈ പ്രദേശങ്ങളില്‍ വീണ്ടും ഭരണമാറ്റമുണ്ടായി. ചാലൂക്യ രാജവംശം ബസ്തര്‍ പ്രദേശം സ്വന്തമാക്കി. പിന്നീട് കുറേക്കാലം ചാലൂക്യ രാജാവായ അന്നംദേവ് ഇവിടെ അടക്കി വാഴുകയും ചെയ്തു.
[തിരുത്തുക] ജില്ലകള്‍
ഛത്തീസ്‌ഗഡിലെ ജില്ലകള്‍ താഴെപ്പറയുന്നവയാണ് [1]
- കബീര്‍ധാം ജില്ല
- കാംകേര്‍ ജില്ല(ഉത്തര ബസ്തര്‍)
- കോര്‍ബ ജില്ല
- കോരിയ ജില്ല
- ജഷ്പൂര്‍ ജില്ല
- ജാംജ്ഗീര്‍-ചമ്പ ജില്ല
- ദന്തേവാഡ ജില്ല (ദക്ഷിണ ബസ്തര്‍)
- ദുര്‍ഗ് ജില്ല
- ധംതരി ജില്ല
- ബിലാസ്പൂര്‍ ജില്ല
- ബസ്തര്‍ ജില്ല
- മഹാസമുന്ദ് ജില്ല
- രാജനന്ദഗാവ് ജില്ല
- റായ്ഗഡ് ജില്ല
- റായ്പൂര്‍ ജില്ല
- സര്‍ജുഗ ജില്ല
[തിരുത്തുക] വിനോദസഞ്ചാരം
ജൈവവൈവിധ്യം കൊണ്ടും ചരിത്രസ്മാരകങ്ങള്‍ കൊണ്ടും വളരെയേറെ ശ്രദ്ധയാകര്‍ഷിക്കുന്ന സ്ഥലമാണ് ഛത്തീസ്ഗഡ്.
[തിരുത്തുക] അവലംബം
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചല്‍ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തര്‍ഖണ്ഡ് | ഉത്തര്‍പ്രദേശ് | ഒറീസ്സ | കര്‍ണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീര്‍ | ഝാര്‍ഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാന്‍ഡ് | പഞ്ചാബ് | പശ്ചിമ ബംഗാള്‍ | ബീഹാര്‍ | മണിപ്പൂര്‍ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാന്‍ | സിക്കിം | ഹരിയാന | ഹിമാചല്‍ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങള്‍: ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ | ചണ്ഢീഗഡ് | ദാദ്ര, നാഗര്‍ ഹവേലി | ദാമന്‍, ദിയു | ഡല്‍ഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |