ഇറ്റാനഗർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഇറ്റാനഗർ | |
| 27.10° N 93.62° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | അരുണാചൽ പ്രദേശ് |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ | |
| വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 34,970[1] |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
അരുണാചൽ പ്രദേശിന്റെ തലസ്ഥാനമാണ് ഇറ്റാനഗർ pronunciation (Hindi: ईटानगर). ഹിമാലയ പർവ്വതത്തിന്റെ താഴ്‌വരകളിൽ പാപും പാരെ ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടെ ഇറ്റാ കൊട്ടാരത്തിൽനിന്നുമാണ് ഈ നഗരത്തിന് ഇറ്റാനഗർ എന്ന പേർ വന്നത്.
ഇറ്റാനഗർ സ്ഥിതിചെയ്യുന്നത് ഉത്തര അക്ഷാംശം 27.1 പൂർവ്വ രേഖാംശം 93.62, സമുദ്രനിരപ്പിൽനിന്നും 440 മീറ്റർ ഉയരത്തിലായാണ് [2].
2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ഇറ്റാനഗറിലെ ജനസംഖ്യ 34,970 ആണ് - ഇതിൽ 53% പുരുഷന്മാരും 47% സ്ത്രീകളുമാണ്. 69% സാക്ഷരതയുള്ള ഇവിടെ പുരുഷസാക്ഷരത 75 ശതമാനവും സ്ത്രീസാക്ഷരത 61 ശതമാനവുമാണ്.
അരുണാചൽ പ്രദേശ് ഭൂപടത്തിൽ ഇറ്റാനഗർ
അവലംബം [തിരുത്തുക]
- ↑ http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
- ↑ Falling Rain Genomics, Inc - Itanagar
|
|||||