പനജി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പനജി | |
| 15.48° N 73.83° E | |
| ഭൂമിശാസ്ത്ര പ്രാധാന്യം | മഹാനഗരം |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | ഗോവ |
| ഭരണസ്ഥാപനങ്ങൾ | കോർപ്പറേഷൻ |
| മെയർ | ടോണി റോഡ്റിഗസ് |
| വിസ്തീർണ്ണം | 36ചതുരശ്ര കിലോമീറ്റർ |
| ജനസംഖ്യ | 58,785[1] |
| ജനസാന്ദ്രത | 1821/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
403 001 +0832 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
ഗോവയുടെ തലസ്ഥാനമാണ് ഈ സംസ്ഥാനത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ പനജി.(കൊങ്കണി: पणजी /pɵɳɟĩ/ (pronunciation ) നോർത്ത് ഗോവ ജില്ലയിൽ മണ്ഡോവി നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.
പോർച്ചുഗീസ് ഭാഷയിലും ഇംഗ്ല്ലീഷിലും നേരത്തെ പൻജിം (Panjim) എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
മണ്ഡോവി നദീതീരത്തെ ഒരു ചെറിയ ഗ്രാമമായിരുന്ന ഈ പ്രദേശത്തെ, 1843-ൽ ന്യൂ ഗോവ(പോർച്ചുഗീസ് ഭാഷയിൽ Nova Goa ) എന്നു നാമകരണം ചെയ്തു, പോർച്ചുഗീസ് ഇന്ത്യയുടെ തലസ്ഥാനമാക്കി. 1961-ൽ ഓപ്പറേഷൻ വിജയ് പോർച്ചുഗീസ് ഭരണം അവസാനിപ്പിച്ചപ്പോൾ, ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ട പനജി, 1961 മുതൽ 1987 വരെ ഗോവ, ദാമൻ, ദിയു കേന്ദ്രഭരണപ്രദേശത്തിന്റെ തലസ്ഥാനമായിരുന്നു. 1987-ൽ ഗോവ സംസ്ഥാനമായപ്പോൾ മുതലുള്ള ഗോവൻ സംസ്ഥാനതലസ്ഥാനമാണ് നോർത്ത് ഗോവ ജില്ലയുടെ ആസ്ഥാനം കൂടിയായ പനജി.
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
|
|||||