ചണ്ഡീഗഢ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചണ്ഢീഗഡ് ഇന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളുടെ - പഞ്ചാബിന്റെയും ഹരിയാനയുടെയും - തലസ്ഥാനമാണ്. എന്നാൽ ഭരണപരമായി രണ്ടു സംസ്ഥാനങ്ങളുടെയും കീഴിലല്ലാത്ത ഒരു കേന്ദ്രഭരണപ്രദേശമാണിത്. പഞ്ചാബിന്റെ ഗവർണറാണ് ചണ്ഢീഗഡിന്റെ അഡ്മിനിസ്ട്രേറ്റർ. 1966ൽ പഞ്ചാബിനെ വിഭജിച്ച് ഹരിയാന സംസ്ഥാനം രൂപീകരിച്ചപ്പോൾ ചണ്ഢീഗഡിനെ രണ്ടു സംസ്ഥാനങ്ങളുടേയും പൊതു തലസ്ഥാനമാക്കി.ഒപ്പം ചണ്ഢീഗഡിനെ കേന്ദ്രഭരണ പ്രദേശമാക്കുകയും ചെയ്തു. ചണ്ഢീഗഡ് പഞ്ചാബിന് മാത്രമായി നൽകണമെന്നും ഹരിയാനക്ക് സ്വന്തമായി ഒരു തലസ്ഥാനം നിർമ്മിക്കണമെന്നും ഉള്ള കരാർ ഇരു സംസ്ഥാനങ്ങളും തമ്മിൽ നിലവിലുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമാണ് ചണ്ഢീഗഡ്.
ചണ്ഢീഗഡുമായി അതിർത്തി പങ്കുവയ്ക്കുന്ന രണ്ടു നഗരങ്ങളാണ് പഞ്ച്കുളയും മൊഹാലിയും. ഇവ മൂന്നിനേയും ചേർത്ത് ചണ്ഢീഗഡ് മുന്നഗരങ്ങൾ (Chandigarh Tricity) എന്നറിയപ്പെടുന്നു.
| ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും | |
|---|---|
| അരുണാചൽ പ്രദേശ് | ആന്ധ്രാപ്രദേശ് | ആസാം | ഉത്തരാഖണ്ഡ് | ഉത്തർപ്രദേശ് | ഒറീസ്സ | കർണാടക | കേരളം | ഗുജറാത്ത് | ഗോവ | ഛത്തീസ്ഗഡ് | ജമ്മു-കാശ്മീർ | ഝാർഖണ്ഡ് | തമിഴ്നാട് | ത്രിപുര | നാഗാലാൻഡ് | പഞ്ചാബ് | പശ്ചിമ ബംഗാൾ | ബീഹാർ | മണിപ്പൂർ | മധ്യപ്രദേശ് | മഹാരാഷ്ട്ര | മിസോറം | മേഘാലയ | രാജസ്ഥാൻ | സിക്കിം | ഹരിയാന | ഹിമാചൽ പ്രദേശ് | |
| കേന്ദ്രഭരണ പ്രദേശങ്ങൾ: ആന്തമാൻ നിക്കോബാർ ദ്വീപുകൾ | ചണ്ഢീഗഡ് | ദാദ്ര, നാഗർ ഹവേലി | ദാമൻ, ദിയു | ഡൽഹി (ദേശീയ തലസ്ഥാന പ്രദേശം) | പുതുച്ചേരി | ലക്ഷദ്വീപ് | |
|
|||||