കവരത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവരത്തി
Location of കവരത്തി
കവരത്തി
Location of കവരത്തി
in ലക്ഷദ്വീപ്
രാജ്യം Flag of India.svg India
സംസ്ഥാനം ലക്ഷദ്വീപ്
ജില്ല(കള്‍) ലക്ഷദ്വീപ്
ജനസംഖ്യ 10,113 (2001)
സമയമേഖല IST (UTC+5:30)
വിസ്തീര്‍ണ്ണം
സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരം

0 m (0 ft)

അക്ഷാംശവും രേഖാംശവും: 10°34′N 72°37′E / 10.57, 72.62

ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ ഒരു ദ്വീപും നഗരവും ആണ് കവരത്തി. ലക്ഷദ്വീപിന്റെ തലസ്ഥാനമാണ് കവരത്തി.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

കേരള തീരത്തിനു അടുത്താണ് കവരത്തി ദ്വീപ്. കവരത്തിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം 10.57° N 72.62° E[1] ആണ്. സമുദ്രനിരപ്പിലാണ് കവരത്തി സ്ഥിതിചെയ്യുന്നത്.

[തിരുത്തുക] ജനസംഖ്യ

2001-ലെ ഇന്ത്യന്‍ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് കവരത്തിയിലെ ജനസംഖ്യ 10,113 ആണ്. ഇതില്‍ പുരുഷന്മാര്‍ 55%-ഉം സ്ത്രീകള്‍ 45%-ഉം ആണ്. കവരത്തിയുടെ ശരാശരി സാക്ഷരത 78% ആണ്. (ഇന്ത്യയുടെ ദേശീയ സാക്ഷരതാ നിലവാരം 59.5% ആണ്). പുരുഷന്മാരില്‍ സാക്ഷരതാ നിലവാരം 83%-ഉം സ്ത്രീകളില്‍ ഇത് 72%-ഉം ആണ്. കവരത്തിയിലെ ജനങ്ങളില്‍ 12% 6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ ആണ്.

[തിരുത്തുക] വിനോദസഞ്ചാര ആ‍കര്‍ഷണങ്ങള്‍

കവരത്തി ദ്വീപ് വിവിധ ജലക്രീഡാ വിനോദങ്ങള്‍ക്കും നീന്തുന്നതിനും വെയില്‍ കായുന്നതിനും അനുയോജ്യമാണ്. കവരത്തിയിലെ സമുദ്രജീവി പ്രദര്‍ശനശാലയില്‍ (മറൈന്‍ അക്വേറിയം) പല ജലജീവികളുടെയും ജീവനുള്ളതും അല്ലാത്തതുമായ ഒരു വലിയ ശേഖരം ഉണ്ട്. ഇവിടെ സുതാര്യമായ അടിത്തട്ടുള്ള നൌകകള്‍ കടലിലെ ജലജീവിതം നോക്കിക്കാണുന്നതിനുള്ള ഒരു വലിയ ആകര്‍ഷണമാണ്. കയാക്കുകളും യാട്ടുകളും കവരത്തിയില്‍ വാടകയ്ക്കു ലഭിക്കും.

[തിരുത്തുക] അവലംബം

  1. Falling Rain Genomics, Inc - Kavaratti


"http://ml.wikipedia.org/wiki/%E0%B4%95%E0%B4%B5%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം