ലക്ഷദ്വീപ്
| ലക്ഷദ്വീപ് | |
| അപരനാമം: | |
| തലസ്ഥാനം | കവരത്തി |
| രാജ്യം | ഇന്ത്യ |
| അഡ്മിനിസ്റ്റേറ്റർ | ജെ.കെ.ദാദൂ[1] |
| വിസ്തീർണ്ണം | 32ച.കി.മീ |
| ജനസംഖ്യ | 60,595 |
| ജനസാന്ദ്രത | 1,894/ച.കി.മീ |
| സമയമേഖല | UTC +5:30 |
| ഔദ്യോഗിക ഭാഷ | മലയാളം |
ലക്ഷദ്വീപ് - ഇന്ത്യയിലെ കേന്ദ്ര ഭരണ പ്രദേശങ്ങളിലൊന്നാണ്. 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ പ്രദേശം കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുതുമാണ്. 1956ൽ രൂപംകൊണ്ടു 1973ൽ ലക്ഷദ്വീപെന്ന് നാമകരണം ചെയ്തു.ജനവാസമുള്ളതും അല്ലാത്തതുമായ അനേകം പവിഴപ്പുറ്റു ദ്വീപുകളുടെ സമൂഹമാണിത്. പതിനൊന്നു ദ്വീപുകളിലാണ് പ്രധാനമായും ജനവാസമുള്ളത്. ഇന്ത്യയുടെ തെക്കു പടിഞ്ഞാറ് ഭാഗത്ത് , കേരളത്തിന് പടിഞ്ഞാറ്, മാലദ്വീപുകൾക്ക് വടക്കായി അറബിക്കടലിലാണ് ഈ ദ്വീപു സമൂഹങ്ങളുടെ സ്ഥാനം. ഔദ്യോഗിക പക്ഷി ‘കാരിഫെട്ടു‘ എന്നു പ്രാദേശികമായി അറിയപ്പെടുന്ന (Anus Stolidus)(ഇംഗ്ലിഷ്:Brown Noddy / Noddy Tern) പക്ഷി ആണ്[2]. കടപ്ലാവു് (Artocarpus Incise)(ഇംഗ്ലിഷ്:bread fruit) ആണു് ഔദ്യോഗിക മരം. '''പൂമ്പാറ്റ മത്സ്യം'''(Chaetodon auriga)(ഇംഗ്ലിഷ്:butterfly fish) ആണ് ഔദ്യോഗിക മത്സ്യം.
കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യമുള്ളവരാണ് ലക്ഷദ്വീപ് നിവാസികൾ. ഇന്ത്യൻ-അറബി സങ്കരവംശമാണ് ദ്വീപ് നിവാസികളെന്നും അഭിപ്രായമുണ്ട്. മലയാളമാണ് ദ്വീപിന്റെ ഔദ്യോഗിക ഭാഷ. എന്നാൽ മിനിക്കോയി ദ്വീപിൽ മാത്രം സമീപ രാജ്യമായ മാലിദ്വീപിലെ ഭാഷകളുമായി സാമ്യമുള്ള മഹൽ ഭാഷയാണു സംസാരിക്കപ്പെടുന്നത്. മിനിക്കോയി ദ്വീപിന് സാംസ്കാരികമായി ലക്ഷ്ദ്വീപിനേക്കാൾ മാലിദ്വീപിനോടാണ് സാമ്യം. 9o ചാനൽ മിനിക്കോയി ദ്വീപിനെ മറ്റു ദ്വീപുകളിൽ നിന്നും വേർത്തിരിക്കുന്നു. തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ഇസ്ലാമത വിശ്വാസികളായ പട്ടിക വർഗക്കാരാണ്.. മറ്റു പത്തു ശതമാനം, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജോലിക്കായി എത്തിയിട്ടുള്ള വിവിധ മതസ്തർ ആണ് . 2001 ലെ കണക്കെടുപ്പ് പ്രകാരം ദ്വീപിലെ ജനസംഖ്യ 60,595 ആണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
എ.ഡി.ആറാം നൂറ്റാണ്ടിൽ ബുദ്ധ മതക്കാർ ഇവിടെ ഉണ്ടായിരുന്നതായി കണക്കാക്കുന്നു. എട്ടാം നൂറ്റണ്ടിൽ മുസ്ലിം സ്വാധീനത്തിലായി. പോർചുഗീസുകാർ മേയ് 1498ൽ ഇവിടെ ഒരു കോട്ട സ്ഥാപിച്ചു.പക്ഷേ നാട്ടുകാർ അവരെ ഒഴിപ്പിച്ചു. 1787ൽ അമിൻദിവി ദ്വീപുകൾ(അമിനി, കദ്മത്, കിൽതാൻ, ചെത്തിലാത് & ബിത്ര) ടിപ്പു സുൽത്താന്റെ ആധിപത്യത്തിൻ കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനു ശേഷം ടിപ്പു സുൽത്താന്റെ ഭരണം അവസാനിച്ചു. പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകാർ പോർട്ടുഗീസുകാരുടെ ആധിപത്യം തടയാൻ ചിറക്കൽ രാജായെ (കണ്ണൂർ) സമീപിച്ചു.
[തിരുത്തുക] കാർഷികം
തേങ്ങയാണ് ദ്വീപുകളിലെ പ്രധാന കാർഷികോല്പന്നം. 2,598 ഹെക്ടർ നിലത്ത് തെങ്ങുകൃഷിയുണ്ട്, പ്രതി ഹെക്ടറിൽ നിന്നും 22,310 തേങ്ങ ലഭിക്കുന്നു.
[തിരുത്തുക] ദ്വീപുകൾ, ശൈലസേതു, തീരങ്ങൾ
ഔദ്യോഗികമായി ലക്ഷദ്വീപിൽ 12 പവിഴപുറ്റുകളും, 3 ശൈലസേതുകളും, 5 തീരങ്ങളും ഉൾക്കൊള്ളുന്നതാണ്, ഇതിലെല്ലാം കൂടി ആകെ 36 ദ്വീപുകളും തുരുത്തുകളും ഉണ്ട്. ശൈലസേതുക്കളും പവിഴപുറ്റുകൾ തന്നെയാണെങ്കിലും ചെറിയ ഭാഗം മാത്രം ജലനിരപ്പിനു വെളിയിൽ ആയവയാണ്. തീരങ്ങൾ വെള്ളത്തിനടിയിലുള്ള പവിഴപുറ്റുകളാണ്.
[തിരുത്തുക] അവലംബം
- ↑ http://lakshadweep.nic.in/ (ശേഖരിച്ചത് 2009 ഓഗസ്റ്റ് 7)
- ↑ http://lakshadweep.nic.in/documents/lakkeyindicators07.pdf
[തിരുത്തുക] കൂടുതൽ വിവരങ്ങൾ
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തർഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീർ | ഝാർഖണ്ഡ് | തമിഴ്‌നാട് | ത്രിപുര | നാഗാലാൻഡ് | പഞ്ചാബ് | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |